നീറ്റ് ക്രമക്കേട്: ‘ഇനിയൊരു വീഴ്ചയും അനുവദിക്കില്ല’; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും നടത്തിപ്പിലെ വീഴ്ചകളും സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പരീക്ഷാ സംവിധാനത്തിലെ പിഴവുകൾ അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും ഇനി ഇത്തരം വീഴ്ചകൾ ഒരിക്കലും ആവർത്തിക്കരുതെന്നും കേന്ദ്രത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങൾക്കും ക്രമക്കേടുകൾക്കും എത്രയും വേഗം അറുതി വരുത്താൻ കേന്ദ്ര
വ്യാജപ്രചാരണത്തിനെതിരെ കർശന നടപടി; പി.കെ.ശ്രീമതിയുടെ പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
സി.പി.എം നേതാവ് പി.കെ.ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. വിഷയം ഗൗരവമായി പരിഗണിച്ച മുഖ്യമന്ത്രി പരാതിയിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകി. തുടർനടപടികൾക്കായി പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതായും അറിയിച്ചു. വ്യാജവാർത്തകളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തിയവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പി.കെ.ശ്രീമതി പ്രതികരിച്ചു. വ്യാജപ്രചാരണം നടത്തിയവരിൽ പലരും പിന്നീട് ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായി അവർ പറഞ്ഞു.
വേളാങ്കണ്ണി തിരുന്നാളിന് സ്പെഷൽ ട്രെയിനുകൾ; എറണാകുളത്ത് നിന്ന് പ്രത്യേക സർവീസ്
വേളാങ്കണ്ണി മാതാവിൻ്റെ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ എറണാകുളം–വേളാങ്കണ്ണി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി എറണാകുളം ജങ്ഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര പ്രത്യേക സർവീസുകളാണ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിലെ വ്യാഴാഴ്ചകളിൽ 06061 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 1.00 മണിക്ക് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5.50ന് വേളാങ്കണ്ണിയിൽ എത്തും. മടക്കയാത്രയായ 06062
പ്രതിഷേധത്തിൽ പങ്കെടുത്താൽ നടപടി, ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്
ദില്ലിയിൽ സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥികൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജന്തർ മന്തറിലെയും മറ്റ് പ്രതിഷേധ പരിപാടികളിലെയും പങ്കാളിത്തം ഒഴിവാക്കണമെന്നും സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും സർവകലാശാല നിർദേശിച്ചു. നിർദേശം ലംഘിക്കുന്നവർക്ക് നിയമനടപടിക്കും അച്ചടക്ക നടപടികൾക്കും വിധേയരാകേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ ഡൽഹി സർവകലാശാലയും സമാന നിർദേശം പുറപ്പെടുവിച്ചിരുന്നു. അതേസമയം, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദില്ലി പൊലീസ് മുൻകരുതൽ നടപടികൾ ശക്തമാക്കി.
ഗുജറാത്തിലും അസമിലും മഴക്കെടുതി രൂക്ഷം; പ്രളയത്തിൽ ജനജീവിതം താറുമാറായി; മരണം 47 ആയി
ഗുജറാത്തിലും അസമിലും കനത്ത മഴയെ തുടർന്ന് പ്രളയസമാന സാഹചര്യം തുടരുന്നു. അസമിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 47 ആയി. ഗുജറാത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 22,000-ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിരവധി പ്രദേശങ്ങളിൽ റോഡ്, റെയിൽ ഗതാഗതം താറുമാറായതിനാൽ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,064 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സൂറത്ത്, നവ്സാരി ഉൾപ്പെടെയുള്ള ജില്ലകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
റൗഡികളെ മാറ്റിയെടുക്കാൻ ‘വൺ-ടു-വൺ കൗൺസിലിങ്’; ബെംഗളൂരു പോലീസിൻ്റെ പുതിയ പരീക്ഷണം
സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) റൗഡി ഷീറ്റുകാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ‘വൺ-ടു-വൺ കൗൺസിലിങ്’ പദ്ധതി ആരംഭിച്ചു. കുറ്റകൃത്യങ്ങളിലേക്ക് വീണ്ടും മടങ്ങിപ്പോകുന്ന പ്രവണത കുറയ്ക്കുകയും സാമൂഹിക പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഓരോ റൗഡി ഷീറ്റുകാരുമായും ഉദ്യോഗസ്ഥർ വ്യക്തിപരമായി കൂടിക്കാഴ്ച നടത്തി അവരുടെ കുടുംബപശ്ചാത്തലം, തൊഴിൽ സാഹചര്യം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വിലയിരുത്തും. കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യമായ മാനസിക
കെംപെഗൗഡ വിമാനത്താവള വികസനം; യാത്രക്കാരുടെയും കാർഗോയുടെയും ശേഷി വർധിപ്പിക്കും
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ വിപുലീകരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും. വർധിച്ചുവരുന്ന യാത്രക്കാരുടെയും കാർഗോ ഗതാഗതത്തിൻ്റെയും ആവശ്യങ്ങൾ മുൻനിർത്തിയാണ് വിമാനത്താവളത്തിൻ്റെ ശേഷി വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ടെർമിനൽ 1, ടെർമിനൽ 2 എന്നിവ ചേർന്ന് വർഷത്തിൽ 5.15 കോടി (51.5 മില്യൺ) യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം, 2030 ഓടെ ഇത് 8 കോടി (80 മില്യൺ) യാത്രക്കാരായി ഉയർത്താനാണ്
രക്ഷാപ്രവർത്തന കേസ് അട്ടിമറി: അജിത് കുമാറിനെതിരെ തെളിവുകൾ ശക്തം; വകുപ്പുതല അന്വേഷണത്തിനും നീക്കം
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് സസ്പെൻഷൻ ഉത്തരവിലുള്ളതെന്നാണ് റിപ്പോർട്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴികളാണ് അജിത് കുമാറിന് തിരിച്ചടിയായത്. അദ്ദേഹത്തിൻ്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്‌ഐമാർ അന്വേഷണത്തിൽ നേരിട്ട് ഇടപെട്ടതായും, ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; 200 പേർ കരുതൽ കസ്റ്റഡിയിൽ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷ കർശനമാക്കി ഡൽഹി പൊലീസ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഏകദേശം 200 പേരെ കരുതൽ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. പ്രതിഷേധ സ്ഥലത്തെത്തിയ ചിലരിൽ നിന്ന് കുരുമുളക് സ്പ്രേ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തതായും, കസ്റ്റഡിയിലുള്ളവരിൽ വിദ്യാർഥികളല്ലാത്ത ചിലരും വിവിധ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് പിടിയിലായവരിൽ
നീറ്റ് സമരം: കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ച് സിജെപി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിൽ സമവായം കണ്ടെത്താൻ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധി സംഘം ഇന്ന് കേന്ദ്രസർക്കാരുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30-ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരും സിജെപി നേതാക്കളും പങ്കെടുക്കും. ചർച്ചയ്ക്ക് നിഷ്പക്ഷമായ വേദി വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് വേദിയായി തീരുമാനിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം