തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും
തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം. പൂരത്തിൻ്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റും. 24ന് സാമ്പിൾ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും നടക്കും. 26 നാണ് പൂരം. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 നുമിടയ്ക്കാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കുറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണു ചടങ്ങ്.
ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ വാഹനാപകടം; മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം
ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്ക് ഇടിക്കുകയും, ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു.സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയിരുന്നു. കെമിക്കല്‍ ലാബ് ഫലം വന്നതിന് പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം
വാൽപ്പാറ അപകടം; പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു, രണ്ടുപേരുടെ നില ഗുരുതരം
തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കീവിൽ വെടിവയ്പ്: അഞ്ചു മരണം, അക്രമി കൊല്ലപ്പെട്ടു
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഇന്നലെ ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ജനവാസ മേഖലയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും പത്തുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. കീവിൽ ജനങ്ങൾക്കുനേരെ വെടിയുതിർത്ത അക്രമിയെ വധിച്ചുവെന്ന് സെലൻസ്കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
മൈസൂരുവിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
മൈസൂരുവിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ (കെ.ആർ.എസ്) ജലനിര പ്പ് 100 അടിയിലേക്ക് താഴ്ന്നു. കുടക് ജില്ലയിലെ മഴ ലഭിക്കാത്തതാണ് വേനൽക്കാലത്ത് ജലനിരപ്പ് കുറയാൻ കാരണം. മൺസൂൺ ആരംഭിക്കാത്തതിനാൽ വരും ദിവസങ്ങളിൽ ജലസംഭരണിയിൽ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. മൈസൂരുവിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ജലം നിലവിൽ അണക്കെട്ടിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് 70 അടിയിലേക്ക് താഴുന്നതുവരെ വെള്ളം എടുക്കാൻ സാധിക്കുമെന്നും
ബല്ലാരിയിൽ സൈനിക പരിശീലനത്തിനിടെ പാരച്യൂട്ടിൽനിന്ന് വീണ് രണ്ടുപേർക്ക് പരിക്ക്
ബല്ലാരിയിലെ പി.ഡി.ഹള്ളിയിൽ സൈനിക പരിശീലനത്തിനിടെ പാരച്യൂട്ടിൽനിന്ന് വീണ് രണ്ടുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനത്തിൻ്റെ ഭാഗമായി നടത്തിയ ജമ്പിൽ 50 അടി ഉയരത്തിൽനിന്ന് സൈനികർ വീഴുകയായിരുന്നു. പരിക്കേറ്റ സൈനികരെ ചികിത്സക്കായി വിദഗ്ദ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. സൈനിക ഹെലികോപ്ടറിലാണ് പരിക്കേറ്റ സൈനികരെ ബംഗളൂരുവിലേക്ക് എയർലിഫ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽനിന്നും നാല് ചീറ്റകളെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ എത്തിച്ചു
ദക്ഷിണാഫ്രിക്കയിൽനിന്നും നാല് ചീറ്റകളെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ എത്തിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ‘ആനിമൽ എക്ചേഞ്ച് പരിപാടിയുടെ ഭാഗമായാണ് ചീറ്റകളെ കൈമാറിയത്.ദക്ഷിണാഫ്രിക്കയിലെ പാരറ്റ് പാർക്ക്, ഇന്ദുന പ്രൈമേറ്റ് എന്നിവിടങ്ങളിൽ നിന്നും രണ്ട് ആൺ ചീറ്റകളും രണ്ട് പെൺ ചീറ്റകളും ഇന്നലെ പുലർച്ചെ 1.15 ഓടെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ചീറ്റകളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്ന് ഉറപ്പ് വരുത്തണമെന്നും വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രേ പറഞ്ഞു. ആരോഗ്യ പരിശോധന നടത്തിയ
ഹെസറഘട്ട ഫാമിൽ പക്ഷിപ്പനി; കൂടുതൽ ഇടങ്ങളിൽ പരിശോധന
ബെംഗളൂരു ഹെസറഘട്ടയിലെ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹെസറഘട്ട ഫാമിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കി. ഇവിടെ നിന്നു കോഴികളെ വിതരണം ചെയ്ത കട ഉടമകളോടു വിൽപന നിർത്തിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നഗരത്തിലെ കൂടുതൽ ഇടങ്ങളിൽ ആരോഗ്യ മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പരിശോധന നടത്തി. പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
വൈദ്യുതി നിരക്കുകൾ മേയ് ഒന്നു മുതൽ വർധിക്കും
ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) വൈദ്യുതി ബില്ലുകൾ മേയ് ഒന്നു മുതൽ വർ ധിക്കും. കർണാടക വൈദ്യുതി നിയന്ത്രണ കമീഷൻ (കെ.ഇ.ആർ.സി) പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നാണ് വർധന. 2024-25 ൽ ഉണ്ടായ 2,068 കോടി രൂപയുടെ റവന്യൂ കമ്മി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കെ.ഇ.ആർ.സി ബെസ്കോമിന് അനുമതി നൽകിയതിനെ തുടർന്നാണ് ഉത്തരവ്. 2024-25 ൽ ഉപയോഗിച്ച ഓരോ യൂനിറ്റ് വൈദ്യുതിക്കും ഉപഭോക്താക്കളിൽ നിന്ന് 56 പൈസ അധികം ഈടാക്കും.
അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു: പ്രധാനമന്ത്രി
സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി, എസ്.പി പാർട്ടികളുടെ സ്വാർഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. കുടുംബാധിപത്യ പാർട്ടികൾ ബിൽ പരാജയപ്പെട്ടത് ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ല. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ