കർണാടക വിജയപുരയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഇന്നലെ രാത്രി പെയ്‌ത ശക്തമായ മഴയെ തുടർന്നാണ് വീടിൻ്റെ മേൽക്കൂര തകർന്നു വീണത്. വിജയപുര സ്വദേശികളായ ഗുരുനാഥ് ബാഡിഗർ(35), ഭാര്യ ജ്യോതി ബാഡിഗർ(28), മക്കളായ കീർത്തി, കലമ്മ എന്നിവരാണ് മരിച്ചത്.

വീട് പുതുക്കിപ്പണിയുന്നതിനാൽ കുടുംബം താൽക്കാലികമായി ഒരു വാടക വീട്ടിലേക്ക് മാറിയിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം നടന്നത്. വീടിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേരും മരിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. സംഭവം നടന്നയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts