കേരള മുഖ്യമന്ത്രി; ഡൽഹിയിൽ സമവായ നീക്കം; സോണിയ ഗാന്ധിയും പ്രിയങ്കയും ചർച്ചയിൽ, പ്രഖ്യാപനം നാളെ?
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിർണായക ഘട്ടത്തിലേക്ക്. സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മുൻ കെപിസിസി അധ്യക്ഷന്മാരെ വിളിച്ചുവരുത്തി പ്രത്യേക ചർച്ചകൾ നടത്തിവരികയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചതോടെയാണ് ഡൽഹിയിലേക്ക് ഇവരെ അടിയന്തരമായി വിളിച്ചുവരുത്തിയത്. രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. ചർച്ചകൾക്ക് ശേഷം നാളെയോടെ കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ്
ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ, നീറ്റ് യുജി പരീക്ഷ റദ്ദാക്കി, പുതിയ പരീക്ഷാ തിയ്യതി ഉടൻ അറിയിക്കും
ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെയാണിത്. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. പുതിയ പരീക്ഷാ തിയ്യതി ഉടൻ അറിയിക്കും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന്
പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവര്‍, എന്തിനാണ് വിദ്യാഭ്യാസം?; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക പങ്കാളിത്തത്തെയും അധിക്ഷേപിച്ച് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിൻ്റെ ആവശ്യമില്ലെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രതികരണം. എന്താണ് വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോള്‍ പെണ്‍മക്കള്‍ എന്തിനാണ് തെരുവിലിറങ്ങുന്നത്? അതിൻ്റെ ആവശ്യമെന്താണ്?’ എന്നാണ് മിഥിലേഷ്
ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിൽ തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ കോൺഗ്രസിതര നേതാവ് എന്ന ചരിത്ര നേട്ടവും ഇതോടെ ഹിമന്ത ബിശ്വ ശർമ സ്വന്തമാക്കി. ഗുവാഹത്തിയിലെ ഖാനാപാരയിലുള്ള വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം മറ്റ് നാല് നേതാക്കൾ കൂടി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര
ജെസിഡി പ്രഭാകർ തമിഴ്നാട് നിയമസഭാ സ്പീക്കർ
തമിഴ്നാട് നിയമസഭാ സ്പീക്കറായി മുതിർന്ന രാഷ്‌ട്രീയ നേതാവും ടിവികെ നേതാവുമായ ജെസിഡി പ്രഭാകർ തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി രൂപീകരിച്ച വിജയ് സർക്കാരിന്റെ ഭരണപരമായ മികവിനും നിയമസഭാ നടപടികളിലെ പക്വതയ്ക്കും അടിവരയിടുന്നതാണ് പ്രഭാകറുടെ ഈ നിയമനം. പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ പ്രഭാകർ, നിയമസഭാ ചട്ടങ്ങളിലും ഭരണരീതികളിലുമുള്ള തന്റെ അഗാധമായ അറിവ് മുൻനിർത്തിയാണ് ഈ പദവിയിലെത്തുന്നത്. സഭാ നടപടികളിൽ പരിചയസമ്പന്നനായ ഒരു നേതാവിനെ തന്നെ സ്പീക്കർ സ്ഥാനത്തേക്കു കൊണ്ടുവരാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിട്ട് വിജയ്
തമിഴ്‌നാട്ടിലെ മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 ടാസ്മാക് മദ്യവില്പനശാലകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്ലെറ്റുകൾ തീരുമാനം നടപ്പിലാകുന്നതോടെ അടച്ചുപൂട്ടും. രണ്ടാഴ്ചയ്ക്കകം ഉത്തരവ് നടപ്പിലാക്കണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ ആകെ
‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്. അമ്മയുടെ ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ടാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. അമ്മ നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസമാണ് ജീവനക്കാരി പരാതി നൽകിയത്. അകാരണമായി തന്നെ പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് ഓഫീസ് ജീവനക്കാരിയായ യുവതി നേതൃത്വത്തിനെതിരെ പരാതിയുമായി തൊഴിൽ വകുപ്പിനെയും പോലീസിനെയും സമീപിച്ചത്. യുവതിയുടെ പരാതിയിൽ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. യുവതിക്ക് പിന്നാലെ ഓഫീസിലെ സെക്യൂരുറ്റി
ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും യേല്‍ക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ത ആസാം മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി മൂന്നാം തവണ എന്‍ഡിഎ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നു. ഖാനപാര വെറ്ററിനറി കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുക. രാവിലെ 11ന് ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ
മൈസൂരുവിൽ 2 യുവാക്കൾ തടാകത്തിൽ മുങ്ങി മരിച്ചു
മൈസൂരുവിൽ 2 യുവാക്കൾ തടാകത്തിൽ മുങ്ങി മരിച്ചു. മൈസൂരുവിലെ മണ്ഡ്യ യരഗനഹള്ളിയിൽ ആണ് സംഭവം. പ്രദേശവാസികളായ യശസ്സ് (23), പ്രകാശ് ഗൗഡ (24) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നീന്താൻ പോയതായിരുന്നു. നീന്തുന്നതിനിടെ ആഴമുള്ള ഭാഗത്തേക്ക് അബദ്ധത്തിൽ പോയതാകാമെന്ന് പൊലീസ് പറഞ്ഞു.അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നു നാട്ടുകാർ പറഞ്ഞു. സ്ഥലത്തു സുരക്ഷാക്രമീകരണങ്ങളും അപകട മുന്നറിയിപ്പു ബോർഡുകളും ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വാട്സാപ്പിൽ ലഭിച്ച വിവാഹ ക്ഷണക്കത്ത് തുറന്ന വ്യവസായിക്ക് 5 ലക്ഷം രൂപ നഷ്ടമായി
വാട്സാപ്പിൽ ലഭിച്ച വിവാഹക്ഷണക്കത്ത് തുറന്ന വ്യവസായിക്ക് 5 ലക്ഷം രൂപ നഷ്ടമായി. ബെംഗളൂരു സ്വദേശി നൂർ നാഹിദ് ഖാനാണ് (42) പണം നഷ്ടപ്പെട്ടത്. ‘വിവാഹത്തിന് ക്ഷണിക്കുന്നു, വിവരങ്ങൾ അറിയാൻ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്യുക’ എന്നായിരുന്നു സന്ദേശം. സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന എപികെ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫയൽ വ്യവസായി ഡൗൺലോഡ് ചെയ്തു. ഇതോടെ ഫോൺ അക്‌സസ്സ് തട്ടിപ്പു സംഘത്തിൻ്റെ നിയന്ത്രണത്തിലായി. പിന്നീട് ഏപ്രിൽ 16ന് പുലർച്ചെ 4.45 നും 4.54 നും