ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ അംബാസഡറെ വിളിപ്പിച്ചാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഇന്ത്യയിലെ ഇറാൻ്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ,
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തോൽവി
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം ഒരു ബോൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽ മറികടന്നു. നിശ്ചിത ഓവറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 175 റൺസ് എടുത്തു. ഫിൽ സാൾട്ട് 63 റൺസും ടിം ഡേവിഡ് 26 റൺസും വിരാട് കോഹ്ലി 19 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റലിന് വേണ്ടി കെ എൽ രാഹുൽ 57 റൺസും സ്റ്റബ്സ് 60
അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട 18 തൊഴിലാളികളെ കർണാടക പോലീസ് രക്ഷപ്പെടുത്തി
കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട 18 തൊഴിലാളികളെ കർണാടക പോലീസ് രക്ഷപ്പെടുത്തി. ഒരു തൊഴിലാളിയുടെ മാതാവ് മകനെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹാസൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ റെയ്‌ഡിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയയച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാസൻ പോലീസ് അറിയിച്ചു. രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെ പണിയെടുപ്പിക്കുകയാണ്
കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോണിൻ്റെ ബിരിയാണി ഫെസ്റ്റ് നാളെ
കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോണിൻ്റെ ബിരിയാണി ഫെസ്റ്റ് നാളെ കേരളസമാജം(R) ബാംഗ്ലൂർ കെ.ആർ.പുരം സോണിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറ് വർഷക്കാലമായി നിസ്സഹായകരായ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതിനുവേണ്ടി നടത്തിവരാറുള്ള ബിരിയാണിഫെസ്റ്റ് നാളെ നടക്കും. 2024-2025 അദ്ധ്യയനവർഷത്തിൽ ഏകദേശം ആറരലക്ഷത്തോളം രൂപയുടെ സ്കോളർഷിപ്പ് ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസസഹായമായി സമാഹരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ഏഴു ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സോൺ ചെയർമാൻ ഷിബു കെ എസ്, കൺവീനർ ബിനു.പി എന്നിവർ അറിയിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
ആര്‍എസ്എസ് പ്രവര്ത്തകന് റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത്, പി.കെ. ഷഫീഖ്, ഷൈജു എന്നിവരാണ് കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. 2015 നവംബര്‍ 23നായിരുന്നു കേസനാസ്പദമായ സംഭവം. ശ്രീജിത്തിന് 14 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. ഷൈജുവിനും ഷഫീഖിനും എട്ടുവര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിസംബോധനാ വിഷയത്തിൽ വ്യക്തതയില്ലാത്തതിനാൽ ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. 2025 സെപ്‌തംബർ 21നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്‌ടി പരിഷ്കാരങ്ങളെക്കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കുള്ള ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ
കേന്ദ്രസർക്കാർ ജീവനക്കാർക്ക് 2% ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു
കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനും ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് ശമ്പള ഘടനയിൽ ഈ പരിഷ്കാരം വരുത്തിയത്. പുതിയ വർദ്ധനവ് നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിലും പെൻഷനിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ജീവനക്കാർക്ക് നൽകുന്ന അടിസ്ഥാന ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാണ് ക്ഷാമബത്തയായി കണക്കാക്കുന്നത്. വിലക്കയറ്റത്തിനനുസരിച്ച് ജീവിതച്ചെലവ് ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന്
ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: പി.ജെ.കുര്യന്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്. ഹൈക്കമാന്‍ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മറിച്ച് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അല്ല എന്നും പി.ജെ.കുര്യന് പറഞ്ഞു. ഹൈക്കമാന്‍ഡും എംഎല്‍എമാരും എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താന്‍ നില്ക്കും. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ല. സ്വാഗതം ചെയ്യും. തീരുമാനം എല്ലാവരും അംഗീകരിക്കും എന്നും പി ജെ കുര്യന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമെടുക്കും
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു. എന്നാൽ
നിതിൻ രാജിൻ്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അധ്യാപകർ കൂട്ടരാജി നൽകി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തെത്തുടർന്ന് കോളേജിൽ ഉടലെടുത്ത അസ്വാഭാവിക സാഹചര്യങ്ങൾക്കിടെ, ഓർത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് മാനേജ്‌മെന്റിന് രാജിക്കത്ത് കൈമാറിയത്. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനേജ്‌മെന്റ് ഈ രാജിക്കത്തുകൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജിൽ തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധമാണ് ഈ കൂട്ടരാജിക്ക് പിന്നിലെന്നാണ് സൂചന. നിതിൻ രാജിൻ്റെ