വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിൽ കാമുകനുമായുണ്ടായ വാക്കുതർക്കത്തിനിടെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ് 23കാരി മരിച്ചു. തമിഴ്നാട് സ്വദേശിനിയും ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ജനനിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാമുകൻ മണിച്ചവേലുവിന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.

ഇരുവരും പുതുച്ചേരി സ്വദേശികളാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം. 2026 ജനുവരി മുതലാണ് ജനനി വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം.

തർക്കത്തിനിടെ ജനനി മണിച്ചവേലുവിനെ പിടിച്ചുവലിച്ച് ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. താഴേക്ക് വീണ മണിച്ചവേലു മരക്കൊമ്പുകളിൽ പതിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റു. ജനനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാക്ഷികളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കുന്ന പൊലീസ് ഫ്ലാറ്റിലെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Related Posts