ഇറ്റലിയിലെ ഗുരുദ്വാരയിൽ വെടിവെപ്പ്; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ഇറ്റലിയിലെ ഗുരുദ്വാരയുലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ബെർഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവം. വൈശാഖി ഉത്സവത്തിനായി സിഖ് വിഭാഗക്കാർ ഒത്തുകൂടിയശേഷം ഗുരുദ്വാരയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. വെളിയാഴ്ച അർദ്ധരാത്രി ഗുരുദ്വാര മാതാ സാഹിബ് കൗർ ജിക്ക് സമീപമാണ് സംഭവം നടന്നത്. കോവോ നിവാസിയായ രഗീന്ദർ സിംഗ് (48), അഗ്ഡെല്ലോ നിവാസിയായ ഗുർമിത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമി രണ്ടുപേരെയും വെടിവച്ചശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. ആസൂത്രണം ചെയ്ത്
വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് യുവാവിന് ദേഹാസ്വാസ്ഥ്യം, ഉടനടി ഇടപെട്ട് ജീവനക്കാരും ഡോക്ടറും
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് വിമാനം പറന്നുയരാൻ പോകുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഏപ്രിൽ 16 -ന് ബെംഗളൂരുവില്‍ നിന്നും ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന 6E 840 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് ഒരു യുവാവിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ക്യാബിൻ ക്രൂ ഉടനെ തന്നെ ഇടപെടുകയും വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായം തേടുകയും ചെയ്തു. ഡോക്ടറും വിമാന ജീവനക്കാരും ചേർന്ന്
മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
ഉത്തർപ്രദേശിലെ കാൻപുരിൽ ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഡ്‌വായ് നഗറിലെ അപ്പാർട്ട്‌മെന്റിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മെഡിക്കൽ റെപ്രസെന്റേറ്റീവായ ശശി രഞ്ജൻ മിശ്രയാണ് തൻ്റെ പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പോലീസ് എത്തുമ്പോൾ ഫ്ലാറ്റിലെ മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടികളുടെ
വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത
ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക് അവരുടെ പക്കലുള്ള വൻ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയുമെന്ന് ‘ഓക്സ്ഫോർഡ് ഇക്കണോമിക്സ്’ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രവർത്തനച്ചെലവ് മറികടക്കാൻ എയർലൈനുകൾ ഇതിനകം തന്നെ
പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടാകില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസി, ഫാന്‍ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ
ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാൻ പ്രതിപക്ഷത്തിൻ്റെ പുതിയ നീക്കം
ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ പാർലമെന്റിൽ പുതിയ നീക്കവുമായി പ്രതിപക്ഷം. നേരത്തെ നൽകിയ നോട്ടീസുകൾ തള്ളപ്പെട്ടെങ്കിലും, കൂടുതൽ ശക്തമായ നീക്കങ്ങളുമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം നീക്കം ശക്തമാക്കിയിരിക്കുന്നത്. ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടു, എക്സിക്യൂട്ടീവിൻ്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസ്സപ്പെടുത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ബിഹാർ,
തൃശൂർ കോടാലിയിൽ തലയണയ്ക്കടിയിൽ ഉണ്ടായിരുന്ന പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു; സഹോദരൻ്റെ നില അതീവ ഗുരതരം
തൃശ്ശൂർ കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ച്. ഇളയ കുട്ടി എട്ടു വയസ്സുകാരനായ ആൽജോ മരിച്ചു. സഹോദരൻ അനോജിനെ (10) ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം രാത്രി അവകാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ ഉറങ്ങാൻ കിടന്നത്. അതിനാൽ തന്നെ കുട്ടികൾ ഛർദിക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും
സാഹിത്യ സമാഹാരം ‘വൈഖരി’യുടെ കവർ പ്രകാശനം നാളെ കവി ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും
ബെംഗളൂരു മലയാളി റൈറ്റേർസ് & ആർട്ടിസ്റ്റ് ഫോറം പുറത്തിറക്കുന്ന സാഹിത്യ സമാഹാരം ‘വൈഖരി’യുടെ കവർ പ്രകാശനം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. നാളെ രാവിലെ 10മണിക്ക് ഫെസ്ബുക് പേജിലൂടെയാണ് പ്രകാശനകർമ്മം നിർവഹിക്കുക. കൂടുതൽ വിവരങ്ങൾക്ക് 99453 04862.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് സർക്കാർ സംവിധാനം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു
പുലിയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം
പുലിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ത്യശ്ശൂർ മലക്കപ്പാറ ഷോളയാർ ഡാമിന് അടുത്താണ് സംഭവത്തിൽ ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് പുലി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാകാം വയോധികയെ പുലി ആക്രമിച്ചതെന്നാണ് കരുതുന്നത്. ഷോളയാർ ഡാമിനടുത്ത് മകനൊപ്പമാണ് ഇൻസൈയമ്മാൾ താമസിച്ചിരുന്നത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.