എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസൽ റഹ്‌മാന് കുത്തേറ്റു. വടക്കേക്കര സ്വദേശി മനോജാണ് കുത്തി പരിക്കേൽപ്പിച്ചത്.മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫസലും മനോജും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

ഫസലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ മനോജും ഫസലവും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

Related Posts