മൂന്നാം ടി20യിൽ ഇന്ത്യക്ക് 14 റൺസ് ജയം; പരമ്പരയിൽ 2-1ന് മുന്നിൽ
Sports
1 min read
2.9k

മൂന്നാം ടി20യിൽ ഇന്ത്യക്ക് 14 റൺസ് ജയം; പരമ്പരയിൽ 2-1ന് മുന്നിൽ

ഒക്ടോബർ 12, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 14 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഭിഷേക് ശർമയുടെ തകർപ്പൻ അർധസെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 30 പന്തിൽ ആറ് ഫോറും അഞ്ച്

Continue Reading
നാളെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തും; രാഹുൽ ഗാന്ധി
India
0 min read
2.4k

നാളെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തും; രാഹുൽ ഗാന്ധി

ഒക്ടോബർ 11, 2026
0

വോട്ട് കൊള്ള, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (എസ്‌ഐആർ), മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും മാർച്ചിൽ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ പൊലീസും ബിജെപി പ്രവർത്തകരും മർദിച്ചുവെന്നാണ് രാഹുൽ ഗാന്ധിയുടെ

Continue Reading
സമന്വയ ദാസറഹള്ളി ഭാഗ് വെബ്സൈറ്റ് പ്രകാശനം ചെയ്തു
Association News
1 min read
2.4k

സമന്വയ ദാസറഹള്ളി ഭാഗ് വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഒക്ടോബർ 11, 2026
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് – ദാസറഹള്ളി ഭാഗിൻ്റെ ആഭിമുഖ്യത്തിൽ ‘ഓണവിരുന്ന് 2026’ ആഘോഷ വേദിയിൽ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. ദാസറഹള്ളി ഭാഗ് ജോയിന്റ് ട്രഷറർ ശ്രീകാന്ത് വി.എം ആണ് വെബ്സൈറ്റിൻ്റെ പ്രകാശനം നിർവഹിച്ചത്. സമന്വയയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും, ഇതിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സമിതികളുടെ പ്രവർത്തനങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് – പ്രത്യേകിച്ച് പുതുതായി അംഗത്വം എടുക്കുന്നവർക്ക് – മനസ്സിലാക്കാൻ ഈ വെബ്സൈറ്റ് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം

Continue Reading
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് ബാറ്റിംഗ്
Sports
0 min read
2.5k

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് ബാറ്റിംഗ്

ഒക്ടോബർ 11, 2026
0

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ് എന്നിവർ ടീമിലിടം പിടിച്ചപ്പോൾ ശിവം ദുബെ, കുൽദീപ് യാദവ് എന്നിവർ പുറത്തായി. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്നും അവസാന ഇലവനിൽ സ്ഥാനം കിട്ടിയില്ല.

Continue Reading
ബെംഗളൂരുവിൽ റിങ് റോഡ് പദ്ധതി; അംഗീകൃത ലേഔട്ടുകളിലെ 461 പ്ലോട്ട് ഉടമകൾ ആശങ്കയിൽ
Karnataka
0 min read
2.5k

ബെംഗളൂരുവിൽ റിങ് റോഡ് പദ്ധതി; അംഗീകൃത ലേഔട്ടുകളിലെ 461 പ്ലോട്ട് ഉടമകൾ ആശങ്കയിൽ

ഒക്ടോബർ 11, 2026
0

പെരിഫറൽ റിങ് റോഡ്–2 പദ്ധതിയുടെ ഭാഗമായി പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം ബെംഗളൂരുവിലെ അംഗീകൃത ലേഔട്ടുകളിലുള്ള നൂറുകണക്കിന് പ്ലോട്ട് ഉടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ റോഡ് അലൈൻമെന്റിൽ ഉൾപ്പെട്ട ലേഔട്ടുകളിലെ 461 പ്ലോട്ട് ഉടമകളെയാണ് വിജ്ഞാപനം ബാധിക്കുന്നത്. ഭൂമി നഷ്ടപ്പെടുമോ, നിക്ഷേപിച്ച പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉടമകൾ. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) പുറപ്പെടുവിച്ച വിജ്ഞാപനത്തെത്തുടർന്ന്, ഔദ്യോഗിക അനുമതികളോടെ രൂപീകരിച്ച ലേഔട്ടുകളിൽ ഭൂമി വാങ്ങിയവരാണ് പ്രതിസന്ധിയിലായത്. ലേഔട്ടുകൾക്ക് അനുമതി നൽകിയിട്ടും

Continue Reading
സ്ത്രീകളുടെ രാത്രിസഞ്ചാര സ്വാതന്ത്ര്യത്തിനായി ബെംഗളൂരുവിൽ പ്രതിഷേധം
Karnataka
1 min read
2.8k

സ്ത്രീകളുടെ രാത്രിസഞ്ചാര സ്വാതന്ത്ര്യത്തിനായി ബെംഗളൂരുവിൽ പ്രതിഷേധം

ഒക്ടോബർ 11, 2026
0

സ്ത്രീകൾക്ക് രാത്രിയിലും പൊതുസ്ഥലങ്ങളിൽ ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ടൗൺ ഹാളിൽ നടന്ന പ്രതിഷേധം പൊലീസിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തിൽ സ്ത്രീകളും ക്വിയർ വിഭാഗത്തിൽപ്പെട്ടവരും മനുഷ്യാവകാശ പ്രവർത്തകരും വിവിധ സിവിൽ സമൂഹ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ്റെ പിന്തുണയോടെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പുരുഷാധിപത്യത്തെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്

Continue Reading
പവർ ബാങ്ക് പൊട്ടിത്തെറിച്ച് വിമാനത്തിൽ തീപിടിത്തം; ഇൻഡിഗോ വിമാനം ഹൈദരാബാദിൽ ഇറക്കി
India
0 min read
2.7k

പവർ ബാങ്ക് പൊട്ടിത്തെറിച്ച് വിമാനത്തിൽ തീപിടിത്തം; ഇൻഡിഗോ വിമാനം ഹൈദരാബാദിൽ ഇറക്കി

ഒക്ടോബർ 11, 2026
0

പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വിമാനത്തിലെ ലഗേജ് കമ്പാർട്ട്മെന്റിൽ തീപിടിത്തം. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനമാണ് അടിയന്തര സാഹചര്യത്തെത്തുടർന്ന് ഹൈദരാബാദിൽ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൻ്റെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് കാബിൻ ക്രൂ

Continue Reading
മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 25ന്
Association News
1 min read
2.9k

മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 25ന്

ഒക്ടോബർ 11, 2026
0

ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ മലയാളി സംഘടനകളുടെ യുവജന വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ‘BMF കളിക്കളം’ എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് ഒക്ടോബർ 25ന് ഹുള്ളഹള്ളിയിലെ G2 Go Games ഗ്രൗണ്ടിൽ നടക്കും. ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ യുവജന വിഭാഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മലയാളി യുവാക്കൾക്കിടയിൽ കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക

Continue Reading
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; പരമ്പരയിൽ ലീഡ് ലക്ഷ്യമിട്ട് ഇരു ടീമുകളും
Sports
0 min read
2.5k

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; പരമ്പരയിൽ ലീഡ് ലക്ഷ്യമിട്ട് ഇരു ടീമുകളും

ഒക്ടോബർ 11, 2026
0

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സര ടി20 പരമ്പരയിലെ മൂന്നാം പോരാട്ടം ഇന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ. ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ ജയം വീതം നേടിയ ഇരു ടീമുകളും 1–1 എന്ന നിലയിൽ നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ടോസ് വൈകിട്ട് 6.30ന് നടക്കും. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് നാല്

Continue Reading
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖാർഗെ; ചീഫ് ജസ്റ്റിസിനെ കാണാൻ കോൺഗ്രസ്
India
0 min read
2.9k

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖാർഗെ; ചീഫ് ജസ്റ്റിസിനെ കാണാൻ കോൺഗ്രസ്

ഒക്ടോബർ 11, 2026
0

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ആശങ്ക അറിയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നും ഖാർഗെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടി കത്തയച്ചിരുന്നതായി ഖാർഗെ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും

Continue Reading