പോലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ല; കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ് ഫർമാൻ
കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ് ഫർമാൻ. അതിനാൽ പോലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നു ഫർമാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്.
വിരുദുനഗർ സ്ഫോടനം: മരണം 24 ആയി
തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു. മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പോസ്റ്റുമോർട്ടം വേഗത്തിൽ
ഇറാൻ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ
ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.കടൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക്
യുഎസിൽ കൂട്ടക്കൊല; ഏഴ് മക്കളടക്കം 8 പേരെ വെടിവച്ചു കൊന്ന് പിതാവ്, അക്രമിയെ പൊലീസ് വധിച്ചു
അമേരിക്കയിൽ നടന്ന വെടിവെയ്‌പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം. 3 വീടുകളിലായി ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുളള കുട്ടികൾ ആണ് കൊല്ലപ്പെട്ടത്. ഷമർ എൽക്കിൺസ് എന്ന 31 വയസ്സുകാരനാണ് അക്രമി. ഇയാളെ പൊലീസ് വെടിവെച്ചുകൊന്നു. കുടുംബ തർക്കമാണ് കാരണമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ടതിൽ ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണ്. ഷമർ എൽക്കിൺസും ഭാര്യയും തമ്മിൽ ഏറെക്കാലമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഷമർ എൽക്കിൺസ് ഒരു മുൻ
കൊടുംചൂട്; പാലക്കാട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ
കൊടും ചൂട് കാരണംപാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ ടെക്നിക്കൽ ഉൾപ്പെടെ) കോച്ചിംഗ് സെന്ററുകൾ ഉൾപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ ഇന്ന് മുതൽ താൽക്കാലികമായി നിർത്തി വെക്കാനാണ് ജില്ലാ കളക്ടർ ഉത്തരവ് നൽകിയത്. വിദ്യഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താപനില തുടർച്ചയായ രണ്ട് ദിവസങ്ങൾ
കുടുംബവഴക്ക്; 19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച ബന്ധു പിടിയിൽ
ഒഡീഷയിലെ ബെർഹാംപുറിലെ ഗഞ്ചം ജില്ലയിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്‌ദീപ് സഹുവാണ് (19) മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ 22കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൻ്റെ യഥാർഥ കാരണം വ്യക്തമല്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബെംഗളുരു നഗരത്തിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു; അനധികൃത നിർമിതികളും പൊളിച്ചുനീക്കിത്തുടങ്ങി
ബെംഗളുരു നഗരത്തിലെ കനാലുകളുടെ ശുചീകരണപ്രവൃത്തികൾ ആരംഭിച്ചു. മഴക്കാല ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് നടപടി. സ്‌ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലങ്ങളിലെ കനാലുകളാണ് ആദ്യഘട്ടത്തിൽ ശുചീകരിക്കുന്നത്. കനാൽ കയ്യേറിയുള്ള നിർമിതികൾ പൊളിച്ചുനീക്കാനും തുടങ്ങി.ഡ്രോൺ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. മഴകാലത്ത് കനാലുകൾ നിറയുന്നതോടെ പാർപ്പിട സമുച്ചയങ്ങളിൽ വെള്ളം കയറി കനത്ത നാശനഷ്ടമാണ് വരുത്തുന്നത്. സർജാപുര റോഡ്, യെലഹങ്ക, ദാസറഹള്ളി, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ഗദ്ദലഹള്ളി, സായ് ലേഔട്ട്, കോടിചിക്കനഹള്ളി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കനാലുകളുടെ
സുനിൽ തോമസ് മണ്ണിലിന് സ്വീകരണം നൽകി
കഴിഞ്ഞ കേരളം പഞ്ചായത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പുനലൂർ നഗരസഭയിലേ നെല്ലിപ്പള്ളി വാർഡിൽ നിന്ന് വിജയിച്ച കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിലിന് കർണാടക മലയാളി കോൺഗ്രസ് സ്വീകരണം നൽകി ബാംഗ്ലൂർ ഇന്ദിരാനഗറിൽ ചേർന്ന സ്വീകരണ പരിപാടി കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് ബ്ലാത്തൂർ ഉൽഘാടനം ചെയ്തു. കെ എം സി സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ അധ്യക്ഷത വഹിച്ചു, വാൽപ്പാറ ദുരന്തത്തിൽ
കർണാടകയിൽ ഒന്നര ലക്ഷം പെൺകുട്ടികൾക്ക് എച്ച്‌പിവി വാക്സിൻ നൽകി
14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിൻ നൽകിയതിൻ്റെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായി കർണാടക സർക്കാർ. കലബുർഗി ജില്ലയാണ് ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക്(68.3)കൈവരിച്ചത്. തൊട്ടുപിന്നിൽ യാദ്‌ഗിർ (37.7), കൊപ്പൽ (36.9) എന്നിവയാണ്.21 ജില്ലകൾ ജനസംഖ്യയുടെ 30ശതമാനത്തിലധികം പേർക്കും വിജയകരമായി വാക്സിനേഷൻ നൽകി. ഇതിനു വിപരീതമായി, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി ബിഎ) പരിധികളിൽ ജനസംഖ്യയുടെ ആറ് ശതമാനം പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയത്.
ദക്ഷിണ ബംഗളുരു കോർപറേഷൻ പരിധിയിൽ പുതിയ ആറ് ടോവിംഗ് വാഹനങ്ങൾ; അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും
ദക്ഷിണ ബംഗളുരു കോർപറേഷൻ പരിധിയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആറ് ടോവിംഗ് വാഹനങ്ങൾ കോർപറേഷൻ പുതുതായി സജ്ജമാക്കി. കമ്മീഷണർ കെ.എൻ. രമേശ് ഈ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം നിർവഹിച്ചു. ഇന്ന് മുതൽ ഈ ടോവിംഗ് വാഹനങ്ങൾ നഗരത്തിൽ സജീവമാകും. ട്രാഫിക് പൊലീസും കോർപറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പിഴത്തുക ട്രാഫിക് പൊലീസും കോർപറേഷനും പങ്കിടുമെന്ന് അധികൃതർ പറഞ്ഞു. റോഡരികിലും