തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ഗാന്ധിജിയും നവഭാരതവും’ എന്ന വിഷയത്തിൽ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ആശയങ്ങളിലും ആദർശങ്ങളിലും കാലഘട്ടങ്ങൾക്കനുസരിച്ച് ഉണ്ടായ മാറ്റങ്ങളും വൈരുധ്യങ്ങളും, അദ്ദേഹത്തിൻ്റെ ആത്മകഥയായ സത്യാന്വേഷണ പരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും സെമിനാറിൽ ചർച്ചയായി. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഗാന്ധിയൻ ചിന്തകൾക്കുള്ള പ്രസക്തിയും അവ ജീവിതത്തിൽ പകർത്തേണ്ടതിൻ്റെ പ്രാധാന്യവും എഴുത്തുകാരനും കോളേജ് പ്രൊഫസറുമായ ടി.പി.വിനോദ് മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.

സാംസ്കാരിക പ്രവർത്തകൻ ടി.വി. പ്രതീഷ് ചർച്ച ഉദ്ഘാടനം ചെയ്തു. പി.മോഹൻദാസ് അധ്യക്ഷത വഹിച്ച സെമിനാറിലെ ചർച്ചയിൽ കെ.ചന്ദ്രശേഖരൻ നായർ, ശാന്തകുമാർ എലപ്പുള്ളി, ആർ.വി.പിള്ള, എം.ബി.മോഹൻദാസ്, പ്രഭാകരൻ പിള്ള, ജോഷി പത്രോസ്, ഇ.ആർ.പ്രഹ്ലാദൻ, പൊന്നമ്മദാസ്, ഷീജ റെനീഷ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ് സംസാരിച്ചു. പ്രദീപ്.പി.പി നന്ദി പറഞ്ഞു.

Related Posts