മെസിയുടെ പേരിലുള്ള തട്ടിപ്പ്; റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി
മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർണായക നടപടികളിലേക്ക്. റിപ്പോർട്ടർ കമ്പനിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചതായി എസ്ഐടി വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. നിലവിലെ എഫ്‌ഐആറിൽ അഴിമതി കുറ്റം കൂടി ഉൾപ്പെടുത്തി കേസ് പുതുക്കാനാണ് എസ്ഐടിയുടെ നീക്കം. റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അഴിമതി കേസിൽ
ഏഷ്യൻ ഗെയിംസ്: 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ
ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ കമൽജീത്തും സുരുചി ഇന്ദർ സിങ്ങും 587 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിലും ഇന്ത്യ ഇന്ന് മത്സരിക്കും. ഷൂട്ടിങ്ങിൽ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം സ്വർണ മെഡലിലൂടെ തിരിച്ചുവരികയാണ് ഇന്ത്യയുടെ ലക്ഷ്യം. സ്‌കീറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും വെങ്കലം നേടിയതാണ് ഇതുവരെയുള്ള
ഏഷ്യൻ ഗെയിംസ്: ടേബിൾ ടെന്നിസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ദിയ–മനുഷ് അവസാന നാലിൽ
ഏഷ്യൻ ഗെയിംസിൽ 17 മെഡലുകളുമായി 15-ാം സ്ഥാനത്തുള്ള ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലേ–മനുഷ് ഷാ സഖ്യം സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യക്ക് മെഡൽ ഉറപ്പായത്. ഹോങ്കോങ് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിലെത്തിയത്. അതേസമയം, മറ്റൊരു ഇന്ത്യൻ സഖ്യമായ ഹർമീത് ദേസായി–യശ്വസിനി ഘോർപഡെ ക്വാർട്ടർ ഫൈനലിൽ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ടു. നിലവിൽ ഒരു സ്വർണം, ഏഴ് വെള്ളി, ഒൻപത് വെങ്കലം
ബിഡദി ടൗൺഷിപ്പ്: പരാതികൾ കേൾക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ
ബിഡദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. ബൈരമംഗലയിൽ ബിഡദി-ഹരോഹള്ളി റോഡ് ഉപരോധിച്ചാണ് കർഷകർ സമരം നടത്തുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ദീർഘകാലമായി സമരം തുടരുന്നിട്ടും ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജനപ്രതിനിധിയോ പ്രതിഷേധ സ്ഥലത്തെത്തിയിട്ടില്ലെന്ന് കർഷകർ ആരോപിച്ചു. നിരാഹാര സമരത്തിൻ്റെ രണ്ടാം ദിവസം മൂന്ന് കർഷകർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു.
കർണാടകയിൽ എസ്‌ഐആർ വീണ്ടും നടത്തണമെന്ന് ഡി.കെ.ശിവകുമാർ
കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) വീണ്ടും നടത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. നിലവിലെ എസ്‌ഐആർ നടപടിയിൽ കരട് വോട്ടർപട്ടികയിൽ നിന്ന് 1.07 കോടിയിലധികം പേരെ ASDDO വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പ്രതിഷേധം ശക്തമാക്കുമെന്നും ശിവകുമാർ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബർ 24ന് നടത്തിയ പ്രതികരണത്തിലാണ് പുതിയ എസ്‌ഐആർ ആവശ്യപ്പെട്ടത്. നിലവിലെ എസ്‌ഐആർ നടപടിക്കിടെ
ഉത്തരാസ്വയംവരം മുതൽ ഗീതോപദേശം വരെ; കഥകളി വേഷ പഠനക്കളരിയിലെ വിദ്യാർഥികൾ നാളെ കഥകളി അവതരിപ്പിക്കും
2023 മുതൽ നടന്നുവരുന്ന കഥകളി വേഷ പഠനക്കളരിയിലെ വിദ്യാർഥികൾ സെപ്റ്റംബർ 26ന് കഥകളി അവതരിപ്പിക്കും. ‘ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സ്’, ‘കൈരളീ കലാ സമിതി’ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ട് 5.30ന് എച്ച്എഎൽ വിമാനപുരയിലെ കൈരളീ നിലയം സ്കൂളിലാണ് കഥകളി അരങ്ങേറുന്നത്. കഥകളി വേഷ വിഭാഗത്തിലെ പ്രമുഖ വനിതാ കലാകാരിയും ബെംഗളൂരു നിവാസിയുമായ ‘കലാക്ഷേത്രം’ പ്രിയാ നമ്പൂതിരി പഠനക്കളരിക്ക് നേതൃത്വം നൽകുന്നു. കലാമണ്ഡലം സി.ഗോപാലകൃഷ്ണനാണ് ഗുരു.
മൈസൂരുവിൽ വ്യാജ വാട്ടർ ബിൽ; ലിങ്ക് അയച്ച് പണം തട്ടാൻ ശ്രമം
വാട്ടർ ബിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൈസൂരുവിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം വ്യാപകം. മൈസൂരു സിറ്റി കോർപറേഷനിൽ (എംസിസി) നിന്നാണെന്ന് അവകാശപ്പെട്ട് ഫോൺ കോളുകളും വാട്‌സാപ് സന്ദേശങ്ങളും അയച്ചാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. കുടിശികയായ വാട്ടർ ബിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശത്തിനൊപ്പം ഓൺലൈൻ പേയ്‌മെന്റ് ലിങ്കും അയയ്ക്കുന്നതാണ് തട്ടിപ്പിൻ്റെ രീതി. ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടയ്ക്കുന്നതിനിടെ ബാങ്ക് വിവരങ്ങളോ ഒടിപിയോ കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കോർപറേഷൻ
പിങ്ക് ലൈൻ ആദ്യഘട്ടം അടുത്തമാസം തുറന്നേക്കും
ബെംഗളൂരുവിലെ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടമായ കലേന അഗ്രഹാര–തവരേക്കരെ പാതയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പാതയിൽ സർവീസ് നടത്താനുള്ള ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇനി റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്തിമ അനുമതി ലഭിച്ചാൽ സർവീസ് ആരംഭിക്കാനാകും. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാത സർവീസിന് സജ്ജമായിട്ടുണ്ട്. ഓഗസ്റ്റ് 15ന് പാത തുറക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബർ പകുതിയോടെ തുറക്കുമെന്ന്
ശാന്ത മേനോൻ്റെ കവിതാസമാഹാരം ‘നീലത്തൂവലുള്ള പക്ഷി’ പ്രകാശനം ഒക്ടോബർ 2ന്
എഴുത്തുകാരി ശാന്ത മേനോൻ്റെ ആദ്യ കവിതാസമാഹാരം ‘നീലത്തൂവലുള്ള പക്ഷി’ ഒക്ടോബർ 2ന് പ്രകാശനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് സുധാകരൻ രാമന്തളി പുസ്തകപ്രകാശനം നിർവഹിക്കും. ഒക്ടോബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് യലഹങ്ക ന്യൂ ടൗണിലെ അരുൺ പാറ്റിയോസ് ക്ലബ് ഹൗസിലാണ് പ്രകാശനച്ചടങ്ങ് നടക്കുക. രാജേഷ് മേനോൻ, ജിഷ മേനോൻ, ജിതേഷ് കെ.എം, സ്നേഹ മേനോൻ, തേജ് കൃഷ്ണൻ, ശരണ്യ മേനോൻ, ഇഷ ജിതേഷ്, ഓസ്റ്റിൻ അജിത് എന്നിവർ ചേർന്ന്
വാൽപ്പാറയിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം; ഗുരുതര പരിക്ക്
വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ വീടിൻ്റെ വാതിൽക്കൽ അമ്മയ്ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണം. തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പൊടുന്നനെ ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഒരു വർഷം മുമ്പ് ഇതേ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ മറ്റൊരു കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയായിരുന്നു