കലാവേദി ഓണാഘോഷം ‘ഓണോത്സവം-2026’ വർണാഭമായി
Association News
1 min read
2.7k

കലാവേദി ഓണാഘോഷം ‘ഓണോത്സവം-2026’ വർണാഭമായി

ഓഗസ്റ്റ്‌ 31, 2026
0

മലയാളികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ‘ഓണോത്സവം-2026 മാറത്തഹള്ളി റിങ് റോഡിന് സമീപമുള്ള കലാഭവനിൽ ഓഗസ്റ്റ് 30 ഞായറാഴ്ച വിപുലമായി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അംഗങ്ങളുടെ വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വയലിനിസ്റ്റ് സോനുവിൻ്റെ നേതൃത്വത്തിലുള്ള എംടിബി എൻറ്ർടൈൻമെൻറ് അവതരിപ്പിച്ച ഫ്യൂഷൻ സംഗീതപരിപാടി അരങ്ങേറി. പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വൈകിട്ട് 3.30ന് നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത മലയാള സിനിമാതാരം കലാഭവൻ

Continue Reading
ഡൽഹിയിൽ 16കാരിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
India
0 min read
2.3k

ഡൽഹിയിൽ 16കാരിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ഓഗസ്റ്റ്‌ 31, 2026
0

ഡൽഹിയിൽ 16 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ സ്ലീപ്പർ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരറിയാതെ നോയിഡയിലുള്ള ബന്ധുവിനെ കാണാൻ പുറപ്പെട്ട പെൺകുട്ടി കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ പാരി ചൗക്കിൽ ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് ആളുകളില്ലാത്ത സ്ലീപ്പർ ബസ് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. നോയിഡയിലേക്ക്

Continue Reading
ഡൽഹിയിൽ മൂന്നുവയസുകാരന് ക്രൂരമർദനം; കസേരയിൽ കെട്ടിയിട്ട് മണിക്കൂറുകൾ പീഡിപ്പിച്ചെന്ന് പരാതി
India
0 min read
2.3k

ഡൽഹിയിൽ മൂന്നുവയസുകാരന് ക്രൂരമർദനം; കസേരയിൽ കെട്ടിയിട്ട് മണിക്കൂറുകൾ പീഡിപ്പിച്ചെന്ന് പരാതി

ഓഗസ്റ്റ്‌ 31, 2026
0

ഡൽഹിയിലെ സഫറാബാദിലെ നഴ്‌സറിയിൽ മൂന്നുവയസുകാരനെ മണിക്കൂറുകളോളം കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് കസേരയിൽ ബന്ധിച്ചശേഷം മുഖത്തടിക്കുകയും ചെവിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഓഗസ്റ്റ് 18ന് നഴ്‌സറിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരവേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു. കുട്ടിയുടെ കണ്ണിനും ചെവിക്കും വീക്കമുണ്ടായിരുന്നതിന് പുറമെ ഛർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മർദനത്തിൻ്റെ സൂചനകൾ ലഭിച്ചത്. കുട്ടിയുടെ കർണപടത്തിന്

Continue Reading
വാക്കുതർക്കത്തിനിടെ ഏഴാം നിലയിൽ നിന്ന് ചാടി യുവതി മരിച്ചു; കാമുകന് ഗുരുതര പരിക്ക്
Karnataka
0 min read
2.5k

വാക്കുതർക്കത്തിനിടെ ഏഴാം നിലയിൽ നിന്ന് ചാടി യുവതി മരിച്ചു; കാമുകന് ഗുരുതര പരിക്ക്

ഓഗസ്റ്റ്‌ 31, 2026
0

വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിൽ കാമുകനുമായുണ്ടായ വാക്കുതർക്കത്തിനിടെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ് 23കാരി മരിച്ചു. തമിഴ്നാട് സ്വദേശിനിയും ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ജനനിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാമുകൻ മണിച്ചവേലുവിന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. ഇരുവരും പുതുച്ചേരി സ്വദേശികളാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം. 2026 ജനുവരി മുതലാണ് ജനനി വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. തർക്കത്തിനിടെ ജനനി

Continue Reading
വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം; ടിവികെ–കോൺഗ്രസ് ഭിന്നത രൂക്ഷം
India
0 min read
2.8k

വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം; ടിവികെ–കോൺഗ്രസ് ഭിന്നത രൂക്ഷം

ഓഗസ്റ്റ്‌ 31, 2026
0

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യത്തിന് പിന്നാലെ തമിഴ്നാട്ടിലെ ടിവികെ–കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണമെന്ന ടിവികെ നേതാക്കളുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണമെന്നാണ് തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ടിവികെ അനുകൂല നിലപാട്

Continue Reading
അമേരിക്കയിലെ ഗ്രാൻഡ് കാന്യനിൽ മിന്നൽപ്രളയം; 20ലേറെ പേരെ കാണാതായി
World
0 min read
2.8k

അമേരിക്കയിലെ ഗ്രാൻഡ് കാന്യനിൽ മിന്നൽപ്രളയം; 20ലേറെ പേരെ കാണാതായി

ഓഗസ്റ്റ്‌ 31, 2026
0

യുഎസിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ മിന്നൽപ്രളയത്തെ തുടർന്ന് വ്യാപക നാശനഷ്ടം. പ്രളയത്തിൽ 20ലേറെ പേരെ കാണാതായതായി അധികൃതർ അറിയിച്ചു. നിരവധി സഞ്ചാരികൾ ദിവസേന എത്തുന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിലാണ് ശനിയാഴ്ച ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്. പ്രളയമുണ്ടാകുമ്പോൾ 50ലേറെ ആളുകൾ പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡുകളുടെ വിവിധ ഭാഗങ്ങൾ ഒലിച്ചുപോയി. വലിയ പാറകളും മരങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കുത്തൊഴുക്കിൽപ്പെട്ട് കൊളറാഡോ

Continue Reading
നേപ്പാൾ ദുരന്തം: മരണം 800 പിന്നിട്ടു; 2500ലേറെ പേരെ കാണാനില്ല; തിരച്ചിൽ ഊർജിതം
World
0 min read
2.5k

നേപ്പാൾ ദുരന്തം: മരണം 800 പിന്നിട്ടു; 2500ലേറെ പേരെ കാണാനില്ല; തിരച്ചിൽ ഊർജിതം

ഓഗസ്റ്റ്‌ 31, 2026
0

നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 2500ലേറെ പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി വിവിധ മേഖലകളിൽ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റതായി നേപ്പാൾ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അതിനിടെ, തമിഴ്നാട്ടിൽ നിന്ന് നേപ്പാളിലെത്തിയ

Continue Reading
ലാൽബാഗിൽ വൻ പ്രതിഷേധം; ടണൽ റോഡ് പദ്ധതിക്കെതിരെ ആയിരങ്ങൾ
Karnataka
0 min read
2.6k

ലാൽബാഗിൽ വൻ പ്രതിഷേധം; ടണൽ റോഡ് പദ്ധതിക്കെതിരെ ആയിരങ്ങൾ

ഓഗസ്റ്റ്‌ 31, 2026
0

ടണൽ റോഡ് പദ്ധതിക്കും പാർക്ക് ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ ഭേദഗതിക്കുമെതിരെ ബെംഗളൂരുവിലെ ലാൽബാഗിൽ വൻ പ്രതിഷേധം. ഞായറാഴ്ച നടന്ന മാർച്ചിൽ മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരിസ്ഥിതി പ്രവർത്തകൻ എ.എൻ. യെല്ലപ്പ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബെംഗളൂരുവിലെ നാല് എംപിമാരും ജയനഗർ എംഎൽഎ സി.കെ. രാമമൂർത്തിയും സിനിമാ താരങ്ങളായ സുധാ ബെലവാടി, സംയുക്ത ഹൊർണാഡ്, പ്രണിത സുഭാഷ് എന്നിവരും മാർച്ചിൽ പങ്കെടുത്തു.

Continue Reading
ബെംഗളൂരുവിലെ അഞ്ച് ഫ്ലൈഓവറുകളിൽ വാഹന നിയന്ത്രണം; സെപ്റ്റംബർ 4 മുതൽ പ്രാബല്യത്തിൽ
Karnataka
1 min read
2.8k

ബെംഗളൂരുവിലെ അഞ്ച് ഫ്ലൈഓവറുകളിൽ വാഹന നിയന്ത്രണം; സെപ്റ്റംബർ 4 മുതൽ പ്രാബല്യത്തിൽ

ഓഗസ്റ്റ്‌ 31, 2026
0

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ബെംഗളൂരുവിലെ അഞ്ച് പ്രധാന ഫ്ലൈഓവറുകളിലും എലിവേറ്റഡ് കോറിഡോറുകളിലും പ്രത്യേക വിഭാഗം വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പൊലീസ്. സെപ്റ്റംബർ 4 മുതൽ സിർസി സർക്കിൾ, പീന്യ, സിൽക്ക് ബോർഡ്–രാഗിഗുഡ്ഡ ഡബിൾ ഡെക്കർ, എയർപോർട്ട് റോഡ് ഫ്ലൈഓവർ എന്നിവിടങ്ങളിൽ നിയന്ത്രണം നിലവിൽ വരും. ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് വേയിലെ നിയന്ത്രണം സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തിൽ വരും. ഫ്ലൈഓവറുകളിലെ വാഹനങ്ങളുടെ വേഗതയിലുണ്ടാകുന്ന

Continue Reading
ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ചിനുള്ളിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Karnataka
0 min read
2.3k

ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ചിനുള്ളിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഓഗസ്റ്റ്‌ 31, 2026
0

കർണാടകയിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സീറ്റിനടിയിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം. ഇന്ന് രാവിലെ ധാർവാഡ് സ്റ്റേഷനിലെത്തിയ ട്രെയിനിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റെയിൽവേ ജീവനക്കാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. രാത്രിയാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച ശേഷം

Continue Reading