ഇസിഎ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിൽ; മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യാതിഥി
ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ (ഇസിഎ) നേതൃത്വത്തിൽ ‘ഇസിഎ ഓണോത്സവം-2026’ ഓണാഘോഷം സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ക്ഷണം സ്വീകരിച്ചതായി ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 2,000ത്തിലധികം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ചാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കുട്ടികൾ മുതൽ 80 വയസ്സിന് മുകളിലുള്ളവർ വരെ വിവിധ തലമുറകളെ ഒരുമിപ്പിക്കുന്ന നിരവധി സാംസ്കാരിക പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി
ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്റസ മീലാദ് റാലി സംഘടിപ്പിച്ചു
മുഹമ്മദ് നബിയുടെ 1501ആം ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് വി സി കരീം ഹാജി പതാക ഉയർത്തി. പുലർച്ചെ നാലിന് ആരംഭിച്ച പ്രഭാത മൗലിദ്ന്ന് മഹല്ല് ഖത്തീബ് ഇബ്രാഹിം ഖലീൽ ദാരിമി നേതൃത്വം നൽകി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്തീഫ് ഹാജി റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. എസ് വൈ
ആന്ധ്രയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് മരണം
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം. ചിലകലപ്പേട്ടയിലെ കലാമന്ദിർ ജംഗ്ഷന് സമീപമാണ് വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. യാത്രക്കാരനെ കയറ്റുന്നതിനായി ചിലകലപ്പേട്ട് ബൈപാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം 15 പേരുമായി വേലൂർ
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ആഗസ്റ്റ് 30ന്
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ആഗസ്റ്റ് 30ന് വൈകുന്നേരം 4.00മണിക്ക് തിപ്പസാന്ദ്ര ഹോളിക്രോസ് സ്കൂളിൽ വച്ച് നടക്കും. ‘ആഗോള മലയാളിയുടെ പുതിയ ജീവിതം’ എന്ന വിഷയത്തിൽ പ്രമുഖ സാഹിത്യകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ അനീസ്.സി.സി.ഒ മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ കോഡിനേറ്ററും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ടോമി ജി ആലുങ്കൽ ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 99641 13800.
നേപ്പാളിലെ മിന്നൽ പ്രളയം; 35 അംഗ മലയാളി വിനോദസഞ്ചാര സംഘം സുരക്ഷിതർ
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിനിടെ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള 35 അംഗ മലയാളി വിനോദസഞ്ചാര സംഘം സുരക്ഷിതരെന്ന് വിവരം. കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി വഴി വിനോദയാത്രയ്ക്ക് പോയ സംഘമാണ് സുരക്ഷിതരായി തുടരുന്നത്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ച് പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടെ ബാക്കിയുള്ളവർ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണെന്ന് സംഘത്തിലെ അംഗവും പയ്യന്നൂർ സ്വദേശിനിയുമായ ടി.വി. ദീപ അറിയിച്ചു. നിലവിൽ സംഘം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ജാഗ്രത
സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം തീരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വെള്ളിയാഴ്ച വൈകിട്ട് 5.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. കൊല്ലം തീരത്ത് ആലപ്പാട് മുതൽ ഇടവ വരെയുള്ള
ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 82 ഗ്രാം സ്വർണം പിടികൂടി
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ വായിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 82 ഗ്രാം സ്വർണം സിഐഎസ്എഫ് പിടികൂടി. ബുധനാഴ്ചയാണ് സംഭവം. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്വർണക്ക്യാപ്സ്യൂളുകൾ യാത്രക്കാരൻ്റെ വായിൽ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്യാപ്സ്യൂളുകൾ പുറത്തെടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിഐഎസ്എഫ് പുറത്തുവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതും യാത്രക്കാരൻ വായിൽ ഒളിപ്പിച്ചിരുന്ന ക്യാപ്സ്യൂളുകൾ പുറത്തെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. പിടികൂടിയ സ്വർണത്തിൻ്റെ ഉറവിടവും
50 രൂപയ്ക്ക് മുടിവെട്ടും; സിംപിൾ ലൈഫാണ് ഇഷ്ടമെന്ന് ഡി.കെ. ശിവകുമാർ
മുഖ്യമന്ത്രിയായിട്ടും മുടിവെട്ടാൻ 50 രൂപ മാത്രമാണ് ചെലവഴിക്കുന്നതെന്നും ലളിതമായ ജീവിതമാണ് തനിക്ക് ഇഷ്ടമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു മാധ്യമം സംഘടിപ്പിച്ച കർണാടക റൗണ്ട്‌ടേബിൾ പരിപാടിയിലാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്. ഡൽഹിയിൽ താൻ വർഷങ്ങളായി മുടിവെട്ടുന്ന പരിചയമുള്ള ബാർബറുടെ അടുത്തേക്ക് തന്നെ പോകാനാണ് ഇഷ്ടമെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ആയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ബാർബറെ വീട്ടിലേക്ക് വിളിച്ചുവരുത്താമെന്ന് നിർദേശിച്ചെങ്കിലും, താൻ നേരിട്ട് ബാർബർ ഷോപ്പിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ കഥാസമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 29ന്
ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 29 വൈകിട്ട് 4ക്ക് ഇന്ദിരാ നഗർ റോട്ടറി ക്ലബ്ബിൽ നടക്കും. എഴുത്തുകാരൻ സുധാകരൻ രാമന്തളി, എസ് കെ നായർക്ക് നൽകി സമാഹാരം പ്രകാശനം ചെയ്യും. നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി മുഖ്യാതിഥി ആയിരിക്കും. കെ ആർ കിഷോർ പുസ്‌തകപരിചയവും ഒ.വിശ്വനാഥൻ ആമുഖ പ്രഭാഷണവും നടത്തും. വിഷ്‌ണുമംഗലം കുമാർ, ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പങ്കെടുക്കും.