കെപിടിസിഎല്ലിൻ്റെ രണ്ടാം ത്രൈമാസ അറ്റകുറ്റപ്പണി ജോലികളുടെ ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ച ബെംഗളൂരുവിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങാനാണ് സാധ്യത.

ബെലത്തൂർ, അയ്യപ്പ ടെംപിൾ, കുമ്പേന അഗ്രഹാര, പാതലമ്മ ലേഔട്ട്, വിഎസ്ആർ ലേഔട്ട്, കടുഗോഡി, ചന്നസന്ദ്ര, എഫ്‌സിഐ ഗോഡൗൺ, സഫൽ, ശങ്കർപുര, സിദ്ധാർഥ ലേഔട്ട്, സായി ആശ്രമം, ഇമ്മടിഹള്ളി, കൈതോട്ട, ദിന്നൂർ, മൈത്രി ലേഔട്ട്, ഗവൺമെന്റ് പോളിടെക്നിക്, ചന്നസന്ദ്ര മെയിൻ റോഡ്, നാഗോണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ഡൊമ്മരപാളയ, പ്രശാന്ത് ലേഔട്ട്, ഉപ്കാർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഇസിസി റോഡ്, നായിഡു ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി തടസ്സപ്പെടുക.

ഇതിന് പുറമെ ഇന്നർ സർക്കിൾ, ഭൈരവയ്യ ടെംപിൾ റോഡ്, റുസ്തംജി ലേഔട്ട്, അംബേദ്കർ നഗർ ഗുട്ട, പ്രസ്റ്റീജ് മേയ്ബെറി അപ്പാർട്ട്മെന്റ്സ്, ആദർശ് ഫാം മെഡോസ്, ഹഗദൂർ, വിനയനഗർ, ബ്രിഗേഡ് കോസ്മോപൊളിസ് അപ്പാർട്ട്മെന്റ്സ്, വിജയനഗർ, ഗാന്ധിപുര, സുമധുര അപ്പാർട്ട്മെന്റ്സ് എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതനുസരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നാണ് അറിയിപ്പ്. വീട്ടിൽനിന്ന് ജോലി ചെയ്യുന്നവരും വ്യാപാര സ്ഥാപനങ്ങളും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളും മുൻകരുതലെടുക്കുന്നത് നല്ലതാണ്. മൊബൈൽ, ലാപ്ടോപ്പ്, ഇൻവെർട്ടർ തുടങ്ങിയവ മുൻകൂട്ടി ചാർജ് ചെയ്ത് വയ്ക്കാനും നിർദേശമുണ്ട്.

Related Posts