ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ട്രംപ് പറഞ്ഞു. രണ്ടാംഘട്ട ചർച്ചകൾക്കായിട്ടാണ് യു.എസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് പോകുന്നത്. എന്നാൽ ഇറാൻ ഇതുവരെ ചർച്ചയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല.

ഇറാൻ ഇന്നലെ ഹോർമുസ് കടലിടുക്കിൽ നടത്തിയ വെടിവയ്പിനെയും ട്രംപ് അപലപിച്ചു. വെടിനിറുത്തൽ കരാറിൻ്റെ പൂർണ ലംഘനമാണ് ഇറാൻ്റേതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

Related Posts