സുഹൃത്തിൻ്റെ കാമുകിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; പിന്നാലെ തട്ടിക്കൊണ്ടുപോകൽ; ബെംഗളൂരുവിൽ 11 പേർ പിടിയിൽ
സുഹൃത്തിൻ്റെ 21കാരിയായ കാമുകിയെ ബലാത്സംഗം ചെയ്തെന്ന പരാതിക്കു പിന്നാലെ സോഫ്റ്റ്‌വെയർ എൻജിനീയറെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ 11 പേർ അറസ്റ്റിലായി. മാറത്തഹള്ളിയിലാണ് സംഭവം. കേസിൽ യുവതിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളും സോഫ്റ്റ്‌വെയർ എൻജിനീയർമാരുമായ ബുര്‍സു മഹേന്ദ്ര (23), യെരിബോയിന തരുണ്‍ (23) എന്നിവർ മാറത്തഹള്ളിയിലെ ഒരേ വീട്ടിലായിരുന്നു താമസം. ഒക്ടോബർ 28ന് പുലർച്ചെ 2.50നും ആറിനുമിടയിൽ മകനെ തട്ടിക്കൊണ്ടുപോയെന്ന് മഹേന്ദ്രയുടെ പിതാവ്
ഹോസ്റ്റൽ വിദ്യാര്‍ഥികളുടെ ഭക്ഷണ അലവൻസ് വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍
തമിഴ്‌നാട്ടിൽ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന സ്കൂൾ, കോളേജ് വിദ്യാർഥികളുടെ പ്രതിമാസ ഭക്ഷണ അലവൻസ് വർധിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് 400 രൂപയും കോളേജ് വിദ്യാർഥികൾക്ക് 500 രൂപയുമാണ് വർധിപ്പിച്ചത്. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിൻ്റെയും വില ഉയർന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതുക്കിയ നിരക്കനുസരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 1,800 രൂപയും കോളേജ് വിദ്യാർഥികൾക്ക് 2,000 രൂപയും ലഭിക്കും. നേരത്തേ ഇത് യഥാക്രമം 1,400 രൂപയും 1,500 രൂപയുമായിരുന്നു.
ട്രാൻസ് വനിതകൾക്ക് സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ നൽകുന്നതിനെതിരെ ഹർജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്
സ്ത്രീകൾക്കായി ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷണങ്ങളും ട്രാൻസ് വനിതകൾക്ക് നൽകുന്നതിനെ ചോദ്യം ചെയ്ത് വുമൺസ് ഡിക്ലറേഷൻ ഇന്റർനാഷണൽ (ഡബ്ല്യുഡിഐ) സുപ്രീംകോടതിയെ സമീപിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വത്വം അംഗീകരിക്കുന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള ഹർജികൾക്കൊപ്പം ഇതും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം, വനിതാ ജയിലുകളിലെ താമസം, സ്ത്രീകളുടെ കായിക മത്സരങ്ങളിലെ പങ്കാളിത്തം, ക്രിമിനൽ കേസുകളിൽ
വഖഫ് ബോർഡ് പുനഃസംഘടനാ വിവാദം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്ന് സമസ്ത നേതൃത്വം പ്രതികരിച്ചു. സമകാലിക സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി നേതാക്കൾ അറിയിച്ചു. സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടെന്നും സംഘടനയ്ക്ക് അർഹമായ പരിഗണന നൽകുമെന്നും
മലബാർ, മാവേലി, പരശുറാം ഉൾപ്പെടെ ട്രെയിനുകളുടെ നമ്പർ മാറുന്നു; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
കേരളത്തിലൂടെയും മംഗളൂരു മേഖലയിലൂടെയും സർവീസ് നടത്തുന്ന മലബാർ, മാവേലി, പരശുറാം, ഏറനാട് എക്സ്പ്രസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകളുടെ നമ്പർ മാറുന്നു. എക്സ്പ്രസ്, വന്ദേഭാരത്, പാസഞ്ചർ ട്രെയിനുകൾക്കാണ് പുതിയ നമ്പറുകൾ അനുവദിച്ചിരിക്കുന്നത്. 2027 ജനുവരി ഒന്നുമുതൽ മാറ്റം പ്രാബല്യത്തിൽ വരും. രാമേശ്വരം സർവീസുകളിലെ മാറ്റം ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് നിലവിൽ വരുന്നത്. മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയിൽ (SWR) ലയിപ്പിക്കുന്നതിന്റെ ഭാഗമായി മൈസൂരു, പാലക്കാട് റെയിൽവേ ഡിവിഷനുകൾ തമ്മിലുള്ള
പ്രവാസികളോട് സർക്കാർ കാണിക്കുന്നത് ക്രൂരത: പിണറായി വിജയൻ; നോർക്ക കെയർ പ്രീമിയം വർധനയ്‌ക്കെതിരെ വിമർശനം
പ്രവാസികളോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് ക്രൂരതയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ലോക കേരളസഭ പിരിച്ചുവിട്ടതും പ്രവാസി പെൻഷൻ മുടങ്ങിയതും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കുത്തനെ വർധിപ്പിച്ചതും ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഏകദേശം 22 ലക്ഷം മലയാളികൾ വിദേശത്തുണ്ടെന്നാണ് കണക്ക്. ഇവരെ ചേർത്തുപിടിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. തിരിച്ചെത്തുന്ന
ദേവസ്വം ബോർഡ് പ്രസിഡണ്ട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; 19കാരനായ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർഥിയായ കൃഷ്ണനന്ദു (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കോന്നി കൂടൽ ജംക്‌ഷനിലായിരുന്നു അപകടം. ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക ആവശ്യത്തിന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡണ്ട്. ഇതിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ ഇടിച്ച ബൈക്ക്
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാലു മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ടെന്നും ജഡ്ജിക്കുവേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറല്ലേയെന്ന് ചോദിച്ച കോടതി, അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തിൽ പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അന്വേഷണസംഘത്തോടും ആരാഞ്ഞു. പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും കോടതി
പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ല: മുഖ്യമന്ത്രി
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധിപ്പിക്കാതെ മറ്റു വഴികളില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായെന്നും കഴിഞ്ഞ തവണ ഇൻഷുറൻസ് പരിരക്ഷ നൽകിയ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഇത്തവണ ക്വട്ടേഷൻ നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമനിധിയിൽനിന്ന് മൂന്നു മാസത്തെ പെൻഷൻ കൂടി നൽകാനുണ്ടെന്നും ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ഇടപെടണമെന്നും
മല്ലേശ്വരത്തെ ആന പാർക്കിന് പുതുജീവൻ; പുനരുദ്ധാരണത്തിൻ്റെ ക്രെഡിറ്റിനെച്ചൊല്ലി തർക്കം
മല്ലേശ്വരത്ത് ഏകദേശം രണ്ട് പതിറ്റാണ്ടായി അവഗണനയിൽ കിടന്നിരുന്ന ചരിത്രപ്രാധാന്യമുള്ള ആന പാർക്ക് (ആനേ പാർക്ക്) നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ വൃത്തിയാക്കി പൊതുജനങ്ങൾക്കായി സജ്ജമാക്കി. 9-ാം ക്രോസ്, വെസ്റ്റ് പാർക്ക് റോഡിലുള്ള പാർക്കിൻ്റെ പുനരുജ്ജീവനത്തിന് പിന്നാലെ ഇതിൻ്റെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ തർക്കവും ഉയർന്നു. പാർക്കിൻ്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസിയായ പ്രീതി സുന്ദരാജൻ്റെ നേതൃത്വത്തിലാണ് നാട്ടുകാരെ ഏകോപിപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. വിദ്യാർഥികൾ, നാട്ടുകാർ, സന്നദ്ധപ്രവർത്തകർ, ഉദ്യാനവകുപ്പ്, വെസ്റ്റ് സിറ്റി കോർപ്പറേഷൻ,