ഓണാവധി കഴിഞ്ഞ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മംഗളൂരു ജങ്ഷനിൽ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്കാണ് നാളെ പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്.

ട്രെയിൻ നമ്പർ 06072 മംഗളൂരു ജങ്ഷനിൽ നിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടും. തുടർന്ന് ഓഗസ്റ്റ് 30 ഞായറാഴ്ച പുലർച്ചെ 4ന് സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ എത്തിച്ചേരും.

കേരളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന് കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തുടർന്ന് പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിലും നിർത്തും.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിലായി 20 കോച്ചുകളാണ് ട്രെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു എസി 2-ടയർ കോച്ച്, മൂന്ന് എസി 3-ടയർ കോച്ചുകൾ, പത്ത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയ്ക്ക് പുറമെ ദിവ്യാംഗർക്ക് സൗകര്യമുള്ള രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകളും ഉണ്ടാകും.

ഓണാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് പ്രത്യേക ട്രെയിൻ സർവീസ് യാത്രാ തിരക്ക് നേരിടാൻ നേരിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

787090167_1573843627534214_8976103896601314505_n

Related Posts