പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും, ഓണാഘോഷത്തിൻ്റെ മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ നടന്നു. അസോസിയേഷൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് മിൽക്ക് ഡയറി പ്രസിഡണ്ട് അശ്വത് നിർവഹിച്ചു. മുഖ്യ അതിഥികൾ ആയി ഡോ.ഷിബിലും, ഡോ. സുഷമ ശങ്കറും പങ്കെടുത്തു. സംഘടന ട്രഷറർ അരുൺ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് രമേഷ് കുമാർ ആദ്യക്ഷത നിർവഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി രാഗേഷ് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ചെയർമാൻ ഡി ആർ കെ പിള്ളൈ, കോർഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂടി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. ജനറൽ ബോഡി അംഗങ്ങളായ വേണുഗോപാൽ, പദ്മനാഭൻ, സുബ്രഹ്മണ്യൻ, രാധാ ജോർജ്, വിജയകുമാർ എന്നിവർ ആശംസ നേർന്നു.
ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച മാഗസിൻ പ്രകാശനം പ്രസ്തുത ചടങ്ങിൽ നടന്നു. മാതൃദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ഡോ.സുഷമ ശങ്കർ, നിഷ രാജേഷ്, ഗീത ശശികുമാർ, മുരളീധരൻ എന്നിവർ കവിത ആലപിച്ചു.
