കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. ആർ ടി നഗർ സുമംഗലി സേവ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം നടന്ന ആഘോഷത്തിൽ വനിതാ വിഭാഗം ചെയർപേർസൺ പ്രിയ പ്രസാദ് അധ്യക്ഷത വഹിച്ചു. കേക്ക് മുറിച്ചും ഉച്ച ഭക്ഷണം നൽകിയും മാതൃദിനാഘോഷം നടത്തി.

വനിതാ വിഭാഗം കൺവീനർ റാണി മധു, ഫിനാൻസ് കൺവീനർ രജിത, വൈസ് ചെയർ പേഴ്സൺ സ്വപ്ന അനിൽ, രേഖ, പ്രസന്ന, ജോയിന്റ് കൺവീനർമാരായ പ്രസാദ്, മുഫ്‌ലിഹ് പത്തായപ്പുര, സിതാര, സുനിത, രാജി പ്രോഗ്രാം കൺവീനർ അനിത, ദേവി ശിവൻ, രമ്യ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Posts