പതിനേഴാം നൂറ്റാണ്ടിലെ കന്നഡ മഹാകവിയും സാമൂഹിക പരിഷ്‌കർത്താവുമായ കനകദാസൻ്റെ കൃതികൾ മൂന്നു വോള്യങ്ങളായി പതിനാലു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. മെയ് 15ന് വൈകുന്നേരം 5.30ന് മല്ലത്തഹള്ളി കൾച്ചറൽ കോംപ്ലക്‌സിലെ കലാഗ്രാമയിൽ നടക്കുന്ന പ്രകാശനകർമ്മം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. ഉപമുഖ്യമന്ത്രിഡി കെ ശിവകുമാർ, കർണാടക സാംസ്കാരികമന്ത്രി എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുക്കും.

കനകദാസൻ്റെ ശില്പത്തിൻ്റെ അനാച്ഛാദനവും ഇതിനോടനുബന്ധിച്ചു നടക്കും. മലയാള വിവർത്തനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ആണ്.

Related Posts