കന്നഡ മഹാകവി കനകദാസൻ്റെ കൃതികൾ പതിനാലു ഭാഷകളിൽ; പ്രകാശനം മെയ് 15ന് മുഖ്യമന്ത്രി നിർവഹിക്കും
പതിനേഴാം നൂറ്റാണ്ടിലെ കന്നഡ മഹാകവിയും സാമൂഹിക പരിഷ്‌കർത്താവുമായ കനകദാസൻ്റെ കൃതികൾ മൂന്നു വോള്യങ്ങളായി പതിനാലു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. മെയ് 15ന് വൈകുന്നേരം 5.30ന് മല്ലത്തഹള്ളി കൾച്ചറൽ കോംപ്ലക്‌സിലെ കലാഗ്രാമയിൽ നടക്കുന്ന പ്രകാശനകർമ്മം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. ഉപമുഖ്യമന്ത്രിഡി കെ ശിവകുമാർ, കർണാടക സാംസ്കാരികമന്ത്രി എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുക്കും. കനകദാസൻ്റെ ശില്പത്തിൻ്റെ അനാച്ഛാദനവും ഇതിനോടനുബന്ധിച്ചു നടക്കും. മലയാള വിവർത്തനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ
പരിഭ്രാന്തി വേണ്ട; രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന ഭീതി പടർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയിൽ ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി, ക്രൂഡ് ഓയിൽ എന്നിവ ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
അറബിക്കടലിൽ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലും മാഹിയിലും അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത്
മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു. സ്റ്റാലിൻ്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയ്‌യെ സ്വീകരിച്ചത്. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ സ്റ്റാലിൻ തൻ്റെ എക്‌സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റാലിൻ വിജയ് യെ ഹസ്തദാനം ചെയ്‌തും ആലിംഗനം ചെയ്‌തും സ്വീകരിച്ചു. ഇരു നേതാക്കളും പൂച്ചെണ്ടുകളും പൊന്നാടയും കൈമാറി. തമിഴ്‌നാട്ടിലെ വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്
മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ സുധാകരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് പോകും. എം എം ഹസ്സനും, കെ മുരളീധരനും നാളെ രാവിലെ ഡല്‍ഹിയിലേക്ക് തിരിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്ക് അടിയന്തരമായി
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല; തമിഴ്‌നാട് മന്ത്രി എസ്. കീർത്തനയുടെ സത്യപ്രതിജ്ഞ നടന്നില്ല
തമിഴ്‌നാട് നിയുക്ത മന്ത്രി എസ്. കീർത്തനയ്ക്ക് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് സത്യപ്രതിജ്ഞ നടന്നില്ല. ചീഫ് മിനിസ്റ്റർ സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പറ്റാതെ വന്നത്. എംഎൽഎമാർ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണമെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ശിവകാശി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കീർത്തനയെ നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ ക്ഷണിച്ചു. എന്നാൽ, ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ
ഭർത്താവിന്റെ ശരീരത്തിൽ വൈദ്യുതി കമ്പി ചുറ്റി ഷോക്കേൽപ്പിച്ചു കൊല്ലാൻ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
ഉറങ്ങിക്കിടന്ന ഭർത്താവിനെ വൈദ്യുതി കമ്പി ചുറ്റി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത നടന്നത്. കവടി മോറെ, കാമുകൻ വിഷ്ണു കാഡു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഭർത്താവായ ഗജാനൻ മോറെ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. മേയ് 3 ന് രാത്രി ഗജാനൻ മോറെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഒരു അലുമിനിയം കമ്പിയുടെ ഒരു
കെപിസിസി അധ്യക്ഷസ്ഥാത്തില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി
കൊടിക്കുന്നില്‍ സുരേഷ് എംപി കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ അദ്ദേഹവുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് അര്‍ഹതയുണ്ട് എന്ന് ഖര്‍ഗെയെ അറിയിച്ചു. അര്‍ഹതയുണ്ടായിട്ടും പല തവണ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറഞ്ഞ സുരേഷ്, സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടി. പുതിയ സര്‍ക്കാരില്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്നാണ് സൂചന. സണ്ണി
താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെ തൊഴില്‍ പീഡന പരാതി
താരസംഘടനയായ ‘അമ്മ’യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് തൊഴില്‍ പീഡന പരാതി. പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നു. ‘അമ്മ’ സംഘടനയുടെ ട്രഷറർ
പ്രവാസി മലയാളി അസോസിയേഷൻ ഓഫീസ് ഉദ്ഘാടനവും മാഗസിൻ പ്രകാശനവും
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും, ഓണാഘോഷത്തിൻ്റെ മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ നടന്നു. അസോസിയേഷൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് മിൽക്ക് ഡയറി പ്രസിഡണ്ട് അശ്വത് നിർവഹിച്ചു. മുഖ്യ അതിഥികൾ ആയി ഡോ.ഷിബിലും, ഡോ. സുഷമ ശങ്കറും പങ്കെടുത്തു. സംഘടന ട്രഷറർ അരുൺ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രമേഷ് കുമാർ ആദ്യക്ഷത നിർവഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി രാഗേഷ് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാൻ ഡി ആർ കെ