ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയശേഷം മാത്രമേ മദ്യം നൽകാവൂവെന്ന് എക്സൈസ് മന്ത്രി എം.ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്.

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിബന്ധന കർശനമായി പാലിക്കണം. ബാറുകളിലെത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രായപരിശോധനയിലെ വീഴ്ചയാണ് നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിൻ്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ അറിയിച്ചിട്ടുണ്ട്.

എൽഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തിൽനിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിൻ്റെ മദ്യനയമെന്നും എം. ലിജു കൂട്ടിച്ചേർത്തു.

Related Posts