തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ രീതിയിൽ വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ നഗരസഭകൾക്ക് പുറമെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പരാതി. ഹോട്ട്‌സ്‌പോട്ടുകൾ വർധിച്ചിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദേശം.

Related Posts