ഐപിഎൽ വാതുവയ്‌പ് കേസ്: ബെളഗാവിയിൽ ഒരാൾ അറസ്‌റ്റിൽ
ഐപിഎൽ ഓൺലൈൻ വാതുവയ്പ്‌പ് കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആസാദ് നഗർ സ്വദേശി സൂഫിയാൻ അബ്ദുൽ സലാം ഷെയ്ഖ് (29) ആണ് പോലീസ് പിടിയിലായത്. ബെളഗാവിയിൽ ആണ് സംഭവം. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു
പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്ന സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച നെഗമത്ത് വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ലോറി ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ വിശദമായ
ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് അനങ്ങനടി പഞ്ചായത്തിൽ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരുടെ അച്ഛൻ രവീന്ദ്രൻ (59) അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കൾ അഭിൻദേവ് (12),
കുപ്പം റെയിൽവേ സ്‌റ്റേഷനിൽ മേൽപാല നിർമ്മാണം; കേരള ട്രെയിനുകൾ വൈകും
കുപ്പം റെയിൽവേ സ്‌റ്റേഷനിൽ മേൽപാല നിർമ്മാണം നടക്കുന്നതിനാൽ കെഎസ്‌ആർ ബെംഗളൂരു-കന്യാകുമാരി എക‌്സ്പ്രസ് (16526) മെയ് 14 മുതൽ 19 വരെ രണ്ടര മണിക്കൂർ വൈകി പുറപ്പെടും. 20ന് 2 മണിക്കൂർ വൈകും. മെയ് 15ന് എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ എക്സ‌്പ്രസ് (06555) 2മണിക്കൂർ വൈകി പുറപ്പെടും. മെയ് 17നുള്ള ഹുബ്ബള്ളി-കൊല്ലം എക്സ‌്പ്രസ് സ്പെഷൽ (07313) 15 മിനിറ്റ് വൈകും.
കേരള മുഖ്യമന്ത്രി: നേതാക്കളുമായി ചർച്ച ഇന്ന്
കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും ചർച്ചയ്ക്കായി ഡൽഹിക്കു വിളിപ്പിച്ചു. കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിംഗ് പ്രസിഡണ്ടുമാരും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്നു നടത്തുന്ന ചർച്ചകളെത്തുടർന്ന് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപനം നടത്തുമെന്ന് എഐസിസി കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ച. മന്ത്രിസഭയിലെ പ്രാതിനിധ്യവും വി.ഡി. സതീശന് അനുകൂലമായി
സബേർബൻ കോച്ചുകളുടെ നിർമ്മാണം; ഐസിഎഫിനു കരാർ നൽകി
സബേർബൻ റെയിൽ പാതയിൽ സർവീസ് നടത്താനുള്ള എസി കോച്ചുകളുടെ നിർമാണത്തിന് ചെന്നൈയി ലെ ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) കരാർ നൽകി. 153 എസി കോച്ചുകൾ നിർമ്മിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. സബേർബൻ്റെ നിർമ്മാണച്ചുമതലയുള്ള റെയിൽ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്മെന്റ് 3 കമ്പനി (കെ- റൈഡ്) ഐസിഎഫുമായി 1513.75 കോടി രൂപയുടെ ധാരണാപത്രം നേരത്തെ ഒപ്പിട്ടിരുന്നു. 148 കിലോമീറ്റർ വരുന്ന സബേർബൻ റെയിലിൻ്റെ ആദ്യഘട്ടം അടുത്ത വർഷം അവസാനത്തോടെ
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകള്‍
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും സ്വകാര്യ ബസുകള്‍ കുറവാണ്. എന്നാൽ കേരളത്തിലെ സാഹചര്യം അങ്ങനെയല്ല – ബസുടമകള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക്
കേരള സമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം
കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. ആർ ടി നഗർ സുമംഗലി സേവ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം നടന്ന ആഘോഷത്തിൽ വനിതാ വിഭാഗം ചെയർപേർസൺ പ്രിയ പ്രസാദ് അധ്യക്ഷത വഹിച്ചു. കേക്ക് മുറിച്ചും ഉച്ച ഭക്ഷണം നൽകിയും മാതൃദിനാഘോഷം നടത്തി. വനിതാ വിഭാഗം കൺവീനർ റാണി മധു, ഫിനാൻസ് കൺവീനർ രജിത, വൈസ് ചെയർ പേഴ്സൺ സ്വപ്ന അനിൽ, രേഖ, പ്രസന്ന, ജോയിന്റ് കൺവീനർമാരായ പ്രസാദ്,
പിണറായി വിജയൻ വാടക വീട്ടിലേക്ക്, ബേക്കറി ജംഗ്ഷനിൽ വീടെടുത്തു
ജംഗ്ഷനിലാണ് പിണറായി വാടക വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. പിണറായി സര്‍ക്കാരിന്‍റെ പത്ത് വര്‍ഷക്കാലെ ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. ഏഴ്
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽ പോരാട്ടം
ഐ പി എല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റലിനെ നേരിടും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം ജയിച്ചാൽ പഞ്ചാബിന് പോയിന്റ് ടേബിളിൽ ഒന്നാം സ്‌ഥാനത്തെത്താം. ധരംശാലയിലാണ് മത്സരം. 7.30നാണു മത്സരം.