നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35ലധികം വീടുകൾ ഒലിച്ചുപോയി
World
0 min read
2.7k

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35ലധികം വീടുകൾ ഒലിച്ചുപോയി

ഒക്ടോബർ 11, 2026
0

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗോർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തിൽ 35ലധികം വീടുകൾ ഒലിച്ചുപോയി. നിരവധി പാലങ്ങളും തകർന്നതായും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിലെ ജലനിരപ്പ് ഉയർന്നതാണ് ഗ്രാമത്തിൽ പ്രളയത്തിന് കാരണമായത്. ഞായറാഴ്ചയാണ് പ്രദേശത്ത് മിന്നൽ പ്രളയമുണ്ടായത്. നിരവധി പേരുടെ ജീവനെടുത്ത ആഗസ്തിലെ പ്രളയത്തിന് പിന്നാലെയാണ് നേപ്പാളിൽ വീണ്ടും ദുരന്തമുണ്ടായിരിക്കുന്നത്. പുതിയ പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Continue Reading
ന്യൂ​മാ​ഹി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Kerala
0 min read
2.8k

ന്യൂ​മാ​ഹി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒക്ടോബർ 11, 2026
0

എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിനി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽനിന്ന് 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. റുബൈദ നേരത്തെയും ലഹരിവിൽപ്പന കേസിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Continue Reading
ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 13,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം
India
1 min read
3.1k

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; 13,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം

ഒക്ടോബർ 11, 2026
0

ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിൽ പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാതയുടെ ഉദ്ഘാടനത്തിനുശേഷം പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടച്ച് ടിക്കറ്റെടുത്തായിരുന്നു യാത്ര. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സന്ദർശനത്തിൻ്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഏകദേശം 13,000

Continue Reading
സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാക്ക​രു​ത്; ഡ​ൽ​ഹി പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്
India
0 min read
2.8k

സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് ക്ര​മ​സ​മാ​ധാ​നം ന​ട​പ്പാക്ക​രു​ത്; ഡ​ൽ​ഹി പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്

ഒക്ടോബർ 11, 2026
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തരുതെന്നും

Continue Reading
കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
0 min read
2.6k

കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഒക്ടോബർ 11, 2026
0

പാനുണ്ടയിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മിർസയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഞായറാഴ്ചകളിൽ നാട്ടുകാർ ചേർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇതിനിടെ കുളത്തിന് സമീപത്തുകൂടി പോയ മിർസയുടെ ഹെയർബാൻഡ് കുളത്തിൻ്റെ പടിക്കെട്ടിലേക്ക് വീണു. ഇതെടുക്കാനായി ഇറങ്ങുന്നതിനിടെ കുട്ടി കാൽവഴുതി വീണ് തലയിടിക്കുകയായിരുന്നു. മറ്റൊരു കുട്ടിയാണ് മിർസ കുളത്തിൻ്റെ പടിക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ കുട്ടിയെ കൂത്തുപറമ്പിലെ ആശുപത്രിയിൽ

Continue Reading
സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെയും പ്രവർത്തകരെയും വിട്ടയച്ചു
India
0 min read
2.9k

സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെയും പ്രവർത്തകരെയും വിട്ടയച്ചു

ഒക്ടോബർ 11, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെയും മറ്റ് പ്രവർത്തകരെയും കോടതി വിട്ടയച്ചു. ഞായറാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക, സിജെപിയുടെ അഭിഭാഷക വിഭാഗം മേധാവി അഡ്വ. രത്നാ സിങ് എന്നിവരെയാണ് ഡൽഹി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽനിന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇവരുടെ അറസ്റ്റ് ഇന്ന്

Continue Reading
ധ്രുവ് റാഠിയെ പുലർച്ചെ മൂന്നിന് വിട്ടയച്ചു; ജന്തർ മന്ദറിലേക്ക് പോകരുതെന്ന് ഉപാധി
India
0 min read
3.0k

ധ്രുവ് റാഠിയെ പുലർച്ചെ മൂന്നിന് വിട്ടയച്ചു; ജന്തർ മന്ദറിലേക്ക് പോകരുതെന്ന് ഉപാധി

ഒക്ടോബർ 11, 2026
0

കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് വിട്ടയച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മോചിപ്പിച്ചത്. ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് പോകരുതെന്ന ഉപാധിയോടെയാണ് വിട്ടയച്ചതെന്നാണ് വിവരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജന്തർ മന്ദറിൽ നടത്താനിരുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെയാണ് ധ്രുവ് റാഠിയെ ശനിയാഴ്ച ഗുരുഗ്രാമിലെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അദ്ദേഹത്തെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ

Continue Reading
ബാംഗളൂരിൽ നിര്യാതയായി
Obituary
0 min read
2.4k

ബാംഗളൂരിൽ നിര്യാതയായി

ഒക്ടോബർ 11, 2026
0

പാലക്കാട് സ്വദേശി രാധ ബാലകൃഷ്ണൻ(78) ബാംഗ്ലൂർ ടി.ദാസറഹള്ളിയിൽ നിര്യാതയായി. ഭർത്താവ് : പരേതനായ എം ബാലകൃഷ്ണൻമക്കൾ : കൃഷ്ണ ബാലകൃഷ്ണൻ(ന്യൂസിലാൻഡ്), രതി ബാലകൃഷ്ണൻ (കെ വി ടീച്ചർ)മരുമകൻ: ശശികുമാർ ടി കെ സംസ്കാരം ബുധനാഴ്‌ച രാവിലെ 11ന് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Continue Reading
മരിക്കുംവരെ ബിജെപിയിൽ തുടരും; കൗൺസിലർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ആർ. ശ്രീലേഖ
Kerala
0 min read
2.4k

മരിക്കുംവരെ ബിജെപിയിൽ തുടരും; കൗൺസിലർ സ്ഥാനം രാജിവയ്ക്കില്ലെന്ന് ആർ. ശ്രീലേഖ

ഒക്ടോബർ 11, 2026
0

രാജി വിവാദത്തിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. കൗൺസിലറായി തുടരുമെന്നും മരണംവരെ ബിജെപിയിൽ തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്തകളും ശ്രീലേഖ തള്ളി. ‘സസ്നേഹം ശ്രീലേഖ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം നൽകിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് തനിക്കെതിരെ മോശമായ പ്രചാരണങ്ങൾ നടന്നതെന്ന് ശ്രീലേഖ ആരോപിച്ചു. ബിജെപി അംഗത്വമെടുത്തതു മുതൽ മാധ്യമങ്ങൾ തന്നെ നിരന്തരം വിമർശിക്കുകയാണെന്നും തിരഞ്ഞെടുപ്പ്

Continue Reading
കേരള നിയമസഭാ സമ്മേളനം നാളെ തുടങ്ങും; നിർണായക ബില്ലുകൾ പരിഗണനയിൽ
Kerala
0 min read
2.9k

കേരള നിയമസഭാ സമ്മേളനം നാളെ തുടങ്ങും; നിർണായക ബില്ലുകൾ പരിഗണനയിൽ

ഒക്ടോബർ 11, 2026
0

ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ പോരാട്ടം ശക്തമാക്കുന്നതിനിടെ കേരള നിയമസഭയുടെ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. യു.ഡി.എഫ്. സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാമത്തെ സമ്മേളനമാണിത്. ഒൻപത് ദിവസം നീളുന്ന സമ്മേളനം പ്രധാനമായും നിയമനിർമാണത്തിനായാണ് ചേരുന്നത്. ബജറ്റിലെ ഉപധനാഭ്യർഥനകളിന്മേലുള്ള ചർച്ചയും സമ്മേളനത്തിൽ പൂർത്തിയാക്കും. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഭരണപക്ഷം സഭയെ അഭിമുഖീകരിക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനം, പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി, ഓപ്പറേഷൻ തൂഫാൻ തുടങ്ങിയവയുടെ നേട്ടങ്ങൾ സർക്കാരിന്

Continue Reading