പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു
Kerala
0 min read
2.8k

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു

സെപ്റ്റംബർ 14, 2026
0

ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. മാണി സി കാപ്പന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, നിയമസഭ സ്പീക്കര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുംബൈ മലയാളി ദിനേശ് മേനോനാണ് കാപ്പനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം

Continue Reading
മലയാളി ഫാമിലി അസോസിയേഷൻ്റെ ‘പൊന്നോണ സംഗമം-2026’ ഒക്ടോബർ 2ന്
Association News
0 min read
3.4k

മലയാളി ഫാമിലി അസോസിയേഷൻ്റെ ‘പൊന്നോണ സംഗമം-2026’ ഒക്ടോബർ 2ന്

സെപ്റ്റംബർ 14, 2026
0

മലയാളി ഫാമിലി അസോസിയേഷൻ ഡോംലൂർ, റോട്ടറി ബെംഗളൂരു വിഷനറിസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് ഓണാഘോഷം ‘പൊന്നോണ സംഗമം 2026’ ഒക്ടോബർ 2ന് നടക്കും. ഇന്ദിര നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ശ്രീ രാഘവേന്ദ്രസ്വാമി മിഷൻ മഠത്തിലെ പരിമള സഭാഹാളിലാണ് പരിപാടി. വിവിധ കലാപരിപാടികളും സംഗീതവിരുന്നും ഓണസദ്യയും ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്ലേബാക്ക് ഗായകരായ മുരളി എസ്, ശ്രീലക്ഷ്മി ജയചന്ദ്രൻ, മഞ്ജു മേനോൻ, എസ്.അയ്യപ്പൻ കുട്ടി (ഓൾ ഇന്ത്യ റേഡിയോ) എന്നിവർ

Continue Reading
നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രക്ഷപ്പെട്ടു
World
1 min read
2.7k

നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രക്ഷപ്പെട്ടു

സെപ്റ്റംബർ 14, 2026
0

യുക്രെയിൻ-പോളണ്ട് അതിർത്തിക്ക് സമീപം നയതന്ത്ര സംഘവും പ്രമുഖ ലോകനേതാക്കളും സഞ്ചരിച്ചിരുന്ന യുക്രെയിനിയൻ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. യാഹോഡിൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കീവിൽ നടന്ന സുരക്ഷാ യോഗത്തിന് ശേഷം പോളണ്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘത്തിൻ്റെ ട്രെയിൻ ആക്രമണ ഭീഷണി നേരിട്ടത്. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ബോറിസ്

Continue Reading
കർണാടകയിൽ ആനയാക്രമണത്തിൽ 25 വർഷത്തിനിടെ ജീവൻ നഷ്ടമായത് 522 പേർക്ക്
Karnataka
1 min read
3.3k

കർണാടകയിൽ ആനയാക്രമണത്തിൽ 25 വർഷത്തിനിടെ ജീവൻ നഷ്ടമായത് 522 പേർക്ക്

സെപ്റ്റംബർ 14, 2026
0

കർണാടകയിൽ മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ആനകളുടെ ആക്രമണത്തിൽ 522 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇതേ കാലയളവിൽ 216 ആനകളും വിവിധ കാരണങ്ങളാൽ ചത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വനമേഖലകളിലേക്കുള്ള മനുഷ്യ ഇടപെടൽ വർധിച്ചതും ആനകളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെട്ടതും കൃഷിയിടങ്ങൾ വനാതിർത്തികളിലേക്ക് വ്യാപിച്ചതുമാണ് സംഘർഷം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൃഷിയിടങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നതും വീടുകൾക്കും വിളകൾക്കും നാശനഷ്ടമുണ്ടാക്കുന്നതും പല മേഖലകളിലും പതിവായിട്ടുണ്ട്. പ്രത്യേകിച്ച്

Continue Reading
കൈരളി കലാസമിതി ഓണോത്സവം സംഘടിപ്പിച്ചു
Association News
0 min read
3.0k

കൈരളി കലാസമിതി ഓണോത്സവം സംഘടിപ്പിച്ചു

സെപ്റ്റംബർ 14, 2026
0

കൈരളി കലാസമിതി ബെംഗളൂരുവിൻ്റെ ഓണോത്സവം 2026 കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. കേരള വനിതാ ശിശുവികസനം മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി. നാടിൻ്റെ സംസ്കാരവും ഐതിഹ്യവും തലമുറകളായി പകർന്നു നൽകിക്കൊണ്ടുള്ള സാമൂഹിക ജീവിതമാണു മറുനാടൻ മലയാളികൾ നയിക്കുന്നതെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിൽ ഓണാഘോഷം കഴിഞ്ഞാലും മറുനാടൻ മലയാളികളുടെ ഓണാഘോഷം മാസങ്ങൾ നീണ്ടുനിൽക്കുന്നതാണെന്നും അവർ പറഞ്ഞു. കെ.ആർ. പുരം എംഎൽഎ ബൈരതി ബസവരാജ്, പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം

Continue Reading
വരൾച്ച ശക്തം; ബെംഗളൂരുവിൽ താപനില കുതിച്ചുയർന്നു, കെംപഗൗഡ വിമാനത്താവളത്തിൽ 5.7°C വർധന
Karnataka
1 min read
3.4k

വരൾച്ച ശക്തം; ബെംഗളൂരുവിൽ താപനില കുതിച്ചുയർന്നു, കെംപഗൗഡ വിമാനത്താവളത്തിൽ 5.7°C വർധന

സെപ്റ്റംബർ 14, 2026
0

മഴയില്ലാത്ത വരണ്ട കാലാവസ്ഥ തുടരുന്നതോടെ ബെംഗളൂരുവിൽ ചൂട് കനക്കുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) രേഖപ്പെടുത്തിയ പരമാവധി താപനില 5.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി റിപ്പോർട്ട്. തുടർച്ചയായ വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവുമാണ് താപനില ഉയരാൻ പ്രധാന കാരണം. നഗരത്തിലും പരിസരപ്രദേശങ്ങളിലും പകൽ സമയത്ത് ചൂട് ശക്തമായി അനുഭവപ്പെടുന്നുണ്ട്. ബെംഗളൂരുവിൽ സാധാരണ സെപ്റ്റംബർ മാസത്തിൽ ലഭിക്കേണ്ട മഴയിൽ കുറവ് തുടരുന്നതിനിടെയാണ് താപനില ഉയരുന്നത്. മഴ ലഭിക്കാത്തത് അന്തരീക്ഷത്തിലെ ഈർപ്പം

Continue Reading
കസ്തൂരിരംഗൻ റിപ്പോർട്ട്: ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പരാതികൾ കേൾക്കാൻ കർണാടക മുഖ്യമന്ത്രി
Karnataka
0 min read
2.8k

കസ്തൂരിരംഗൻ റിപ്പോർട്ട്: ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പരാതികൾ കേൾക്കാൻ കർണാടക മുഖ്യമന്ത്രി

സെപ്റ്റംബർ 14, 2026
0

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും നേരിട്ട് കേൾക്കാൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പൊതുയോഗങ്ങൾ നടത്തും. ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലകളിലാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ കർഷകരെയും പ്രദേശവാസികളെയും ബാധിക്കുന്ന വിഷയങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അവരുടെ ആശങ്കകൾ രേഖപ്പെടുത്തുകയും ചെയ്യുകയാണ് യോഗങ്ങളുടെ ലക്ഷ്യം. കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനായി നിർദേശിച്ച നിയന്ത്രണങ്ങൾ മലയോര മേഖലയിലെ കൃഷിയെയും

Continue Reading
ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇന്ന്
Karnataka
0 min read
3.0k

ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇന്ന്

സെപ്റ്റംബർ 14, 2026
0

മാധവാര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിനായക ചതുർഥിയോടനുബന്ധിച്ച് ഇന്നു രാവിലെ 7.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9900746538, 9731058023.

Continue Reading
ഷെൽട്ടനെ വീഴ്ത്തി അലക്സാണ്ടർ സ്വരേവിന് യുഎസ് ഓപ്പൺ കിരീടം
Sports
1 min read
3.6k

ഷെൽട്ടനെ വീഴ്ത്തി അലക്സാണ്ടർ സ്വരേവിന് യുഎസ് ഓപ്പൺ കിരീടം

സെപ്റ്റംബർ 14, 2026
0

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വന്തമാക്കി. ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സ്വരേവ് കിരീടം ചൂടിയത്. സ്കോർ 6-3, 7-6 (7-2), 5-7, 6-2. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സ്വരേവിന് മുന്നിൽ ഷെൽട്ടൻ മൂന്നാം സെറ്റിൽ തിരിച്ചുവരവിൻ്റെ സൂചന നൽകി. 5-7ന് മൂന്നാം സെറ്റ് സ്വന്തമാക്കി മത്സരം നീട്ടിയെങ്കിലും നാലാം സെറ്റിൽ സ്വരേവ്

Continue Reading
എട്ടാം വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്
Sports
0 min read
3.2k

എട്ടാം വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

സെപ്റ്റംബർ 14, 2026
0

വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ എട്ടാം കിരീടം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ കിരീടം തിരിച്ചുപിടിച്ചത്. 2024ലെ ഫൈനലിൽ ശ്രീലങ്കയോട് നേരിട്ട തോൽവിക്കുള്ള മറുപടി കൂടിയായി ഈ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. ഓപ്പണർമാരായ ഷഫാലി

Continue Reading