നേപ്പാൾ പ്രളയം: ഒഴുകിപ്പോയ ബാങ്ക് സേഫിൽ നിന്ന് പണം കവർന്നെന്ന് ആരോപണം; 29 പേർ അറസ്റ്റിൽ
നേപ്പാളിലെ പ്രളയത്തിനിടെ ഒഴുകിപ്പോയ ബാങ്ക് സേഫിൽ നിന്ന് പണം മോഷ്ടിച്ചെന്ന കേസിൽ 29 പേർ അറസ്റ്റിൽ. റസുവയിലെ ബൊട്ടെകോഷി പ്രദേശത്തുണ്ടായ പ്രളയത്തിലാണ് ബാങ്ക് സേഫ് ഒഴുകിപ്പോയത്. പിന്നീട് സേഫ് ഗാൽച്ചിയിലെ റൂറൽ മുനിസിപ്പാലിറ്റി നാലിലെ ബെൽബുബോല പ്രദേശത്തിന് സമീപം ത്രിശൂലി നദിക്കരയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, സേഫ് കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ അത് പൊളിച്ച് പണം പുറത്തെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് 19നും 49നും ഇടയിൽ പ്രായമുള്ള
വിലങ്ങാട് ജനവാസമേഖലയിൽ കാട്ടുപോത്തിൻ്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ. ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതിനെ തുടർന്ന് അതിനെ തുരത്താനുള്ള ശ്രമത്തിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിൻ്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു. ദുരന്തം രൂക്ഷമായതോടെ മരണസംഖ്യ ഓരോ ദിവസവും വർധിക്കുകയാണ്. മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ത്രിശൂലി മേഖലയിലെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു. ടണൽ രക്ഷാപ്രവർത്തനത്തിൽ വിദഗ്ധരായവർ ഉൾപ്പെടെ 11 അംഗ ഇന്ത്യൻ രക്ഷാദൗത്യ സംഘവും നേപ്പാളിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയാണ്. നേപ്പാളിന് ഇന്ത്യ
ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്ക വാക്കുപാലിക്കണമെന്ന് പ്രസിഡണ്ട്
അമേരിക്ക വാക്കുപാലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇറാൻ്റെ അനുമതിയില്ലാതെ കപ്പലുകളെ കടത്തിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ പൂർണ നിയന്ത്രണം ഇറാനാണെന്നും പെസഷ്കിയാൻ അവകാശപ്പെട്ടു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയുടെ സാമ്പത്തിക സമ്മർദത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ
ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് ഭീഷണി; എസ്‌സിഒ ഉച്ചകോടിയിൽ വിഷയം ഉന്നയിക്കുമെന്ന് മോദി
ഭീകരവാദവും വിഘടനവാദവും മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ഉച്ചകോടിയിൽ മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മോദി പറഞ്ഞു. നാലുദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിനായി ശനിയാഴ്ച പ്രധാനമന്ത്രി യാത്രതിരിക്കും. ഓഗസ്റ്റ് 29, 30 തീയതികളിലാണ് മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനിൽ കസ്റ്റഡിയിൽ
തിരുവനന്തപുരം ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാൾക്കെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചേന്തിയിൽ തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി
നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ ഓണാഘോഷം നാളെ
ബെംഗളൂരുവിലെ നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം ഓഗസ്റ്റ് 30ന് (നാളെ) ജെ.പി. നഗറിന് സമീപമുള്ള ഡോൺ ബോസ്കോ സ്കിൽ മിഷനിൽ (DBSM) നടക്കും. രാവിലെ 8.30ന് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9 മണിക്ക് പായസ മത്സരം സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് 12 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. തുടർന്ന് 2.15ന് പൊതുസമ്മേളനം നടക്കും. വൈകിട്ട് 3.30 മുതൽ
സെന്റ് മേരീസ് ബസിലിക്ക തിരുനാൾ ഇന്ന് മുതൽ; ശിവാജിനഗറിൽ ഗതാഗത നിയന്ത്രണം
ബെംഗളൂരുവിലെ ശിവാജിനഗറിലുള്ള സെന്റ് മേരീസ് ബസിലിക്ക വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 8നാണ് പ്രധാന തിരുനാൾ. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പ്രധാന മത-സാംസ്കാരിക ആഘോഷങ്ങളിലൊന്നാണിത്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ 11 ദിവസമാണ് ആഘോഷങ്ങൾ. പ്രത്യേക കുർബാനകൾ, നൊവേന, പ്രദക്ഷിണം തുടങ്ങിയ വിവിധ ആത്മീയ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കും. സെപ്റ്റംബർ 8ന് പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനത്തിരുനാളിനോടനുബന്ധിച്ചാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റവും
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല; മരണസംഖ്യ 547 ആയി
നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 320 ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ വിവരമില്ല. മാനസസരോവർ തീർത്ഥാടനത്തിനായി കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിൽ നിന്ന് പോയവർ ഉൾപ്പെടെ 100 ഇന്ത്യൻ വംശജരെയും കണ്ടെത്താനായിട്ടില്ല. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 200 പേരിൽ 96 പേർ നേപ്പാളിലെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ചൈനീസ് ഭാഗത്ത് കുടുങ്ങിയ 400-ലേറെ ഇന്ത്യക്കാർ സുരക്ഷിതരാണ്. ഇവരെ ഇന്ത്യയിലെത്തിക്കാൻ ബീജിംഗിലെ ഇന്ത്യൻ എംബസി ശ്രമം തുടരുകയാണ്. ദുരന്തത്തിൽ 547 പേർ മരിച്ചതായാണ്
ബെംഗളൂരുവിൽ ആഗോള AI മഹോത്സവം; മാർച്ച് 1 മുതൽ 7 വരെ ‘JanAI Vishwa Utsav2027’
ബെംഗളൂരുവിൽ 2027 മാർച്ച് 1 മുതൽ 7 വരെ ‘JanAI Vishwa Utsav 2027’ എന്ന പേരിൽ ഏഴ് ദിവസത്തെ ആഗോള AI ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഗ്രാമീണ സമൂഹങ്ങളെയും യുവാക്കളെയും AIയുടെ സാധ്യതകളുമായി കൂടുതൽ അടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഒരു ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാർച്ച് 1 മുതൽ 3 വരെ ബെംഗളൂരുവിലെ 25-ലേറെ വേദികളിലായി 50-ലധികം കമ്മ്യൂണിറ്റി പരിപാടികൾ നടക്കും. മാർച്ച് 4 മുതൽ 6