വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്ന് സമസ്ത നേതൃത്വം പ്രതികരിച്ചു. സമകാലിക സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി നേതാക്കൾ അറിയിച്ചു.
സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടെന്നും സംഘടനയ്ക്ക് അർഹമായ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായും സമസ്ത നേതാക്കൾ കൂടിക്കാഴ്ച നടത്തി.