പൂജ–ദസറ തിരക്ക്; കേരള ആർടിസിയുടെ വാടക എസി ബസ് സർവീസ് കൂടുതൽ റൂട്ടുകളിലേക്ക്
പൂജ, ദസറ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആർടിസിയുടെ സ്വകാര്യ വാടക എസി ബസ് സർവീസുകൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കാനാണ് തീരുമാനം. നിലവിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വാടക ബസുകൾ സർവീസ് നടത്തുന്നത്. പുതിയ റൂട്ടുകളിലേക്ക് അധികം വൈകാതെ സർവീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ
കേരളത്തിലെ വെള്ളപ്പൊക്കം തടയാൻ നദികളുടെ ആഴം കൂട്ടണം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ
കേരളത്തിലെ നഗരങ്ങളിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ജലസംഭരണ ശേഷി കുറഞ്ഞതാണ് പല നഗരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂക്ഷമാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ഇടവേളകളിൽ നദികളിൽനിന്ന് മണൽ നീക്കം ചെയ്യാത്തതും പ്രശ്നം വർധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ മഴവെള്ളം
പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു
പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റു മരിച്ചു. ഫിറോസ്പുരിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ എഎപി നേതാവ് ഗുർപ്രീത് സിംഗ് ഗോപി ആണ് കൊല്ലപ്പെട്ടത്. ഗുർപ്രീത് സിംഗ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്നെത്തിയ അക്രമികളാണ് വെടിയുതിർത്തത്. ബൈക്കിൽ ഗുർപ്രീതിനൊപ്പമുണ്ടായിരുന്ന ഹർപ്രീതിനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഗുർപ്രീതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹർപ്രീത് ചികിത്സയിൽ തുടരുകയാണ്. സംഭവസമയത്ത് മാംഡോട്ട് നഗർ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് ചിലരും ഗുർപ്രീതിൻ്റെ
ലതാ നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു
സുരഭിലം ഗ്ലോബലിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി ലതാ നമ്പൂതിരിയുടെ 21 കഥകളുടെ സമാഹാരമായ ‘പറയാതെ പോയ കഥകൾ’ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. ആഗസ്റ്റ് 29ന് ഇന്ദിരാനഗർ റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്തു. സുരഭിലം ഗ്ലോബൽ സ്ഥാപക ജനറൽ കൺവീനർ എസ്. കെ. നായർ ആദ്യപ്രതി ഏറ്റുവാങ്ങി. ബെംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരി കെ.കവിത അധ്യക്ഷയായ സമ്മേളനത്തിൽ
മൈസൂരിൽ സൗജന്യ പീഡിയാട്രിക് ഹാർട്ട് ക്യാമ്പ് സെപ്റ്റംബർ 13-ന്
അമൃതകൃപ ചാരിറ്റബിൾ ഹോസ്പിറ്റൽ, മൈസൂരു, അമൃത പീഡിയാട്രിക് കാർഡിയോളജി പ്രോഗ്രാം, അമൃത ഹോസ്പിറ്റൽ, കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 13-ന് സൗജന്യ പീഡിയാട്രിക് ഹാർട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിന് താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വിശദമായ ഹൃദയ പരിശോധനയും എക്കോകാർഡിയോഗ്രാം (Echocardiogram) സ്ക്രീനിംഗും നടത്തുന്നതിനുള്ള അവസരം ക്യാമ്പിലൂടെ ലഭ്യമാകും. കുട്ടികളിലെ ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും, തുടർചികിത്സയ്ക്ക് അർഹരായ
മന്ത്രിസഭാ പുനഃസംഘടന: വനിതാ പ്രാതിനിധ്യം ഇല്ലാതെ കർണാടക
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ കർണാടക മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രി പോലുമില്ലാത്തതിനെതിരെ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി. വനിതാ ശാക്തീകരണത്തിനായി ശക്തമായി വാദിക്കുന്ന കോൺഗ്രസിൻ്റെ കർണാടകയിലെ നിലപാട് എന്താണെന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്. 34 അംഗ മന്ത്രിസഭയിൽ ഒരു വനിതയ്ക്കും ഇടം ലഭിച്ചിട്ടില്ല. അതേസമയം കോൺഗ്രസ് സഖ്യം ഭരിക്കുന്ന കേരളത്തിൽ 21 മന്ത്രിമാരിൽ രണ്ട് വനിതകളും തെലങ്കാനയിൽ 16 മന്ത്രിമാരിൽ വനിതാ പ്രാതിനിധ്യവും ഉണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ഹിമാചൽ
മോദിയുടെ മധ്യേഷ്യൻ സന്ദർശനം; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച
നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡണ്ട് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ താഷ്കന്റിലെത്തിയ മോദിക്ക് ഉസ്ബെക്കിസ്ഥാൻ പ്രസിഡണ്ട് വിമാനത്താവളത്തിലെത്തി ഊഷ്മള സ്വീകരണം നൽകി. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാകും കൂടിക്കാഴ്ചയിലെ പ്രധാന ലക്ഷ്യം. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച കരാറുകളിൽ ഒപ്പുവയ്ക്കും. ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന
നേപ്പാൾ പ്രളയദുരന്തം: 11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ നാലാമത്തെ വിമാനം നേപ്പാളിൽ
നേപ്പാളിലെ പ്രളയദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ സഹായം തുടരുന്നു. 11 ടൺ അവശ്യസാധനങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ നാലാമത്തെ വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും ആവശ്യമായ ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളികൾ, സ്ലീപ്പിങ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിൽ എത്തിക്കുന്നത്. ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പം നേപ്പാളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കുന്നതിനുള്ള
ട്രെയിനിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ നിന്നുള്ള 50ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
ഡൽഹിയിൽ നിന്നുള്ള പഠനയാത്ര കഴിഞ്ഞ് ട്രെയിനിൽ മടങ്ങുന്നതിനിടെ തൃശൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. 80 അംഗ സംഘത്തിലെ 50ഓളം വിദ്യാർഥികൾക്കാണ് യാത്രയ്ക്കിടെ ഛർദിയും തലകറക്കവും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. 15നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഹസ്രത്ത് നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസിലായിരുന്നു സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നത്. യാത്രയ്ക്കിടെ ട്രെയിനിലെ പാൻട്രി കാറിൽ നിന്ന് ലഭിച്ച ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചിരുന്നത്. കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന അധ്യാപകരും
കേരളത്തിൻ്റെ എതിർപ്പ് തള്ളി; മംഗളൂരു മൈസൂരു ഡിവിഷനിലേക്ക് മാറ്റുമെന്ന് കേന്ദ്രമന്ത്രി
മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദങ്ങൾക്ക് റെയിൽവേ വഴങ്ങില്ലെന്നും കർണാടക ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബർ 1 മുതൽ മംഗളൂരു മേഖല മൈസൂരു ഡിവിഷൻ്റെ കീഴിലാകും. ഇതോടെ പനമ്പൂർ തുറമുഖം വഴിയുള്ള ചരക്കുനീക്കവും മൈസൂരു ഡിവിഷൻ്റെ നിയന്ത്രണത്തിലാകും. മംഗളൂരു മേഖല കൈവിടുന്നതോടെ പാലക്കാട് ഡിവിഷൻ്റെ