കേരള സമാജം ഐ.എ. എസ് അക്കാദമി; പുതിയ ബാച്ച് ആരംഭിച്ചു
2027 ലെ സിവിൽ സർവ്വീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർക്കുള്ള സമഗ്രപരിശീലനം ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ആരംഭിച്ചു. അക്കാദമിയിൽ നിന്നും 2023ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക്ക് സർവ്വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട എ.മോണിക്ക ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ദിരാനഗർ കൈരളിനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ നടന്ന ചടങ്ങിൽ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻ്റ് ഇൻഡയറക്ട് ടാസ്‌ക് കമ്മീഷണറുമായ പി.ഗോപകുമാർ, പരിശീലകരായ ശോഭൻ ജോർജ് എബ്രഹാം,
ഇന്ധനവില കുറക്കാൻ നടപടിയുമായി വി.ഡി
സാധാരണക്കാരില്‍ ഇന്ധനവില വര്‍ദ്ധന ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ നടപടിയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഡീസലിനും പെട്രോളിനും അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്ന സാഹചര്യത്തില്‍, സംസ്ഥാന വിഹിതം കുറച്ച് വില നിയന്ത്രിക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പ്രധാനമായും പരിശോധിക്കുന്നത്. അധികാരമേല്‍ക്കുന്നതിന് മുന്‍പുതന്നെ സതീശന്‍ നടത്തിയ ഈ പ്രസ്താവന വലിയ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. തമിഴ്നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പെട്രോളിന് 5 രൂപയിലധികം വ്യത്യാസമുണ്ട്. ഇതര സംസ്ഥാനങ്ങള്‍ നികുതി
യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്ന് ധാരണയാകും
ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും. മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ കാബിനറ്റ് പദവികളുടെ കാര്യവും തീരുമാനമാകും. വി.ഡി.
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07% ആണ് ഈ വർഷത്തെ വിജയശതമാനം. സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ 3.30 മുതൽ ഫലം ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതി. ഇതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി. മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷ. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി
മെെസൂര്‍ കേരള സമാജത്തിൻ്റെ സ്പോര്‍ട്സ് മീറ്റ്; ബാഡ്മിന്‍റണ്‍ മത്സര വിജയികൾ
മെെസൂര്‍ കേരള സമാജത്തിൻ്റെ സ്പോര്‍ട്സ് മീറ്റില്‍ നടന്ന ബാഡ്മിന്‍റണ്‍ മത്സരത്തിൽ വിവിധ വിഭാഗത്തിലായി ഏകദേശം നാല്‍പ്പതോളം പേര്‍ മത്സരിച്ചു. മെെസൂര്‍ രാജരാജേശ്വരി നഗറിലുള്ള സ്പോര്‍ട്ട്സ് പാര്‍ക്ക് ബാഡ്മിന്‍റണ്‍ കോര്‍ട്ടിലാണ് മത്സരം നടത്തിയത്. ഫെെനല്‍ മത്സരത്തില്‍ 50വയസ്സിന് മുകളിലുള്ള പുരുഷന്‍മാരുടെ ഡബിള്‍സ് മത്സരത്തില്‍ വിനോദ് പള്ളത്തേരി & സന്തോഷ് റാം ടീം ഒന്നാം സമ്മാനം നേടി. രാജേഷ് & സുരേഷ് ബാബു ടീം റണ്ണറപ്പുമായി.പുരുഷന്‍മാരുടെ ഡബിള്‍സ് മത്സരത്തില്‍ കരണ്‍ & ഷമീര്‍
കർണാടകയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
കർണാടക വിജയപുരയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഇന്നലെ രാത്രി പെയ്‌ത ശക്തമായ മഴയെ തുടർന്നാണ് വീടിൻ്റെ മേൽക്കൂര തകർന്നു വീണത്. വിജയപുര സ്വദേശികളായ ഗുരുനാഥ് ബാഡിഗർ(35), ഭാര്യ ജ്യോതി ബാഡിഗർ(28), മക്കളായ കീർത്തി, കലമ്മ എന്നിവരാണ് മരിച്ചത്. വീട് പുതുക്കിപ്പണിയുന്നതിനാൽ കുടുംബം താൽക്കാലികമായി ഒരു വാടക വീട്ടിലേക്ക് മാറിയിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. വീടിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയും
രമേശ് ചെന്നിത്തലയെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യം, രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണം: കെ. മുരളീധരൻ
രമേശ് ചെന്നിത്തലയെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും അതിനാൽ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും കെ. മുരളീധരൻ. ഗുരുവായൂരിൽ നിർമാല്യ ദർശനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്നു തീരുമാനിക്കേണ്ട കാര്യമാണ് മന്ത്രിസ്ഥാനം. എക്കാലത്തും ഹൈക്കമാൻഡ് നിലപാടുകൾ അംഗീകരിച്ചിട്ടുള്ള അച്ചടക്കമുള്ള പ്രവർത്തകനാണ് രമേശ് ചെന്നിത്തല. അതിനാൽ ഇക്കാര്യത്തിലും അദ്ദേഹം ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും മുരളീധരൻ പറഞ്ഞു.
യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ
തൻ്റെ യാത്രകൾക്ക് അധിക സുരക്ഷാ സന്നാഹങ്ങൾ ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് റോഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം ഉന്നത പോലീസുദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ലളിതമായ സുരക്ഷാ ക്രമീകരണങ്ങൾ മാത്രം മതിയെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
ഭർത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ കാമുകനെ കൊന്ന് അഴുക്കുചാലിൽ തള്ളിയ യുവതി അറസ്റ്റിൽ
മഹാരാഷ്ട്രയിൽ കാമുകനെ കൊന്ന് അഴുക്കുചാലിൽ തള്ളിയ യുവതി അറസ്റ്റിൽ. ഭർത്താവിന്റെയും സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് യുവതി കാമുകനെ കൊന്ന് മൃതദേഹം വീപ്പയ്ക്കുള്ളിൽ നിറച്ച് അഴുക്കുചാലിൽ തള്ളിയത്. താനെയിലെ മുംബ്ര നിവാസിയായ അർബാസ് മഖ്സൂദ് അലി ഖാൻ ആണ് മരിച്ചത്. ഏപ്രിൽ മൂന്നിന് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ഇയാളെ കാണാതായതിനെ തുടർന്ന് അർബാസിന്റെ പിതാവ് മുംബ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അർബാസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
വി ഡി സതീശൻ, പിണറായി വിജയനെ സന്ദർശിച്ചു
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ചു. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ അറിയിച്ചു. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായി ഭരണപരിചയമുള്ള ആളാണെന്നും സീനിയർ നേതാവാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വന്നുകണ്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ