ശ്രീനാരായണ സമിതിയിൽ കന്നിമാസ ചതയ പൂജ നടന്നു
ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ 2026 സെപ്റ്റംബർ 25 വെള്ളിയാഴ്ച നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരിമാരായ വിപിൻ ശാന്തി, ആധിഷ് ശാന്തി, സുരേഷ് എന്നിവർ കാർമ്മികത്വം വഹിച്ചു. ഈ മാസത്തെ ചതയപൂജയും അന്നദാനവും വഴിപാടായി നടത്തിയത് എച്ച്എസ്ആർ ലേയൗട്ട് നിവാസിയായ കീർത്ഥനും കുടുംബവുമാണ്. ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം
250 നർത്തകിമാരുടെ മെഗാ തിരുവാതിര; ദൂരവാണിനഗർ കേരള സമാജം ഓണാഘോഷത്തിന് വർണാഭ സമാപനം
250 നർത്തകിമാരുടെ മനോഹരമായ മെഗാതിരുവാതിരയോടെയാണ് ദൂരവാണിനഗർ കേരള സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷ സമാപന പരിപാടികൾക്ക് തുടക്കമായത്. ചലച്ചിത്രഗാനം, സംഘഗാനം, കവിത ചൊല്ലൽ, തിരുവാതിര, നാടോടിനൃത്തം, ശാസ്ത്രീയ നൃത്തം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവരുടെ കലാപരിപാടികളും സമാപന വേദിയിൽ അരങ്ങേറി. നാല് ഗ്രൂപ്പുകളായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് വനിതാ വിഭാഗവും യുവജന വിഭാഗവും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമാജം പ്രവർത്തകരും മുൻ
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമായി. ജന്തർ മന്തറിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് സമീപവും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ജന്തർ മന്തറിലേക്കുള്ള പ്രതിഷേധ റാലി പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതായും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപന; 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു
കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യമായി തിരുവോണം ബമ്പറിൻ്റെ മുഴുവൻ 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് റെക്കോർഡ് വിൽപന നടന്നത്. കഴിഞ്ഞ വർഷം 75 ലക്ഷം ടിക്കറ്റുകളും 2024ൽ 71.50 ലക്ഷം ടിക്കറ്റുകളുമായിരുന്നു വിറ്റത്. 500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകൾ വിറ്റതിലൂടെ ആകെ 450 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ജിഎസ്ടി ഉൾപ്പെടെ ഏജന്റുമാർ ലോട്ടറി ഓഫീസിൽ അടയ്ക്കുന്നത് ടിക്കറ്റൊന്നിന് 411
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി വി.ഡി.സതീശൻ
വിദേശയാത്രകളുടെ സ്പോൺസർഷിപ്പിനെക്കുറിച്ചും സി.എം.ആർ.എൽ മുൻ എം.ഡി എസ്. എൻ. ശശിധരൻ കർതയുടെ ഡയറിയിൽ തൻ്റെ പേര് വന്നതിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി.സതീശൻ ക്ഷുഭിതനായി പ്രതികരിച്ചതായി റിപ്പോർട്ട്. ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടുക്കിയിലെത്തിയപ്പോഴായിരുന്നു സംഭവം. മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചതോടെ ‘മാറിനിൽക്കൂ, ഞാൻ നിങ്ങളെ കാണുന്നില്ല’ എന്ന് സതീശൻ പറഞ്ഞതായും സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, കർത്തയുടെ ഡയറിയിൽ സതീശൻ്റെ പേര് ഉൾപ്പെട്ടതായി ബിജെപി നേതാവ്
നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചു
നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്ന് വർഷമാണ് അംഗത്തിൻ്റെ കാലാവധി. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും കമ്മിഷൻ അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയായ നിവേദിത ഗുരുവായൂർ സ്വദേശിനിയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും അവർ മത്സരിച്ചിരുന്നു. മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായും നിവേദിത പ്രവർത്തിച്ചിട്ടുണ്ട്. പുതിയ നിയമനത്തോടെ
തെരുവുനായ ശല്യം: തദ്ദേശ വകുപ്പിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ രീതിയിൽ വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ നഗരസഭകൾക്ക് പുറമെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പരാതി. ഹോട്ട്‌സ്‌പോട്ടുകൾ വർധിച്ചിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയിൽ
ഗ്യാനേഷ് കുമാറിൻ്റെ യുപി പരിപാടികൾ മാറ്റിവച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയ്ക്കിടെ നടപടി
തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഉത്തർപ്രദേശിലെ നിർദിഷ്ട പരിപാടികൾ മാറ്റിവച്ചു. സെപ്റ്റംബർ 25ന് മീററ്റിലും സെപ്റ്റംബർ 28ന് വാരണാസിയിലും നടത്താനിരുന്ന പരിപാടികളാണ് മാറ്റിയത്. മീററ്റിൽ യുവാക്കളുമായുള്ള സംവാദവും ELC 2.0, ECI-Net മേഖലാ സമ്മേളനവും നടത്താനായിരുന്നു തീരുമാനം. എന്നാൽ പരിപാടികൾ മാറ്റിവച്ചതിൻ്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, ഇരു പരിപാടികളും സെപ്റ്റംബർ 21ന് തന്നെ
ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം
ഇടുക്കി കട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജനാണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാജനെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. അപകടസമയത്ത് നാലുപേരാണ് ആംബുലൻസിലുണ്ടായിരുന്നത്. പൊലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; ഷൂട്ടിംഗിൽ സുവർണനേട്ടം
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് രണ്ടാം സ്വർണ മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ കമൽജീത്–സുരുചി ഇന്ദർ സിങ് സഖ്യമാണ് സ്വർണം നേടിയത്. യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയ ഇന്ത്യൻ സഖ്യം ഫൈനലിലും മികച്ച പ്രകടനം ആവർത്തിച്ച് 484.6 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണ കൊറിയ വെള്ളിയും ഇറാൻ വെങ്കലവും നേടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ നിരാശയ്ക്ക് ശേഷമാണ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. അതേസമയം, പുരുഷന്മാരുടെ