സംഗീതാധ്യാപികയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവിയുമായ ബി.സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിൻ്റെ മാതാവാണ്.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അന്ത്യം. ദീർഘകാലം സംഗീത അധ്യാപന രംഗത്ത് സജീവമായിരുന്ന സരോജിനി ഗവൺമെന്റ് വിമൻസ് കോളേജിലെ സംഗീത വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ആർ. ഗോപിനാഥൻ നായരുടെ സഹധർമിണിയാണ്. മക്കൾ: പിന്നണി ഗായകൻ ജി. വേണുഗോപാൽ, രാധിക അജിത്. മരുമക്കൾ: രശ്മി വേണുഗോപാൽ, അജിത് കുമാർ.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

Related Posts