ഗൃഹാങ്കണ അത്തപ്പൂക്കള മത്സരം: സുമധുരാ സിൽവർ റിപ്പ്ൾസിന് ഒന്നാം സ്ഥാനം
Association News
1 min read
3.7k

ഗൃഹാങ്കണ അത്തപ്പൂക്കള മത്സരം: സുമധുരാ സിൽവർ റിപ്പ്ൾസിന് ഒന്നാം സ്ഥാനം

ഓഗസ്റ്റ്‌ 28, 2026
0

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ സംഘടിപ്പിച്ച ഗൃഹാങ്കണ അത്തപ്പൂക്കള മത്സരത്തിൽ നല്ലൂരഹള്ളി സുമധുരാ സിൽവർ റിപ്പ്ൾസ് അപ്പാർട്മെന്റ് ഒന്നാം സ്ഥാനം നേടി. സൗപർണിക സാൻവി രണ്ടാം സ്ഥാനവും ആയുർവേദഗ്രാമം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 27-ന് നടക്കുന്ന കേരള സമാജത്തിൻ്റെ “നമ്മ പൊന്നോണം 2026” പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ്, കൺവീനർ ഷാജി എന്നിവർ അറിയിച്ചു. മത്സരത്തിൽ

Continue Reading
സാഹിത്യസംഭാഷണങ്ങൾക്ക് മിഴിവേകി സുരഭിലം ഗ്ലോബലിൻ്റെ ഓണാഘോഷം
Association News
1 min read
3.3k

സാഹിത്യസംഭാഷണങ്ങൾക്ക് മിഴിവേകി സുരഭിലം ഗ്ലോബലിൻ്റെ ഓണാഘോഷം

ഓഗസ്റ്റ്‌ 28, 2026
0

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ സാഹിത്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും ഇഴകളിൽ കോർത്തിണക്കി, തിരുവോണനാളിൽ തന്നെ സുരഭിലം ഗ്ലോബൽ സംഘടിപ്പിച്ച ‘ഓണം ഓൺലൈനിൽ’ വേറിട്ടൊരു സാംസ്കാരിക കൂട്ടായ്മയായി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരഭിലം ഗ്ലോബലിൻ്റെ ഓൺലൈൻ ഓണാഘോഷം കർണാടക സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. സുരഭിലം ഗ്ലോബൽ ചെയർമാൻ വിഷ്ണുമംഗലം കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റ് സംഗമത്തിൽ

Continue Reading
നേപ്പാളില്‍ വീണ്ടും പ്രളയ ഭീഷണി; ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം നൽകി
World
0 min read
3.2k

നേപ്പാളില്‍ വീണ്ടും പ്രളയ ഭീഷണി; ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം നൽകി

ഓഗസ്റ്റ്‌ 28, 2026
0

നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലെ തടാകം കരകവിഞ്ഞതിനെ തുടർന്ന് വീണ്ടും മിന്നൽപ്രളയത്തിന് സാധ്യതയെന്ന് നേപ്പാൾ മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉടൻ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പൊലീസ് നിർദേശിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 469 പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ പ്രളയഭീഷണി ഉയർന്നിരിക്കുന്നത്. ചൈന–നേപ്പാൾ അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകത്തിലെ ജലം കരകവിഞ്ഞ്

Continue Reading
അ​ത് കു​റു​പ്പ​ല്ല, ഞ​ങ്ങ​ളു​ടെ ചേ​ട്ട​നാ​ണ്; ‌‌സു​കു​മാ​ര​ക്കു​റു​പ്പ് കേ​സി​ൽ വീ​ണ്ടും ട്വി​സ്റ്റ്
Kerala
0 min read
3.5k

അ​ത് കു​റു​പ്പ​ല്ല, ഞ​ങ്ങ​ളു​ടെ ചേ​ട്ട​നാ​ണ്; ‌‌സു​കു​മാ​ര​ക്കു​റു​പ്പ് കേ​സി​ൽ വീ​ണ്ടും ട്വി​സ്റ്റ്

ഓഗസ്റ്റ്‌ 28, 2026
0

പതിറ്റാണ്ടുകളായി കേരളത്തെ കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ വഴിത്തിരിവ്. സുകുമാരക്കുറുപ്പിൻ്റെതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കുടുംബം സ്ഥിരീകരിച്ചു. ദാമോദര മേനോൻ്റെ സഹോദരന്മാരായ കരുണാകരൻ മേനോനും സുരേന്ദ്രൻ മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോർട്ടിൽ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിൻ്റെതല്ലെന്നും വർഷങ്ങളായി മലേഷ്യയിൽ കഴിയുന്ന തങ്ങളുടെ സഹോദരൻ ദാമോദര മേനോന്റേതാണെന്നും സുരേന്ദ്രൻ മേനോൻ പറഞ്ഞു. ഏകദേശം 40 വർഷം മുമ്പാണ് ദാമോദര

Continue Reading
എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖയിൽ ചതയദിന പൂജയും പ്രാർത്ഥനയും
Association News
0 min read
4.1k

എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖയിൽ ചതയദിന പൂജയും പ്രാർത്ഥനയും

ഓഗസ്റ്റ്‌ 28, 2026
0

എസ്.എൻ.ഡി.പി യോഗം മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ ചതയദിന പൂജയും പ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. പൂജാ സമർപ്പണം ദിനേഷ് ബാബുവും കുടുംബവും, അജിമോനും കുടുംബവും ചേർന്ന് നിർവഹിച്ചു. ചടങ്ങുകൾക്ക് രേണുക അശോക്, ദിനേഷ് ബാബു, ഗീത രവീന്ദ്രൻ, ഷാജി എ.ആർ, സഹദേവൻ കെ, സലീല മോഹൻ, പ്രസാദ് ഇ.എസ്, സജീഷ്, ജയശ്രീ അനിൽകുമാർ, ഷീബ, മിസിസ് ദിനേഷ് ബാബു, മിസിസ് രാമചന്ദ്രൻ കെ.ജി എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണ

Continue Reading
പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ കവർന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ
World
0 min read
3.6k

പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ കവർന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓഗസ്റ്റ്‌ 28, 2026
0

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണി നദിയിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ സ്വർണക്കമ്മൽ മോഷ്ടിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. വീഡിയോയിൽ ഒരാൾ വലിയ വടിക്കഷ്ണം ഉപയോഗിച്ച് സ്ത്രീയുടെ തല ഉയർത്തിക്കൊടുക്കുന്നതും മറ്റൊരാൾ മുടിയിൽ പിടിച്ച് തല ഉയർത്തി കമ്മൽ ഊരിയെടുക്കുന്നതും കാണാം. സമീപത്തുണ്ടായിരുന്നവർ സംഭവം നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Continue Reading
മീലാദ് റാലിയും ഗ്രാൻഡ് മൗലിദ് സംഗമവും സംഘടിപ്പിച്ചു
Association News
1 min read
3.8k

മീലാദ് റാലിയും ഗ്രാൻഡ് മൗലിദ് സംഗമവും സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 28, 2026
0

തഖ്വാ ഇസ്ലാമിക് സ്റ്റഡി സെന്റർ, ബി ടി എം സെക്കൻഡ് സ്റ്റേജിൻ്റെ ആഭിമുഖ്യത്തിൽ ഹുബ്ബുൽ ഹബീബ് 2K26 ൻ്റെ ഭാഗമായി മീലാദ് റാലിയും ഗ്രാൻഡ് മൗലിദ് സംഗമവും സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും സമൂഹത്തിൽ പ്രചരിപ്പിക്കുക, പ്രവാചക സ്നേഹവും മാനവിക മൂല്യങ്ങളും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരടക്കം നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു. തഖ്വാ ഇസ്ലാമിക് സ്റ്റഡി സെന്റർ പ്രസിഡണ്ട്

Continue Reading
കലാവേദി ഓണാഘോഷം ‘ഓണോത്സവം-2026’ ഓഗസ്റ്റ് 30ന്
Association News
1 min read
3.8k

കലാവേദി ഓണാഘോഷം ‘ഓണോത്സവം-2026’ ഓഗസ്റ്റ് 30ന്

ഓഗസ്റ്റ്‌ 28, 2026
0

മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണോത്സവം 2026 ഓഗസ്റ്റ് 30 ഞായറാഴ്ച മറത്തഹള്ളി റിംഗ് റോഡിന് സമീപമുള്ള കലാഭവനിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 11 മണിക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വയലിനിസ്റ്റ് സോനുവിൻ്റെ നേതൃത്വത്തിൽ MTB എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12.30ന് ഓണസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത മലയാള ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി

Continue Reading
ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം
Sports
0 min read
3.7k

ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം

ഓഗസ്റ്റ്‌ 28, 2026
0

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ ചാമ്പ്യനായി. ഫൈനലിൽ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയോ കരുവാനയെ 15–13ന് തോൽപ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി. ഫൈനലിൻ്റെ അവസാനദിനം പ്രഗ്നാനന്ദയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. ക്ലാസിക്കൽ മത്സരങ്ങൾക്ക് ശേഷം 6 പോയിന്റിന് പിന്നിലായിരുന്ന താരം, റാപ്പിഡ് വിഭാഗത്തിലെ രണ്ട് മത്സരങ്ങളും ജയിച്ച് ശക്തമായി

Continue Reading
ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ആഘോഷം ഇന്ന് ബെംഗളൂരുവിൽ
Association News
1 min read
3.7k

ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ആഘോഷം ഇന്ന് ബെംഗളൂരുവിൽ

ഓഗസ്റ്റ്‌ 28, 2026
0

ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ആഘോഷം കർണാടക സർക്കാരിൻ്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ബെംഗളൂരുവിൽ നടക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 28) വൈകിട്ട് 4 മണിക്ക് കോർപ്പറേഷൻ സർക്കിളിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ വിവിധ ശ്രീനാരായണീയ സംഘടനകളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വിപുലമായ പങ്കാളിത്തമുണ്ടാകും. ഘോഷയാത്രയ്ക്ക് ശേഷം ടൗൺഹാളിൽ പൊതുസമ്മേളനം നടക്കും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക,

Continue Reading