ബാംഗ്ളൂരിൽ നിര്യാതനായി
കർണാടകയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ (57) അന്തരിച്ചു. എറണാകുളം വൈപിൻ സ്വദേശിയാണ്. വിദ്യാർത്ഥി രാഷ്ട്രീയ ത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ജോസഫ് സ്റ്റാലിൻ ഇന്ത്യൻ നാഷണൽ വിദ്യാർത്ഥി യൂണിയൻ (NSU I) സംസ്ഥാന പ്രസിഡണ്ട്, പൊതുമേഖല സ്ഥാപനമായ കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ (KEONICS) ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC) അംഗമാണ്. വൈപ്പിശ്ശേരി
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ഗാന്ധിജിയും നവഭാരതവും’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ആശയങ്ങളിലും ആദർശങ്ങളിലും കാലഘട്ടങ്ങൾക്കനുസരിച്ച് ഉണ്ടായ മാറ്റങ്ങളും വൈരുധ്യങ്ങളും, അദ്ദേഹത്തിൻ്റെ ആത്മകഥയായ സത്യാന്വേഷണ പരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും സെമിനാറിൽ ചർച്ചയായി. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഗാന്ധിയൻ ചിന്തകൾക്കുള്ള പ്രസക്തിയും അവ ജീവിതത്തിൽ പകർത്തേണ്ടതിൻ്റെ പ്രാധാന്യവും എഴുത്തുകാരനും കോളേജ് പ്രൊഫസറുമായ ടി.പി.വിനോദ് മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. സാംസ്കാരിക പ്രവർത്തകൻ ടി.വി. പ്രതീഷ് ചർച്ച ഉദ്ഘാടനം ചെയ്തു. പി.മോഹൻദാസ് അധ്യക്ഷത
നോർക്ക കെയർ ഇൻഷുറൻസിലെ ഭീമമായ പ്രീമിയം വർധനവ്: മുഖ്യമന്ത്രിക്കും നോർക്ക സിഇഒയ്ക്കും കത്തയച്ചു
പ്രവാസി ക്ഷേമത്തിനായി നോർക്ക ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിലെ ഭീമമായ പ്രീമിയം വർധനവിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ നേരിടുന്ന പ്രയാസങ്ങളിലും ബെംഗളൂരു മെട്രോ സിറ്റി ക്ലബ് (ബിഎംസിസി) ആശങ്ക രേഖപ്പെടുത്തി. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രീമിയം വർധനവ് പുനഃപരിശോധിക്കാനും പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയും തടസ്സരഹിത സേവനങ്ങളും ഉറപ്പാക്കാനും പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക സിഇഒയ്ക്കും ബി എം സി സി എക്സിക്യൂട്ടീവ് യോഗം
ഹരിചന്ദനം സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഗാനാർച്ചന നാളെ
ഷെട്ടിഹള്ളിയിലെ ഹരിചന്ദനം സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത അർച്ചന, സെമി ക്ലാസിക്കൽ ഗാനങ്ങൾ ചേർത്തു കൊണ്ടുള്ള ഭജൻ, ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില് അരങ്ങേറും. ഒക്ടോബർ 31ന് (നാളെ) ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആണ് പരിപാടി. സംഗീത അദ്ധ്യാപകന് ഗാനഭൂഷണം ബി.വിജയകുമാർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9342503626.
ജാലഹള്ളി ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക് ഉദ്ഘാടനം നവംബർ ഒന്നിന്
ശ്രീ അയ്യപ്പ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നവംബർ ഒന്നിന് നടക്കും. വൈകിട്ട് അഞ്ചിന് ജാലഹള്ളി ശ്രീ അയ്യപ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു, കർണാടക മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ. സുജാത റാത്തോഡ് എന്നിവർ മുഖ്യാതിഥികളാകും. എച്ച്സിജിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. മഞ്ജുനാഥ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ശ്രീ അയ്യപ്പ എജ്യുക്കേഷണൽ ആൻഡ്
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി; നീതി ഉറപ്പാക്കണമെന്ന് നിവേദനം നൽകി
ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായും ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന കാര്യം നിവേദനത്തിൽ വ്യക്തമാക്കിയതായും ഭദ്രകീർത്തി പറഞ്ഞു. എല്ലാ കാര്യങ്ങളിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയാണ് മടങ്ങിയതെന്നും അവർ വ്യക്തമാക്കി. അതേസമയം, അപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ്റെ
മോഹൻലാൽ–മുകേഷ് വീണ്ടും ഒന്നിക്കുന്നു; അനൂപ് സത്യൻ ചിത്രത്തിന് കൊച്ചിയിൽ പൂജ
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ൻ്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മോഹൻലാൽ, മുകേഷ്, ആന്റണി പെരുമ്പാവൂർ, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവർ പങ്കെടുത്തു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന പ്രത്യേകത. ഇരുവരുടെയും ഹാസ്യരംഗങ്ങൾ വീണ്ടും
ചേരാനല്ലൂർ കേസ്: പ്രോസിക്യൂഷന് വീഴ്ച; അപ്പീൽ നാളെ വീണ്ടും പരിഗണിക്കും
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീലിനെതിരെ കോടതിയുടെ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും വ്യക്തിവിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടാണ് അപ്പീൽ സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത് തിരുത്തി നൽകാൻ നിർദേശിച്ചു. അപ്പീൽ നാളെ വീണ്ടും പരിഗണിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി പരിഗണിച്ചത്. അപ്പീൽ എങ്ങനെയാണ് സമർപ്പിക്കേണ്ടതെന്ന് അറിയില്ലേയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ടുവർഷം
പടക്കരഹിത ദീപാവലിക്ക് വിരാട് കോഹ്ലിയുടെ സഹായം തേടിക്കൂടേ? കേന്ദ്രത്തോട് സുപ്രീംകോടതി
ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സേവനം പ്രയോജനപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി. പടക്കങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാൻ എല്ലാ വർഷവും കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഉത്തരവുകൾക്ക് പ്രായോഗികമായി വലിയ ഫലമുണ്ടാകാത്ത സാഹചര്യമാണുള്ളതെന്നും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ
കേരളത്തിലെ എസ്ഐആർ: വോട്ടർപട്ടികയിൽനിന്ന് പേര് നീക്കപ്പെട്ടവർക്ക് പരാതി നൽകാൻ കൂടുതൽ സമയം
കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (എസ്ഐആർ) എസ്ഐആറിൻ്റെ ഭാഗമായി പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതിയുള്ളവർക്ക് തുടർന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. രേഖാമൂലം ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിർദേശിച്ചു. കേരളം, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ എസ്ഐആർ നടപടികളുമായി