ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നവംബർ 3 മുതൽ
Karnataka
0 min read
2.4k

ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നവംബർ 3 മുതൽ

ഒക്ടോബർ 30, 2026
0

ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ 3 മുതൽ പതിവ് സർവീസ് ആരംഭിക്കും. നവംബർ ഒന്നിന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസായാണ് ഇത് അവതരിപ്പിക്കുന്നത്. ബെംഗളൂരു എസ്എംവിടി മുതൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ വരെയുള്ള 1,118 കിലോമീറ്റർ ദൂരം 16 മണിക്കൂർ കൊണ്ട് ട്രെയിൻ പിന്നിടും. നിലവിൽ

Continue Reading
ഫുട്പാത്തിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ? നിയമം കടുപ്പിക്കാനൊരുങ്ങി കർണാടക
Karnataka
1 min read
2.5k

ഫുട്പാത്തിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ? നിയമം കടുപ്പിക്കാനൊരുങ്ങി കർണാടക

ഒക്ടോബർ 30, 2026
0

ബെംഗളൂരുവിൽ കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിലൂടെ ഇരുചക്ര, നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരേ കർശന നടപടിക്കൊരുങ്ങി കർണാടക സർക്കാർ. നിലവിൽ 500 രൂപയായ പിഴ 5,000 രൂപയായി ഉയർത്താനാണ് ഗതാഗത വകുപ്പിൻ്റെ നീക്കം. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി. ഫുട്പാത്തുകൾ കൈയേറ്റങ്ങളിൽനിന്ന് ഒഴിപ്പിച്ച് കാൽനടയാത്രക്കാർക്കായി തുറന്നുകൊടുക്കുന്ന നടപടികൾക്കിടയിലും വാഹനയാത്രക്കാർ അവയിലൂടെ സഞ്ചരിക്കുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പിഴ വർധിപ്പിക്കാനുള്ള നിർദേശം. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫുട്പാത്ത് കുറുക്കുവഴിയായി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായും

Continue Reading
ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷകർ; നവംബർ ഒന്നിന് ‘സേവ് ബിഡദി’ പ്രചാരണം
Karnataka
1 min read
2.2k

ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷകർ; നവംബർ ഒന്നിന് ‘സേവ് ബിഡദി’ പ്രചാരണം

ഒക്ടോബർ 30, 2026
0

ബിഡദിയിൽ നിർദേശിച്ചിട്ടുള്ള ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതിക്കെതിരെ കർഷകരും പരിസ്ഥിതി പ്രവർത്തകരും നവംബർ ഒന്നിന് ‘സേവ് ബിഡദി’ പ്രചാരണം സംഘടിപ്പിക്കും. കൃഷിഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്നും കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്നുമാണ് ആവശ്യം. പദ്ധതിക്കെതിരെ ബിഡദി ഗെളെയര ബലഗ ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) സമീപിച്ചിട്ടുണ്ട്. 26 ഗ്രാമങ്ങളിലെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യം പരാതിയിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ പത്തുലക്ഷത്തിലധികം മരങ്ങളുണ്ട്; നാലുലക്ഷത്തോളം തെങ്ങുകളും. പ്രതിദിനം ആറുലക്ഷം ലിറ്ററോളം പാൽ ബെംഗളൂരുവിലെത്തിക്കുന്ന പ്രദേശത്ത്

Continue Reading
ഇന്ത്യ – ന്യൂസിലൻഡ് നാലാം ടി-20 മത്സരം നാളെ
Sports
0 min read
2.1k

ഇന്ത്യ – ന്യൂസിലൻഡ് നാലാം ടി-20 മത്സരം നാളെ

ഒക്ടോബർ 29, 2026
0

ന്യൂസിലൻഡിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നാളെ ഇറങ്ങും. ഓക്‌ലാൻഡിലെ ഈഡൻ പാർക്കിലാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനകം സ്വന്തമാക്കി. നാലാം മത്സരവും ജയിച്ച് ലീഡ് 4–0 ആക്കുകയാണ് ലക്ഷ്യം.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം. സോണി സ്പോർട്സ് നെറ്റ്‌വർക്ക് മത്സരം തത്സമയം സംപ്രേഷണം ചെയ്യും. മൂന്നാം ടി20യിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ആറു വിക്കറ്റിന്

Continue Reading
എക്സ്പ്രസ് വേയിൽ 144 കിമീ വേഗത്തിന് പിഴയില്ല? ഗഡ്കരിയുടെ നിർദേശം
India
0 min read
2.6k

എക്സ്പ്രസ് വേയിൽ 144 കിമീ വേഗത്തിന് പിഴയില്ല? ഗഡ്കരിയുടെ നിർദേശം

ഒക്ടോബർ 29, 2026
0

എക്സ്പ്രസ് വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അമിതവേഗത്തിൻ്റെ പേരിൽ പിഴ ഈടാക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. 120 കിലോമീറ്റർ വേഗപരിധിയുള്ള പാതകളിൽ 20 ശതമാനം അധികവേഗത്തിനും ഇളവ് നൽകണമെന്നാണ് നിർദേശം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഡൽഹി–മുംബൈ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പാതകളിൽ

Continue Reading
കേരളപ്പിറവി പ്രമാണിച്ച് 70 വയസ്സ് തികഞ്ഞവർക്ക് സപ്ലൈകോ ഓഫർ; ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്
Kerala
0 min read
2.3k

കേരളപ്പിറവി പ്രമാണിച്ച് 70 വയസ്സ് തികഞ്ഞവർക്ക് സപ്ലൈകോ ഓഫർ; ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്

ഒക്ടോബർ 29, 2026
0

കേരള രൂപീകരണത്തിന് 70 വയസ്സ് തികയുന്നതിൻ്റെ ഭാഗമായി 70 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുമായി സപ്ലൈകോ. 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപന വിലയിൽ നിന്ന് 70 രൂപ ഇളവ് നൽകും. ഇതനുസരിച്ച് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപ നിരക്കിൽ ലഭ്യമാകും. കേരളത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ്

Continue Reading
നവംബർ ഒന്നുമുതൽ നന്ദിനി പാൽ ലിറ്ററിന് ₹8 കൂടും
Karnataka
0 min read
2.5k

നവംബർ ഒന്നുമുതൽ നന്ദിനി പാൽ ലിറ്ററിന് ₹8 കൂടും

ഒക്ടോബർ 29, 2026
0

കർണാടകയിൽ നന്ദിനി പാലിൻ്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. നവംബർ ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇതോടെ നീല പാക്കറ്റിലുള്ള ടോൺഡ് പാലിൻ്റെ വില ലിറ്ററിന് 46 രൂപയിൽനിന്ന് 54 രൂപയായി ഉയരും. വിലവർധനയിലൂടെ ലഭിക്കുന്ന എട്ട് രൂപയിൽ ഏഴ് രൂപ പാൽ ഉൽപ്പാദക കർഷകർക്കും ഒരു രൂപ ക്ഷീരസംഘങ്ങൾക്കുമാണ് നൽകുക. നിലവിൽ ലിറ്ററിന് 35 രൂപ ലഭിക്കുന്ന കർഷകർക്ക് പുതിയ

Continue Reading
ഇന്ത്യൻ റെയിൽവേയിൽ 1,265 ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25
India
1 min read
2.5k

ഇന്ത്യൻ റെയിൽവേയിൽ 1,265 ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25

ഒക്ടോബർ 29, 2026
0

ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിലും ഒഴിവുകൾ ലഭ്യമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 35,400 രൂപയാണ് പ്രാരംഭ അടിസ്ഥാന ശമ്പളമായി ലഭിക്കുക. കൂടാതെ മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ ഔദ്യോഗിക പോർട്ടലായ rrbapply.gov.in സന്ദർശിച്ച് സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പരിശോധിക്കുക. നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ച ശേഷം ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Continue Reading
ഒളിക്യാമറ വിവാദം: സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിസിബി
Karnataka
0 min read
2.4k

ഒളിക്യാമറ വിവാദം: സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിസിബി

ഒക്ടോബർ 29, 2026
0

കർണാടകയിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഒളിക്യാമറ വീഡിയോ കേസിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി). സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ട്. വീഡിയോയിൽ കാണുന്ന സംഭവങ്ങളുമായോ അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായോ സിദ്ധരാമയ്യയ്ക്ക് ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത രണ്ടുപേരെ നേരത്തേ സിസിബി അറസ്റ്റ് ചെയ്തിരുന്നു. വിവാദം രാഷ്ട്രീയതലത്തിൽ ചർച്ചയായതോടെ സിദ്ധരാമയ്യയും നിലപാട്

Continue Reading
ഇന്ത്യാ സഖ്യത്തിൻ്റെ റാലിക്ക് കനത്ത സുരക്ഷ; 13,000 പൊലീസിനെയും അർധസൈനികരെയും വിന്യസിക്കാൻ നീക്കം
India
0 min read
2.1k

ഇന്ത്യാ സഖ്യത്തിൻ്റെ റാലിക്ക് കനത്ത സുരക്ഷ; 13,000 പൊലീസിനെയും അർധസൈനികരെയും വിന്യസിക്കാൻ നീക്കം

ഒക്ടോബർ 29, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിക്ക് മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. റാലിയിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാൻ 150 ഹൈ ഡെഫിനിഷൻ, എഐ ക്യാമറകളും സ്ഥാപിച്ചതായി വിവരമുണ്ട്. റാലിയിൽ 50,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് ഡൽഹി പൊലീസിൻ്റെ കണക്കുകൂട്ടൽ. നവംബർ ഒന്നിന്

Continue Reading