പ്രസ്റ്റീജ് വില്ലോ ട്രീയിൽ ‘പൊന്നോണം 2026’ സെപ്റ്റംബർ 5, 6 തീയതികളിൽ
ബാംഗ്ലൂർ വിദ്യാരണ്യപുരയിലെ പ്രസ്റ്റീജ് വില്ലോ ട്രീ അപ്പാർട്മെന്റിലെ ഓണാഘോഷം ‘പൊന്നോണം 2026’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 5, 6 തീയതികളിലായി വിവിധ കലാ-സാംസ്കാരിക പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 5 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പൂവിളി എന്ന പേരിൽ ഫ്ലവർ റംഗോളി മത്സരം നടക്കും. വൈകിട്ട് 4.30 മുതൽ രുചിക്കൂട്ട് എന്ന പേരിൽ കേരളത്തിൻ്റെ തനത് ഭക്ഷണ വിഭവങ്ങൾ ഒരുക്കും. തുടർന്ന് 5ന് ഓണത്തേര് എന്ന മഹാബലി ഘോഷയാത്രയും ശിങ്കാരിമേളവും നടക്കും.
ബെംഗളൂരുവിൽ ഇന്ന് പവർകട്ട്; വൈറ്റ്ഫീൽഡ് ഉൾപ്പെടെ നിരവധി മേഖലകളിൽ വൈദ്യുതി മുടങ്ങും
കെപിടിസിഎല്ലിൻ്റെ രണ്ടാം ത്രൈമാസ അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ച ബെംഗളൂരുവിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങാനാണ് സാധ്യത. ബെലത്തൂർ, അയ്യപ്പ ടെംപിൾ, കുമ്പേന അഗ്രഹാര, പാതലമ്മ ലേഔട്ട്, വിഎസ്ആർ ലേഔട്ട്, കടുഗോഡി, ചന്നസന്ദ്ര, എഫ്‌സിഐ ഗോഡൗൺ, സഫൽ, ശങ്കർപുര, സിദ്ധാർഥ ലേഔട്ട്, സായി ആശ്രമം, ഇമ്മടിഹള്ളി, കൈതോട്ട, ദിന്നൂർ, മൈത്രി ലേഔട്ട്,
പിന്നണി ഗായകൻ ജി.വേണുഗോപാലിൻ്റെ മാതാവും സംഗീതാധ്യാപികയുമായ ബി.സരോജിനി അന്തരിച്ചു
സംഗീതാധ്യാപികയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവിയുമായ ബി.സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിൻ്റെ മാതാവാണ്.വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അന്ത്യം. ദീർഘകാലം സംഗീത അധ്യാപന രംഗത്ത് സജീവമായിരുന്ന സരോജിനി ഗവൺമെന്റ് വിമൻസ് കോളേജിലെ സംഗീത വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ആർ. ഗോപിനാഥൻ നായരുടെ സഹധർമിണിയാണ്. മക്കൾ: പിന്നണി ഗായകൻ ജി. വേണുഗോപാൽ, രാധിക അജിത്. മരുമക്കൾ: രശ്മി വേണുഗോപാൽ, അജിത് കുമാർ.
ഈദ് മിലാദ് ഭക്തിപൂര്‍വം ആചരിച്ചു
നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത്, ഇലാഹി മസ്ജിദ്, കെ.ആര്‍. പുരം എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് (സ.അ.സ) നബിയുടെ 1501-ാം ജന്മദിനാഘോഷമായ ഈദ് മിലാദ് ഭക്തിപൂര്‍വം ആചരിച്ചു. പുലര്‍ച്ചെ 3.45-ന് മൗലിദ് പാരായണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഫജര്‍ നമസ്കാരം നിര്‍വഹിച്ചു. മഹല്‍ പ്രസിഡന്റ് ഹനീഫ് എം, ജനറല്‍ സെക്രട്ടറി മുതലിബ് ഹാജി, ട്രഷറര്‍ സയ്യിദ് മസ്താന്‍, വൈസ് പ്രസിഡന്റ് ജബ്ബാര്‍ ഹാജി, മിലാദ് ചെയര്‍മാന്‍ മൂസ, കണ്‍സ്ട്രക്ഷന്‍ ട്രഷറര്‍ ഫൈസല്‍
ഓണാവധി കഴിഞ്ഞുള്ള ബെംഗളൂരു യാത്രയ്ക്ക് ആശ്വാസം; മംഗളൂരുവിൽ നിന്ന് കണ്ണൂർ, കോഴിക്കോട് വഴി പ്രത്യേക ട്രെയിൻ നാളെ
ഓണാവധി കഴിഞ്ഞ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മംഗളൂരു ജങ്ഷനിൽ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്കാണ് നാളെ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 06072 മംഗളൂരു ജങ്ഷനിൽ നിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടും. തുടർന്ന് ഓഗസ്റ്റ് 30 ഞായറാഴ്ച പുലർച്ചെ 4ന് സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ എത്തിച്ചേരും. കേരളത്തിലൂടെ
മൈസൂരിൽ അന്തരിച്ചു
കോട്ടയം സ്വദേശിനി ഇന്ദിരാ നായർ (76) മൈസൂരുവിൽ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതശരീരം വൈകിട്ട് 5 മണിയോടെ മൈസൂർ ബോഗാദിയിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. നാളെ (ഓഗസ്റ്റ് 29) രാവിലെ 10.30ന് അന്ത്യകർമങ്ങൾ നടക്കും. തുടർന്ന് മൃതദേഹം മൈസൂർ മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനായ ജയപ്രകാശ് നായർ ആണ് ഭർത്താവ്.മക്കൾ അഭിലാഷ് നായർ, അവിനാഷ് നായർ.
സർഗധാര സാംസ്കാരിക സമിതിയുടെ ‘വായനയുടെ കാണാപ്പുറങ്ങൾ’ സെപ്റ്റംബർ 6ന്
‘സർഗധാര’ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ‘വായനയുടെ കാണാപ്പുറങ്ങൾ’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വായനയുടെ വിവിധ തലങ്ങളിലേക്ക് സൂക്ഷ്മാവലോകനവും പ്രഭാഷണവും ഉൾപ്പെടുത്തിയ പരിപാടി 2026 സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ജാലഹള്ളി പൈപ്പ് ലൈൻ റോഡിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഗമിക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. പ്രശസ്ത നിരൂപക
എസ്.എൻ.ഡി.പി(കെ)യുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ (എസ്.എൻ.ഡി.പി.(കെ)) നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ചുള്ള ചിങ്ങമാസ ചതയ സത്സംഗം ട്രസ്റ്റ് അംഗങ്ങളായ കെ.മനോഹരൻ്റെയും, ലത മനോഹരൻ്റെയും വസതിയിൽ വെച്ചു നടന്നു. ആചാര്യൻ പി.എ.കുമാരൻ്റെയും പ്രേമരാജൻ പി.വിയുടെയും നേതൃത്വത്തിലാണ് സത്സംഗം നടന്നത്. ശ്രീനാരായണ ഗുരുദേവൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആത്മീയ സംഗമത്തിൽ ട്രസ്റ്റ് അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകളും ഗുരുദേവൻ്റെ കൃതികളുടെ ആലാപനവും ഭജനകളും നടന്നു. തുടർന്ന്,
ലൈഫ് ഭവന പദ്ധതി തുടരും; പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ഭവനപദ്ധതിയും: മുഖ്യമന്ത്രി
എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലൈഫ് പദ്ധതിക്കൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി വീട് നിർമ്മിക്കുന്ന പ്രത്യേക പദ്ധതി സമാന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും നിയമനങ്ങളിൽ എസ്‌സി–എസ്‌ടി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ ഇടപെടും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സി.എസ്.ഡി.എസിന് കോളേജ്
എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരുജയന്തി ആഘോഷം
എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ 172മത് ഗുരുജയന്തി ആഘോഷം ശാഖ ഓഫീസിൽ വെച്ച് നടന്നു. ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, സെക്രട്ടറി സുനിൽ കുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, കമ്മറ്റി മെമ്പർ ജനാർദ്ദനൻ, പഞ്ചായത്ത് മെമ്പർ രമേശ് കുമാർ, നാരയണൻ, ദാസൻ വി, വി എൻ രമേശ്, സുരേഷ്, സുകുമാരൻ, വനിത വിങ് വൈസ് പ്രസിഡണ്ട് ഓമന രാജു, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ദീപപ്രസാദ്, ഭാഗ്യ