ശിവാജിനഗർ സെൻറ് മേരീസ് ബസിലിക്കയിൽ തിരുനാളിന് തുടക്കം; സെപ്റ്റംബർ 8ന് രഥഘോഷയാത്ര
ശിവാജിനഗർ സെൻറ് മേരീസ് ബസിലിക്കയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് തുടക്കമായി. ആർച്ച് ബിഷപ് എമിരിറ്റസ് ഡോ.ബെർണാഡ് മൊറൈസ് തിരുനാൾ കൊടിയേറ്റി. സഹായമെത്രാൻ ഡോ. ജോസഫ് സൂസൈനാഥൻ സഹകാർമികനായി. റിസ്വാൻ അർഷദ് എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. തിരുനാൾ സമാപനദിനം വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് കൊടിയേറ്റും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. രാവിലെ 5.30 മുതൽ രാത്രി 9 വരെ വിവിധ സമയങ്ങളിലായി കന്നഡ, തമിഴ്, ഇംഗ്ലീഷ്, കൊങ്കണി
വരൾച്ച രൂക്ഷം; കേന്ദ്രസഹായം തേടി കർണാടക, സെപ്റ്റംബർ ആദ്യവാരം നിവേദനം നൽകും
കർണാടകയിൽ വരൾച്ചാ സാഹചര്യം തുടരുന്നതിനിടെ കേന്ദ്രസർക്കാരിൻ്റെ അടിയന്തര ധനസഹായം തേടി കർണാടക സർക്കാർ. വരൾച്ചയെ തുടർന്നുണ്ടായ നഷ്ടങ്ങളും ആവശ്യമായ സഹായവും വിശദീകരിച്ച് സെപ്റ്റംബർ ആദ്യവാരം കേന്ദ്രത്തിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വരൾച്ചാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകുക. കൃഷി, കുടിവെള്ളം, കന്നുകാലി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസഹായം ആവശ്യപ്പെടുന്നത്. വരൾച്ച ബാധിത പ്രദേശങ്ങളുടെ കണക്കുകൾ,
ഓണം ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം; തലസ്ഥാനത്ത് വർണാഭ ഘോഷയാത്ര
കേരള സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം–ടൂറിസം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നാളെ തിരുവനന്തപുരത്ത് വർണാഭമായ സമാപന ഘോഷയാത്ര നടക്കും. ചലച്ചിത്ര താരം ആസിഫ് അലിയും ഘോഷയാത്രയിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപത്തെ വയലാർ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണർ, മുഖ്യമന്ത്രി,
പൂട്ടിയ വീടുകൾ, അടഞ്ഞ ഗേറ്റുകൾ; ഗൃഹജ്യോതി പരിശോധനയിൽ ബെസ്കോമിന് വെല്ലുവിളി
ഗൃഹജ്യോതി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പുനഃപരിശോധന പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തിരിക്കെ ബെംഗളൂരുവിൽ ബെസ്കോമിന് മുന്നിൽ വലിയ വെല്ലുവിളിയായി അടഞ്ഞുകിടക്കുന്ന വീടുകളും ഗേറ്റഡ് കമ്മ്യൂണിറ്റികളും. പ്രത്യേകിച്ച് കിഴക്കൻ ബെംഗളൂരുവിലെ വൻ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലേക്ക് പരിശോധനാ സംഘങ്ങൾക്ക് പ്രവേശനം ലഭിക്കാത്തതാണ് നടപടികൾ മന്ദഗതിയിലാക്കുന്നത്. ബെസ്കോം പരിധിയിൽ ഗൃഹജ്യോതി പദ്ധതിയിലെ 68.9 ലക്ഷം ഗുണഭോക്താക്കളിൽ ഏകദേശം 66 ശതമാനത്തിൻ്റെ പരിശോധന മാത്രമാണ് ഇതുവരെ പൂർത്തിയായത്. സംസ്ഥാനത്തെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളിലായി ഏകദേശം 1.2 കോടി
പ്രേംരാജ്.കെ.കെയുടെ ബാലനോവൽ “ഉൽക്ക”യുടെ കന്നഡ – ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം നാളെ
എഴുത്തുകാരൻ ഡോ.പ്രേംരാജ്.കെ.കെയുടെ ബാലനോവൽ “ഉൽക്ക”യുടെ കന്നഡ / ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം ഓഗസ്റ്റ് 30ന് നിർവഹിക്കും. ഗാന്ധിഭവനിൽ രാവിലെ പത്ത് മണിക്കാണ് പ്രകാശനചടങ്ങു. കന്നഡ പതിപ്പിൻ്റെ പ്രകാശനം കന്നഡ സാഹിത്യകാരൻ നാടോജ ഹമ്പ നാഗരാജയ്യ നിർവഹിക്കും. ഇംഗ്ലീഷ് പതിപ്പ് സംഗീതജ്ഞയും മ്യൂസിക് തെറാപ്പിസ്റ്റുമായ പ്രിയങ്ക ദിക്ഷിത്, യുവ പ്രതിഭ ഓസ്റ്റിൻ അജിതിന് നൽകി പ്രകാശനം ചെയ്യും. കന്നഡ സിനിമ സംവിധായകർ തേഷി വെങ്കടേഷ് അധ്യക്ഷത വഹിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ നവിലുഗരി
ഗൃഹലക്ഷ്മിക്ക് മൂന്ന് വയസ്; നാളെ വിധാൻ സൗധയും ഹംപിയും മൈസൂരു കൊട്ടാരവും പിങ്ക് നിറത്തിൽ തിളങ്ങും
കർണാടക സർക്കാരിൻ്റെ പ്രധാന ഗ്യാരന്റി പദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും പിങ്ക് നിറത്തിലുള്ള പ്രകാശത്തിൽ തിളങ്ങും. ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 6 മുതൽ രാത്രി 10 വരെയാണ് പ്രത്യേക ലൈറ്റിംഗ് ഒരുക്കുന്നത്. ബെംഗളൂരുവിലെ വിധാൻ സൗധ, ബെളഗാവിയിലെ സുവർണ സൗധ, മൈസൂരു കൊട്ടാരം, ചിത്രദുർഗയിലെ കോട്ട, ഹംപിയിലെ കല്ല് രഥം, മംഗളൂരുവിലെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ്
ഉറക്കത്തിനിടെ വീട്ടമ്മയുടെ കാലിൽനിന്ന് സ്വർണ പാദസരം കവർന്നു; ജനൽ തുരന്ന് മോഷ്ടാവ് അകത്ത് കടന്നെന്ന് സംശയം
വീട്ടമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ കാലിലണിഞ്ഞിരുന്ന സ്വർണ പാദസരങ്ങളിൽ ഒന്ന് മോഷ്ടിച്ചു. താമരക്കുളം ഗുരുനാഥൻകുളങ്ങര പ്ലാവിളയിൽ അനിലിൻ്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.അനിലിൻ്റെ ഭാര്യ രമ്യ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് മോഷണം നടന്നത്. വീടിൻ്റെ ജനലിനോട് ചേർന്നായിരുന്നു ഇവർ കിടന്നിരുന്നത്. ജനലിൻ്റെ കൊളുത്തുള്ള ഭാഗം തടി തുരക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് തുറന്ന ശേഷമാണ് മോഷ്ടാവ് അകത്തേക്ക് കൈയെത്തിച്ച് പാദസരം മുറിച്ചെടുത്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നോടെ ഉണർന്നപ്പോഴാണ് ഒരു കാലിലെ
കേരളത്തിലേക്ക് ലഹരിക്കടത്ത്; കോടികൾ വിലമതിക്കുന്ന എംഡിഎംഎയുമായി മൂന്ന് മലയാളികൾ പിടിയിൽ
കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന കോടികൾ വിലമതിക്കുന്ന എംഡിഎംഎ ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കോയമ്പത്തൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. കേരളം ഉൾപ്പെടെ
എസ് എൻ ഡി പി (കെ) ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഗുരുജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 6ന്
എസ് എൻ ഡി പി (കെ) ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും 2026 സെപ്റ്റംബർ 6-ാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും. സോലൂർ ആര്യ ഈഡിഗ മഹാസംസ്ഥാന മഠാധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ ആശീർവാദ സന്ദേശത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ദാസറഹള്ളി മണ്ഡലം എം.എൽ.എ എസ്.മുനിരാജു
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി ₹1000 വരെ പിഴ
തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യം വലിച്ചെറിയുകയും ശുചിത്വചട്ടങ്ങൾ ലംഘിക്കുകയും ചെയ്താൽ ഇനി കടുത്ത പിഴ. പുതിയ ചട്ടപ്രകാരം നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്ന് ₹1000 വരെ പിഴ ഈടാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. നേരത്തെ പരമാവധി പിഴ ₹500 ആയിരുന്നു. റെയിൽവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഇന്ത്യൻ റെയിൽവേ ഭേദഗതി ചട്ടങ്ങൾ 2026 പ്രകാരമാണ് പിഴ വർധിപ്പിച്ചത്. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്ക് കോടതിയിൽ വിചാരണ നേരിടേണ്ടിവരും. കോടതി