ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായും ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന കാര്യം നിവേദനത്തിൽ വ്യക്തമാക്കിയതായും ഭദ്രകീർത്തി പറഞ്ഞു. എല്ലാ കാര്യങ്ങളിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയാണ് മടങ്ങിയതെന്നും അവർ വ്യക്തമാക്കി.
അതേസമയം, അപകടക്കേസിൽ പ്രതിയായ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ശനിയാഴ്ചത്തേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചത്. പുതിയ അപ്പീൽ നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
പതിനേഴുകാരൻ്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.