നമ്മ മെട്രോ പിങ്ക് ലൈൻ; പരീക്ഷണ ഓട്ടം ഈമാസം അവസാനം
നമ്മ മെട്രോ പിങ്ക് ലൈനിലെ പുതിയ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് റെയിൽവേ ബോർഡിൻ്റെ നിർണ്ണായക അനുമതി. പരീക്ഷണങ്ങൾക്കായി ബി.എം.ആർ.സി.എൽ സമർപ്പിച്ച അപേക്ഷക്ക് റെയിൽവേ ബോർഡ് അനുമതി നൽകി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിലുള്ള പരിശോധനകൾക്കായി ഈമാസം 24-ന് വിദഗ്‌ധ സംഘം ബംഗളൂരുവിലെത്തും. ബംഗളൂരു ആസ്ഥാനമായ ബി.ഇ.എം.എൽ നിർമ്മിച്ച അഞ്ച് ട്രെയിനുകളാണ് നിലവിൽ പരീക്ഷണത്തിന് സജ്ജമായത്. പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളിൽ ബ്രേക്കിംഗ് സംവിധാനം, ട്രെയിനുകളുടെ വേഗത, പാളങ്ങളുമായുള്ള
ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍? സഞ്ജു സാംസണിൻ്റെ പേരും പരിഗണനയിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റൻ വരാൻ സാധ്യത. നിലവിൽ ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന, ടെസ്റ്റ് ടീമുകളെ ശുബ്‌മാൻ ഗില്ലും ആണ് നയിക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തുവെങ്കിലും നായകൻ സൂര്യകുമാർ യാദവിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം നായക സ്ഥാനത്ത് എത്തിയ സൂര്യയുടെ കീഴിൽ ഒരു പരമ്പര പോലും തോറ്റിട്ടില്ല ഇന്ത്യ, എന്നാൽ
താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ
താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ. ‘കഴിഞ്ഞ ദിവസം രാഹുൽ തന്നെക്കുറിച്ച് പറഞ്ഞത് വലിയ കാര്യമാണ്. മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാൻ ശ്രമം എന്നാണ് രാഹുൽ പറഞ്ഞത്. നാളെയും ഞങ്ങൾ സഖ്യത്തിന്റെ ജയത്തിനായി പ്രവർത്തിക്കും. ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തു’മെന്നും സ്റ്റാലിൻ പറഞ്ഞു.
സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക്; കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും: ട്രംപ്
ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ട്രംപ് പറഞ്ഞു. രണ്ടാംഘട്ട ചർച്ചകൾക്കായിട്ടാണ് യു.എസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് പോകുന്നത്. എന്നാൽ ഇറാൻ ഇതുവരെ ചർച്ചയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല. ഇറാൻ ഇന്നലെ ഹോർമുസ് കടലിടുക്കിൽ നടത്തിയ വെടിവയ്പിനെയും ട്രംപ് അപലപിച്ചു. വെടിനിറുത്തൽ കരാറിൻ്റെ പൂർണ ലംഘനമാണ് ഇറാൻ്റേതെന്ന് ട്രംപ്
ബാംഗളൂരിൽ നിര്യാതയായി
ബാംഗളൂർ മാർഗൊണ്ടനഹള്ളിയിലെ നിസർഗ്ഗ ലേയൗട്ടിൽ താമസിക്കുന്ന ആലപ്പുഴ തകഴി സ്വദേശിനി ഭാരതിയമ്മ(84) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ വർക്കിംഗ് കമ്മിറ്റി മെമ്പർ രഘു രാജിൻ്റെ അമ്മയാണ്. ഭർത്താവ്: പരേതനായ കൃഷ്ണകുറുപ്പ്മക്കൾ: രഘു രാജ്, രഞ്ജനി സുനിൽമരുമക്കൾ: സിന്ധു രാജ്, സുനിൽ വേട്ടക്കാട്പേരക്കുട്ടികൾ: സൂരജ് സുനിൽ, കീർത്തന രാജ്, ആതിഥ്യ സുനിൽ, കാവിൻ രാജ് സംസ്കാരം നാളെ രാവിലെ 12മണിക്ക് കല്പള്ളി സെമിത്തേരിയിൽ നടക്കും.
കേസുകൾ കെട്ടിക്കിടക്കുന്നത് നീതി നടപ്പാക്കുന്നതിനെ ബാധിക്കുന്നു: മുഖ്യമന്ത്രി സിദ്ധരാമയ്യ
രാജ്യത്തെ പരമോന്നത കോടതിയിലെ നീതിനിർവഹണം മെച്ചപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യൽ ഓഫിസർമാരുടെ 22മത് സംസ്ഥാനതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കൃത്രിമബുദ്ധിയുടെ യുഗത്തിൽ ജുഡീഷ്യറിയുടെ പുനർസങ്കൽപ്പം’ എന്നതായിരുന്നു സമ്മേളനത്തിൻ്റെ പ്രമേയം. കേസുകൾ കെട്ടിക്കിടക്കുക എന്നത് നീതി നടപ്പാക്കുന്നതിനെ ഗുരുതരമായി ബാധിക്കുന്ന ആശങ്കയാണ്. ഇത് സാങ്കേതികവിദ്യയിലൂടെ പരിഹരിക്കാൻ സാധിക്കുമെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും കോടതി പ്രക്രിയകൾ നവീകരിക്കുന്നതി ലൂടെയും വ്യവസ്ഥാപിതമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലൂടെയും
സംഗീതം പെയ്തിറങ്ങി കേരള സമാജം സംഗീത സന്ധ്യ – പാടാം നമുക്ക് പാടാം
ബാംഗ്ലൂരിലെ സംഗീത പ്രേമികൾക്ക് അവസരമൊരുക്കി കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കരോക്കേ രംഗത്തിലെ പ്രമുഖനായ ഡി.സുധീരൻ സിംഗപ്പൂർ ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ,
തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 19 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്
വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വിരുദുനഗറിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് അഗ്നിശമന സേനയും പൊലീസും
കപ്പലുകൾക്കുനേരെ വെടിവെപ്പ്; ഇറാന് മുന്നറിയിപ്പുമായി ഇന്ത്യ
ഹോർമുസിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി. അതേസമയം വെടിവയ്പ്പിൽ ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ഐആർജിഎസ് ചുങ്കം ഈടാക്കുന്നുണ്ട്. എന്നാൽ അത്തരം നികുതി നൽകാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവൻ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് അടുത്തിരുന്നു. ഇതിനിടെയാണ്
പ്രധാനമന്ത്രിയുടെ അഭിസംബോധന: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം
പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് പരാതി നല്‍കിയത്. ദൂരദര്‍ശനെ അടക്കം പ്രധാനമന്ത്രി രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ഉപയോഗിച്ചുവെന്നും പ്രധാനമന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ എം എ ബേബി ആവശ്യപ്പെട്ടു. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയും സിപിഐ നേതാവും രാജ്യസഭാംഗവുമായ