മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10,000രൂപ, അദാലത്തിൽ എത്തിച്ചാൽ പൂജ്യം
Kerala
1 min read
2.3k

മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10,000രൂപ, അദാലത്തിൽ എത്തിച്ചാൽ പൂജ്യം

ഒക്ടോബർ 30, 2026
0

മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ കർശന നിയമങ്ങളും ഉയർന്ന പിഴയും നിലവിലുണ്ടെങ്കിലും ഇത്തരം കേസുകളിൽ പ്രതികൾ അർഹമായ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതായി ആക്ഷേപം. റോഡപകടങ്ങളിൽ മരണത്തിനും ഗുരുതര പരിക്കുകൾക്കും കാരണമാകുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് കേസുകൾ അദാലത്തുകളിൽ സാധാരണ പെറ്റിക്കേസുകൾക്കൊപ്പം പരിഗണിക്കപ്പെടുന്നതും ആശങ്കയാകുന്നു. മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യ തവണ 10,000 രൂപ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ടുവർഷം

Continue Reading
കർണാടകയിൽ കുടിവെള്ള യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 24 സ്ഥാപനങ്ങൾക്ക് നോട്ടീസ്
Karnataka
0 min read
2.1k

കർണാടകയിൽ കുടിവെള്ള യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 24 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ഒക്ടോബർ 30, 2026
0

സംസ്ഥാനവ്യാപകമായി കുടിവെള്ള ഉൽപാദന യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ 45 യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ശുചിത്വമില്ലാത്ത സാഹചര്യങ്ങൾ, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ അഭാവം, എഫ്എസ്എസ്എഐ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പരിശോധനയിൽ കണ്ടെത്തി. കുടിവെള്ളത്തിൻ്റെ ലേബലിങ്ങിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ബാക്ടീരിയ നിയന്ത്രണവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിൽ ചില യൂണിറ്റുകൾ പരാജയപ്പെട്ടതായും അധികൃതർ അറിയിച്ചു. പരിശോധനയുടെ ഭാഗമായി 32

Continue Reading
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; കർശന നിർദേശവുമായി എക്സൈസ് മന്ത്രി
Kerala
0 min read
2.3k

ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; കർശന നിർദേശവുമായി എക്സൈസ് മന്ത്രി

ഒക്ടോബർ 30, 2026
0

ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയശേഷം മാത്രമേ മദ്യം നൽകാവൂവെന്ന് എക്സൈസ് മന്ത്രി എം.ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിബന്ധന കർശനമായി പാലിക്കണം. ബാറുകളിലെത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രായപരിശോധനയിലെ വീഴ്ചയാണ് നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിൻ്റെ പുതിയ എക്സൈസ്

Continue Reading
പറമ്പിക്കുളം–ആളിയാർ കരാർ: കേരളത്തിന് അർഹമായ ജലം ഉറപ്പാക്കാൻ അടിയന്തര യോഗം വിളിക്കും
Kerala
0 min read
2.6k

പറമ്പിക്കുളം–ആളിയാർ കരാർ: കേരളത്തിന് അർഹമായ ജലം ഉറപ്പാക്കാൻ അടിയന്തര യോഗം വിളിക്കും

ഒക്ടോബർ 30, 2026
0

പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലവിഹിതം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സംയുക്ത ജല ക്രമീകരണ ബോർഡ് യോഗം അടിയന്തരമായി വിളിച്ചുചേർക്കും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം വിളിക്കാനുള്ള ചുമതല കേരളത്തിന് നൽകി. സംയുക്ത ജല ക്രമീകരണ ബോർഡ് ചെയർമാനും അന്തർസംസ്ഥാന നദീജല കരാറുകളുടെ

Continue Reading
ചൂരൽമല ദുരന്തബാധിതർക്ക് ആശ്വാസം; 7.19 കോടി അനുവദിച്ചു
Kerala
0 min read
2.2k

ചൂരൽമല ദുരന്തബാധിതർക്ക് ആശ്വാസം; 7.19 കോടി അനുവദിച്ചു

ഒക്ടോബർ 30, 2026
0

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ 7,19,99,400 രൂപയാണ് അനുവദിച്ചത്. തുക ഉടൻ ഗുണഭോക്താക്കൾക്ക് കൈമാറും. കെട്ടിട നമ്പറുകളുള്ള 128 കടമുറികൾ 48 പേരുടെ ഉടമസ്ഥതയിലാണുള്ളത്. ഈ 48 കെട്ടിട ഉടമകൾക്കും ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. ദുരന്തത്തിൽ ഉപജീവനമാർഗവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കുള്ള സഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്.

Continue Reading
ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
Kerala
0 min read
2.2k

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ഒക്ടോബർ 30, 2026
0

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളത്തെ കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. പ്രതിയുടെ കുടുംബത്തോട് മറുപടി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ്റെയും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തിന്റെയും ഹർജികളും ഇന്ന് പരിഗണനയ്ക്കെത്തും. കേസിൽ കക്ഷി ചേരാൻ ജയബാലകൃഷ്ണൻ്റെ കുടുംബം നൽകിയ അപേക്ഷ കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രതി അമിതവേഗത്തിൽ കാർ ഓടിക്കുന്നതിൻ്റെ

Continue Reading
കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം
Kerala
1 min read
2.1k

കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

ഒക്ടോബർ 30, 2026
0

മൾട്ടി മോഡൽ ഗതാഗത സംവിധാനങ്ങൾ, സ്മാർട്ട് മൊബിലിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെ മികവിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ.) ദേശീയ അംഗീകാരം. മൾട്ടി മോഡൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനും നവീകരണത്തിനും സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾക്കുമാണ് പുരസ്കാരവും പ്രശംസാപത്രവും ലഭിച്ചത്. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിൽനിന്ന് കെ.എം.ആർ.എൽ. ഡയറക്ടർമാരായ ഡോ. എം.പി. രാംനിവാസ്, സഞ്ജയ് കുമാർ, രവീന്ദ്രകുമാർ

Continue Reading
ടി20 രാജ്യാന്തര ക്രിക്കറ്റിൽ 200 വിക്കറ്റ്; ചരിത്രനേട്ടവുമായി റാഷിദ് ഖാൻ
Sports
1 min read
2.5k

ടി20 രാജ്യാന്തര ക്രിക്കറ്റിൽ 200 വിക്കറ്റ്; ചരിത്രനേട്ടവുമായി റാഷിദ് ഖാൻ

ഒക്ടോബർ 30, 2026
0

അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പുരുഷ ടി20 രാജ്യാന്തര ക്രിക്കറ്റിൽ 200 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി. ഷാർജയിൽ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. സിംബാബ്‌വെ താരം തദിവനാഷെ മറുമാനിയെ പുറത്താക്കിയാണ് റാഷിദ് 200 വിക്കറ്റ് തികച്ചത്. 120-ാം ടി20 രാജ്യാന്തര മത്സരത്തിലാണ് 28കാരൻ്റെ നേട്ടം. 171 വിക്കറ്റുള്ള ഇംഗ്ലണ്ടിൻ്റെ ആദിൽ റാഷിദാണ് പട്ടികയിൽ രണ്ടാമത്.

Continue Reading
കർണാടക എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 22ന്
Karnataka
1 min read
2.2k

കർണാടക എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 22ന്

ഒക്ടോബർ 30, 2026
0

2027ലെ എസ്.എസ്.എൽ.സി പരീക്ഷ 1, പരീക്ഷ 2 എന്നിവയുടെ അന്തിമ ടൈംടേബിൾ കർണാടക സ്കൂൾ പരീക്ഷാ-മൂല്യനിർണയ ബോർഡ് (കെഎസ്ഇഎബി) പ്രസിദ്ധീകരിച്ചു. ഒക്ടോബർ 29ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പരീക്ഷ 2027, 1 മാർച്ച് 22നും പരീക്ഷ 2 മേയ് 24നും ആരംഭിക്കും. പരീക്ഷ 1 മാർച്ച് 22 മുതൽ ഏപ്രിൽ 5 വരെ ആദ്യ ദിവസം കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങിയ ഒന്നാം ഭാഷാ

Continue Reading
സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ കർണാടക സർക്കാർ
Karnataka
1 min read
2.3k

സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ കർണാടക സർക്കാർ

ഒക്ടോബർ 30, 2026
0

സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. സ്ത്രീകൾക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ അറിയിച്ചു. പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി പ്രത്യേക സാങ്കേതിക ഡയറക്ടറെ നിയമിക്കും. സർക്കാർ അംഗീകൃത പൊതുമേഖലാ, സ്വകാര്യ ആശുപത്രികൾ വഴി ഇൻഷുറൻസ് പരിരക്ഷയും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കും. പുതിയ സാങ്കേതികവിദ്യയും ജിപിഎസ് ട്രാക്കിങ് സംവിധാനവുമുള്ള 750 ആംബുലൻസുകൾ ഡിസംബറോടെ പുറത്തിറക്കും. അടിയന്തരമായി വിളിച്ചാൽ ഗ്രാമപ്രദേശങ്ങളിൽ 20

Continue Reading