കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ്  പായസം വിതരണം ചെയ്തു
Association News
0 min read
3.1k

കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് പായസം വിതരണം ചെയ്തു

ഓഗസ്റ്റ്‌ 28, 2026
0

കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് പൊന്നോണ സമ്മാനമായി സമാജം അംഗങ്ങൾക്ക് പായസം വിതരണം ചെയ്തു. സമാജം പ്രവർത്തകർ ദാസരഹള്ളി എംഎൽഎ എസ്.മുനിരാജുവിനെ സന്ദർശിച്ച് ഓണാശംസകൾ നേർന്നു. സമാജം പ്രസിഡണ്ട് ആർ.മുരളീധർ, ജോയിൻ്റ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള, ട്രഷറർ ബിജു ജേക്കബ്, കെ.പി.അശോകൻ, അക്ഷയ് കുമാർ, കെ.ശശി, രാമചന്ദ്രൻ.എം, വാസുദേവൻ എന്നിവർ നേതൃത്വം നൽകി.

Continue Reading
നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണസംഖ്യ 389 ആയി, കാണാതായവരിൽ 288 ഇന്ത്യക്കാർ
World
1 min read
3.2k

നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണസംഖ്യ 389 ആയി, കാണാതായവരിൽ 288 ഇന്ത്യക്കാർ

ഓഗസ്റ്റ്‌ 28, 2026
0

നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണസംഖ്യ 389 ആയി ഉയർന്നു. ടിബറ്റിലും മൂന്ന് പേർ മരിച്ചതായാണ് വിവരം. ഇന്ത്യക്കാരുൾപ്പെടെ ആയിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നേപ്പാളിൻ്റെ വിവിധ മേഖലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. പാലങ്ങൾ, റോഡുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഏകദേശം ആയിരത്തോളം പേരെയാണ് കാണാതായതായി റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ 590 പേർ വിവിധ

Continue Reading
ബെംഗളൂരുവിൽ 70% ഒഴിഞ്ഞ പ്ലോട്ടുകളും മാലിന്യക്കൂമ്പാരം; ജിബിഎ നേരിട്ട് വൃത്തിയാക്കും, ചെലവ് ഉടമകളിൽ നിന്ന് ഈടാക്കും
Karnataka
1 min read
3.5k

ബെംഗളൂരുവിൽ 70% ഒഴിഞ്ഞ പ്ലോട്ടുകളും മാലിന്യക്കൂമ്പാരം; ജിബിഎ നേരിട്ട് വൃത്തിയാക്കും, ചെലവ് ഉടമകളിൽ നിന്ന് ഈടാക്കും

ഓഗസ്റ്റ്‌ 28, 2026
0

ബെംഗളൂരുവിലെ 70 ശതമാനത്തോളം ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കാതെ കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നഗരവ്യാപക ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരത്തിൽ 3 ലക്ഷത്തിലധികം ഒഴിഞ്ഞ പ്ലോട്ടുകൾ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആവർത്തിച്ച് മുന്നറിയിപ്പുകളും സമയപരിധിയും നൽകിയിട്ടും ഏകദേശം 30 ശതമാനം ഉടമകൾ മാത്രമാണ് തങ്ങളുടെ പ്ലോട്ടുകൾ വൃത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് ഉടമകൾ വൃത്തിയാക്കാത്ത സ്ഥലങ്ങളിൽ ജിബിഎ നേരിട്ട് ശുചീകരണം നടത്തുന്നത്. ആദ്യഘട്ടത്തിൽ 189 പ്ലോട്ടുകളുടെ ഉടമകൾക്ക്

Continue Reading
നേപ്പാളിലും ടിബറ്റിലും കുടുങ്ങി 13 കർണാടക സ്വദേശികൾ; 11 പേർ ബെംഗളൂരുവിൽ നിന്ന്
Karnataka
1 min read
3.8k

നേപ്പാളിലും ടിബറ്റിലും കുടുങ്ങി 13 കർണാടക സ്വദേശികൾ; 11 പേർ ബെംഗളൂരുവിൽ നിന്ന്

ഓഗസ്റ്റ്‌ 28, 2026
0

നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ വൻ മിന്നൽപ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് 13 കർണാടക സ്വദേശികൾ കുടുങ്ങിയതായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ ഓഫീസ് അറിയിച്ചു. ഇവരിൽ 11 പേർ ബെംഗളൂരു അർബൻ ജില്ലയിൽ നിന്നുള്ളവരും ഒരാൾ മൈസൂരു ജില്ലയിൽ നിന്നും മറ്റൊരാൾ ധാർവാഡ് ജില്ലയിൽ നിന്നുമാണ്. കുടുങ്ങിയവരിൽ ഭൂരിഭാഗവും നേപ്പാളിലെ റാസുവ ജില്ലയിലുള്ള ടിമുറെയിലാണ്. ഏതാനും പേർ ടിബറ്റിലെ ദാർചെനിലും ഉണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിവരങ്ങൾ. ഇവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ

Continue Reading
സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണം; ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച്
Kerala
0 min read
3.9k

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണം; ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച്

ഓഗസ്റ്റ്‌ 27, 2026
0

ദശാബ്ദങ്ങളായി കേരളത്തിൽ ചർച്ചയായ സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും അന്വേഷണം സംബന്ധിച്ച നീക്കം. സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ സത്യാവസ്ഥ പരിശോധിക്കാൻ ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി മുഖേനയാണ് കത്ത് നൽകുക. ബ്യൂണസ് അയേഴ്സിൽ ‘ജോൺ മേനോൻ’ എന്ന പേരിൽ സുകുമാരക്കുറുപ്പ് കഴിയുന്നുവെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി നടക്കുന്നത്. ഈ അവകാശവാദത്തിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ചിൻ്റെ ലക്ഷ്യം. സുകുമാരക്കുറുപ്പ് രാജ്യം

Continue Reading
സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന; 35 ദിവസത്തിൽ 433.81 കോടി രൂപയുടെ വിറ്റുവരവ്
Kerala
1 min read
3.6k

സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന; 35 ദിവസത്തിൽ 433.81 കോടി രൂപയുടെ വിറ്റുവരവ്

ഓഗസ്റ്റ്‌ 27, 2026
0

ഓണക്കാലത്ത് സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന. 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 48 കോടിയോളം രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും സപ്ലൈകോ വിൽപ്പനശാലകളിലും വലിയ തിരക്ക് അനുഭവപ്പെട്ടതോടെയാണ് വിൽപ്പനയിൽ വൻ വർധനയുണ്ടായത്. ഈ 35 ദിവസത്തിനിടെ 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. ഏറ്റവും ഉയർന്ന പ്രതിദിന വിറ്റുവരവ് ഉത്രാട ദിനത്തിലായിരുന്നു –

Continue Reading
ശ്രീലങ്കയുടെ ചെറുത്തുനിൽപ്പ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില
Sports
1 min read
4.1k

ശ്രീലങ്കയുടെ ചെറുത്തുനിൽപ്പ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില

ഓഗസ്റ്റ്‌ 27, 2026
0

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. രണ്ടാം ഇന്നിങ്‌സിൽ ഫോളോഓൺ ചെയ്ത ശ്രീലങ്ക അവസാന ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഇതോടെ ആദ്യ ടെസ്റ്റിൽ നേടിയ വിജയത്തിൻ്റെ പിൻബലത്തിൽ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് സ്വന്തമാക്കി. ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് പ്രധാന തിരിച്ചടിയായത് ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയുടെ മികച്ച ബാറ്റിങ്ങായിരുന്നു. രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ദിനുഷ 264 പന്തിൽ

Continue Reading
ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി
Kerala
0 min read
4.0k

ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത മന്ത്രി റിപ്പോർട്ട് തേടി

ഓഗസ്റ്റ്‌ 27, 2026
0

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ റിപ്പോർട്ട് തേടി. മലപ്പുറം കിഴിശ്ശേരി മുണ്ടമ്പറമ്പ് സ്വദേശി ഷൗക്കത്ത് മരിച്ച സംഭവത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറോട് മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഏജന്റിൻ്റെ സഹായമില്ലാതെ നേരിട്ട് സമീപിച്ചിട്ടും വാഹനത്തിന് നിരന്തരം ഫിറ്റ്നസ് നിഷേധിച്ചിരുന്നുവെന്നും തൻ്റെ മരണത്തിന് മോട്ടോർ വാഹന വകുപ്പാണ് ഉത്തരവാദിയെന്നും ആരോപിക്കുന്ന കുറിപ്പ് ഷൗക്കത്ത് എഴുതിവെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ്

Continue Reading
പ്രവാസി മലയാളി അസോസിയേഷൻ്റെ ഓണാഘോഷവും പത്താം വാർഷികവും
Association News
1 min read
3.8k

പ്രവാസി മലയാളി അസോസിയേഷൻ്റെ ഓണാഘോഷവും പത്താം വാർഷികവും

ഓഗസ്റ്റ്‌ 27, 2026
0

പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഈ വർഷത്തെ ഓണാഘോഷവും അസോസിയേഷൻ്റെ പത്താം വാർഷികവും വർണശബളമായി ആഘോഷിച്ചു. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഒരുമയുടെയും നിറവിൽ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന ഒരു ആഘോഷമായി ‘ചിങ്ങനിലാവ് – 2026’ മാറി. കേരളത്തിൻ്റെ തനിമയും ഓണത്തിൻ്റെ പാരമ്പര്യവും വിളിച്ചോതിയ വിവിധ കലാപരിപാടികളിലൂടെ അസോസിയേഷൻ അംഗങ്ങൾ വേദിയെ സജീവമാക്കി. തുടർന്ന് പ്രശസ്ത ഗായകരായ ബിജു നാരായണൻ, രഞ്ജിനി ജോസ്, റിച്ചു എന്നിവർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഇവന്റ്

Continue Reading
നന്ദനം ബാലഗോകുലത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
3.6k

നന്ദനം ബാലഗോകുലത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 27, 2026
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നന്ദനം ബാലഗോകുലം, യുവശക്തി, സ്ഥാനീയ സമിതി, മാതൃസമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, മ്യൂസിക്കൽ ചെയർ, ഇൻ ആൻഡ് ഔട്ട്, കപ്പുകൾക്കിടയിലൂടെ കണ്ണുകെട്ടി നടത്തം (Blind Zig Zag Walking) തുടങ്ങിയ കളികൾ സംഘടിപ്പിച്ചു. കുട്ടികൾ, മാതാപിതാക്കൾ, അംഗങ്ങൾ പങ്കെടുത്തു.

Continue Reading