നേപ്പാൾ പ്രളയം: കോഴിക്കോട്–വയനാട് സ്വദേശികളടങ്ങിയ 44 അംഗ സംഘം സുരക്ഷിതമായി നാട്ടിലേക്ക്
Karnataka
0 min read
3.8k

നേപ്പാൾ പ്രളയം: കോഴിക്കോട്–വയനാട് സ്വദേശികളടങ്ങിയ 44 അംഗ സംഘം സുരക്ഷിതമായി നാട്ടിലേക്ക്

ഓഗസ്റ്റ്‌ 30, 2026
0

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 44 അംഗ വിനോദസഞ്ചാര സംഘം സുരക്ഷിതമായി ഇന്ത്യയിലെത്തി. നേപ്പാളിലെ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് തിരിച്ചുവരവ് പ്രതിസന്ധിയിലായിരുന്ന സംഘമാണ് ഇന്ത്യയിലെത്തിയത്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ നോർക്ക ഡവലപ്മെന്റ് ഓഫീസർ ജയപ്രകാശ് സ്വീകരിച്ചു. തുടർന്ന് സംഘം ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗം കോഴിക്കോട് എത്തുന്ന സംഘം ഓഗസ്റ്റ് 31 രാവിലെ കോഴിക്കോട്ടെത്തും.

Continue Reading
സമ്മാനദാന ചടങ്ങിനിടെ പ്രതിഷേധം; ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിൻ്റെ പ്രതിഷേധം
Kerala
0 min read
3.5k

സമ്മാനദാന ചടങ്ങിനിടെ പ്രതിഷേധം; ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിൻ്റെ പ്രതിഷേധം

ഓഗസ്റ്റ്‌ 30, 2026
0

കുട്ടികളുടെ നീന്തൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിയിലാണ് സംഭവം. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ഉൾപ്പെടുന്ന ട്രയാത്ത്‌ലോൺ മത്സരത്തിൽ പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ സ്പോർട്സ് കോംപ്ലക്സിലെത്തിയത്. ഇതിനിടെ സംഘാടകരുടെ ആവശ്യപ്രകാരം മത്സരവിജയികളായ കുട്ടികൾക്ക് സമ്മാനം നൽകാൻ എത്തിയപ്പോഴാണ് ഒരു രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചത്. തൻ്റെ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ എതിർത്തുകൊണ്ടാണ് രക്ഷിതാവ് പ്രതിഷേധം

Continue Reading
നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം സെപ്റ്റംബർ 5ന്
Karnataka
1 min read
3.2k

നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം സെപ്റ്റംബർ 5ന്

ഓഗസ്റ്റ്‌ 30, 2026
0

നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം സംഘടിപ്പിക്കുന്നു. അദ്വിത, അമുക്ത, ശ്രേയ എന്നിവരുടെ രംഗപ്രവേശമാണ് (അരങ്ങേറ്റം) സെപ്റ്റംബർ 5ന് മല്ലേശ്വരത്തെ ശ്രീകൃഷ്ണ ദേവരായ കലാമന്ദിരത്തിൽ അരങ്ങേറുക. വൈകിട്ട് 4 മണി മുതൽ ആണ് പരിപാടി. ഉഷ എസ്. നായർ (നട്ടുവാങ്ങം). സുനിൽകുമാർ കൈതപ്രം (വോക്കൽ), ശ്രീകാന്ത് കണ്ണൂർ (മൃദംഗം), ഗോപാൽ വെങ്കടരമണ ( വീണ), സത്യവീര കെ.ജെ.(ഫ്ലൂട്ട്) എന്നിവർ അണിനിരക്കും. അദ്വിത, അമുക്ത, ശ്രേയ

Continue Reading
അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ
World
0 min read
3.0k

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 30, 2026
0

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. മിൽപിറ്റാസിൽ ശനിയാഴ്ച നടന്ന സംഭവത്തിൽ, കൊല്ലപ്പെട്ടവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് മരിച്ചത്. അഞ്ജനയുടെ ഭർത്താവ് വിലങ്ങന്നൂർ സ്വദേശി വിജീഷാണ്. ഇവർക്ക് വാമിക എന്ന മകളുണ്ട്. ഫ്ലാറ്റിന് താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ ശേഷം

Continue Reading
മണ്ഡ്യ രൂപത മാതൃവേദി സംഘടിപ്പിച്ച ‘ടാലൻറ് ഫെസ്റ്റ് – 2026’ ശ്രദ്ധേയമായി
Karnataka
1 min read
3.2k

മണ്ഡ്യ രൂപത മാതൃവേദി സംഘടിപ്പിച്ച ‘ടാലൻറ് ഫെസ്റ്റ് – 2026’ ശ്രദ്ധേയമായി

ഓഗസ്റ്റ്‌ 30, 2026
0

മണ്ഡ്യ രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച Mothers’ Arts Day – Talent Fest – 2026 വൈവിധ്യമാർന്ന കലാപരിപാടികളാൽ ഏറെ ശ്രദ്ധേയമായി. റവ.ഫാ. സജി പരിയപ്പനാൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ രൂപതയിലെ 27 ഇടവകകളിൽ നിന്നായി 300-ഓളം അമ്മമാർ വിവിധ മത്സരങ്ങളിൽ ആവേശപൂർവ്വം പങ്കെടുത്തു. ഓരോ മത്സരവും അമ്മമാരുടെ കഴിവുകളും സർഗാത്മകതയും ആത്മവിശ്വാസവും കൂട്ടായ്മയും പ്രകടമാക്കുന്ന മനോഹരമായ വേദിയായി മാറി. രൂപത മാതൃവേദി ഡയറക്ടർ റവ. ഫാ. തോമസ്

Continue Reading
ഇന്ത്യയ്ക്ക് യുറേനിയം ഉറപ്പാക്കി ഉസ്ബെക്കിസ്ഥാൻ; 30 ദിവസത്തെ വിസ ഇളവും പ്രഖ്യാപിച്ചു
World
0 min read
3.4k

ഇന്ത്യയ്ക്ക് യുറേനിയം ഉറപ്പാക്കി ഉസ്ബെക്കിസ്ഥാൻ; 30 ദിവസത്തെ വിസ ഇളവും പ്രഖ്യാപിച്ചു

ഓഗസ്റ്റ്‌ 30, 2026
0

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഒപ്പുവച്ചു. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് ഷാവ്കത്ത് മിർസിയോയേവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാർ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് ആവശ്യമായ യുറേനിയത്തിൻ്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിൽ കരാർ നിർണായകമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു യുറേനിയം വിതരണ കരാറെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ യുറേനിയം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
കുട്ടികൾക്ക് സമ്മാനം നൽകാനെത്തിയ ശ്രീറാമിനെതിരെ പ്രതിഷേധം; വേദിയിൽ സംഘർഷാവസ്ഥ
Kerala
0 min read
3.7k

കുട്ടികൾക്ക് സമ്മാനം നൽകാനെത്തിയ ശ്രീറാമിനെതിരെ പ്രതിഷേധം; വേദിയിൽ സംഘർഷാവസ്ഥ

ഓഗസ്റ്റ്‌ 30, 2026
0

കുട്ടികളുടെ നീന്തൽ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകാനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിൻ്റെ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ഉൾപ്പെടുന്ന ട്രയാത്ത്‌ലോൺ മത്സരത്തിൽ പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ സ്പോർട്സ് കോംപ്ലക്സിലെത്തിയത്. ഇതിനിടെ സംഘാടകരുടെ നിർദേശപ്രകാരം കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് ഒരു രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചത്. “എൻ്റെ മകൾക്ക് കൊലപാതകിയായ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട” എന്ന്

Continue Reading
സ്റ്റാലിൻ്റെ സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക്
India
0 min read
3.0k

സ്റ്റാലിൻ്റെ സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക്

ഓഗസ്റ്റ്‌ 30, 2026
0

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ സുരക്ഷയിൽ കുറവ് വരുത്തി വിജയ് സർക്കാർ. നിലവിൽ ഇസഡ് പ്ലസ് സുരക്ഷ ലഭിച്ചിരുന്ന സ്റ്റാലിൻ്റെ സുരക്ഷാ കാറ്റഗറി ഇസഡ് വിഭാഗത്തിലേക്ക് താഴ്ത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്റ്റാലിന് സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് സുരക്ഷാ പുനഃക്രമീകരണം സംബന്ധിച്ച് തീരുമാനമെടുത്തത്. സുരക്ഷാ ഭീഷണി വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ വിഭാഗത്തിൽ മാറ്റം വരുത്തിയതെന്നാണ് റിപ്പോർട്ട്.

Continue Reading
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
Kerala
0 min read
3.5k

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

ഓഗസ്റ്റ്‌ 30, 2026
0

ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശിനി മിനോതി സർദാർ (35) ആണ് റെയിൽവേ പൊലീസിന്റെയും ആർപിഎഫിൻ്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് കഞ്ചാവ് ഒളിപ്പിച്ച് യുവതി യാത്ര ചെയ്തിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. യുവതി ഇതിന് മുമ്പും സമാന രീതിയിൽ കോഴിക്കോട്

Continue Reading
കർണാടക പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ ക്രമക്കേട്; ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാർ കസ്റ്റഡിയിൽ
Karnataka
1 min read
3.9k

കർണാടക പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ ക്രമക്കേട്; ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാർ കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 30, 2026
0

കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (KPSC) പരീക്ഷാ ക്രമക്കേട് കേസിൽ 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാറിനെ സിഐഡി കസ്റ്റഡിയിലെടുത്തു. വെറ്ററിനറി ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തുടർച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച മാത്രം ഏകദേശം ഒമ്പത് മണിക്കൂറോളം സിഐഡി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. നിലവിൽ

Continue Reading