കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് വിട്ടയച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മോചിപ്പിച്ചത്. ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് പോകരുതെന്ന ഉപാധിയോടെയാണ് വിട്ടയച്ചതെന്നാണ് വിവരം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജന്തർ മന്ദറിൽ നടത്താനിരുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെയാണ് ധ്രുവ് റാഠിയെ ശനിയാഴ്ച ഗുരുഗ്രാമിലെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അദ്ദേഹത്തെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ ധ്രുവ് റാഠി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിലും പങ്കെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, സമരത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗുരുഗ്രാം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത നടപടിയും പിന്നീട് വിട്ടയച്ചതും പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ ശ്രദ്ധേയമായി.

Related Posts