ഇടുക്കി കട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജനാണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാജനെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു.

അപകടസമയത്ത് നാലുപേരാണ് ആംബുലൻസിലുണ്ടായിരുന്നത്. പൊലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts