ഇന്ധന വില വര്‍ദ്ധന; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരൻ്റെ മേല്‍ വീണ്ടും അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘തെറ്റായ നയങ്ങള്‍ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വന്‍ വിലവര്‍ധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ അതിൻ്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, ഇപ്പോള്‍
വി.ഡി സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും
കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബേക്കറി ജംഗ്ഷനിലെ അദ്ദേഹത്തിൻ്റെ വസതിയിൽ കൂടിക്കാഴ്ച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ വി.ഡി. സതീശനായി ഒരുക്കിയിട്ടുള്ളത്.
മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷൻ (എം സി ഡബ്ല്യൂ എ) ഭാരവാഹികൾ
മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷൻ(എം സി ഡബ്ല്യൂ എ) ഭാരവാഹികളായി എം.ഡി.വർ ഗീസ് (പ്രസിഡണ്ട്), ജോസ് വി.നാൽപാട്ട് (വൈസ് പ്രസിഡണ്ട്), സി.പി.എൽ.ദാസ് (സെക്രട്ടറി), കെ.ജെ.തോമസ് (ജോയിൻറ് സെക്രട്ടറി), സണ്ണി സിറിയക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഉത്തർപ്രദേശിൽ അതിശക്തമായ കാറ്റിലും മഴയിലും 111 പേർ മരിച്ചു
ഉത്തർപ്രദേശിൽ കനത്ത കാറ്റിലും മഴയിലും വീടിൻ്റെ മേൽകൂരകൾ പറന്നുപോവുകയും റോഡുകൾ തകരുകയും ചെയ്‌തു. മേയ് 13ന് 89 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും 200 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്നാണ് റിലീഫ് കമ്മീഷണറുടെ ഓഫീസ് ആദ്യം റിപ്പോർട്ട് . പിന്നീടുള്ള ദിവസങ്ങളിൽ മരണസംഖ്യ വീണ്ടും ഉയരുകയായിരുന്നു.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പ്രയാഗ്‌രാജിന് ചുറ്റുമുള്ള പ്രദേശത്താണ്. 12 ജില്ലകളിലാണ് മരണങ്ങൾ രേഖപ്പെടുത്തിയത്. ദുരന്തബാധിതരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ ഇവർക്ക് സാമ്പത്തിക
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടക്കും
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടക്കും. ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. 24 ലക്ഷത്തോളം വിദ്യാർഥികളാണ് മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ
കോഴിക്കോട് ഒരാൾക്കുകൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു, രോഗം ബാധിച്ചത് 19കാരന്
അമീബിക് മസ്‌തിഷ്കജ്വര ബാധയേറ്റ് ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധയേറ്റത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. യുവാവിന് ആലപ്പുഴ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവാവ് ആലപ്പുഴയിൽ ജോലി ചെയ്തിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മുൻകരുതലിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വി ഡി സതീശന് എല്ലാവിധ ആശംസകളും: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ ആശംസകളും നേർന്ന് രമേശ് ചെന്നിത്തല. ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും പറഞ്ഞത്. മുഖ്യമന്ത്രി പദവിയിലേക്ക് അവസാനവട്ട ചർച്ചകളിൽവരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് സുപ്രധാന സ്ഥാനം ഉറപ്പാണ്. സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകുമോ എന്നതാണ് പ്രധാനം. ‘കേരളത്തിലെ കോൺഗ്രസ്
രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി
രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും വർദ്ധിച്ചു. കൊൽക്കത്തയിൽ ഡീസലിന് 95.13 രൂപയായും പെട്രോൾ വില ലിറ്ററിന് 108.74 രൂപയായും ഉയർന്നു. ചെന്നൈയിലും കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി.
തായ്‌ലൻഡ് ഓപ്പൺ: പി.വി. സിന്ധു, ലക്ഷ്യാ സെൻ ക്വാർട്ടറിൽ
തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിൻ്റണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യാ സെൻ എന്നിവർ ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ ചൈനയുടെ ഷു സുവാൻ ഷെനിനെ തോൽപ്പിച്ചാണ് സെൻ ക്വാർട്ടറിലേത്തിയത്. സ്കോർ 21-12, 21-13. ക്വാർട്ടറിൽ തായിലൻഡിൻ്റെ അത്യുഗ്രൻ താരം കുൻലവുത്ത് വിറ്റിദ്സാൺ ആണ് സെന്നിൻ്റെ എതിരാളി.വനിതാ സിംഗിൾസിൽ ഡെൻമാർക്കൻ്റെ അമാലിയെ സ്‌കുൾസിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21-13, 21-15. ക്വാർട്ടറിൽ ജപ്പാൻ്റെ കരുത്തൻ താരം അകാനെ യമാഗുചി ആണ് സിന്ധുവിൻ്റെ