അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പുരുഷ ടി20 രാജ്യാന്തര ക്രിക്കറ്റിൽ 200 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി. ഷാർജയിൽ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. സിംബാബ്‌വെ താരം തദിവനാഷെ മറുമാനിയെ പുറത്താക്കിയാണ് റാഷിദ് 200 വിക്കറ്റ് തികച്ചത്. 120-ാം ടി20 രാജ്യാന്തര മത്സരത്തിലാണ് 28കാരൻ്റെ നേട്ടം. 171 വിക്കറ്റുള്ള ഇംഗ്ലണ്ടിൻ്റെ ആദിൽ റാഷിദാണ് പട്ടികയിൽ രണ്ടാമത്.

Related Posts