മൈസൂരുവിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ (കെ.ആർ.എസ്) ജലനിര പ്പ് 100 അടിയിലേക്ക് താഴ്ന്നു. കുടക് ജില്ലയിലെ മഴ ലഭിക്കാത്തതാണ് വേനൽക്കാലത്ത് ജലനിരപ്പ് കുറയാൻ കാരണം. മൺസൂൺ ആരംഭിക്കാത്തതിനാൽ വരും ദിവസങ്ങളിൽ ജലസംഭരണിയിൽ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. മൈസൂരുവിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ജലം നിലവിൽ അണക്കെട്ടിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് 70 അടിയിലേക്ക് താഴുന്നതുവരെ വെള്ളം എടുക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

Related Posts