എയർ ഇന്ത്യ പൈലറ്റിൻ്റെ ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി, ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്
India
1 min read
5.7k

എയർ ഇന്ത്യ പൈലറ്റിൻ്റെ ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി, ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

ഏപ്രിൽ 18, 2026
0

എയർ ഇന്ത്യ വിമാനത്തിലെ കോ പൈലറ്റിൻ്റെ ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഡൽഹിയിൽ‌ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന പൈലറ്റിൻ്റെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ നടത്തിയ പതിവ് ബാഗേജ് പരിശോധനയിലാണ് സംഭവം.ഏപ്രിൽ 14-ന് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു പൈലറ്റ്. സാൻഫ്രാൻസിസ്കോയിൽ എത്തിയതിന് ശേഷം മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. നടപടിക്ക്

Continue Reading
കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Kerala
0 min read
5.9k

കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ഏപ്രിൽ 18, 2026
0

കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ടുള്ള പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് മധ്യപ്രദേശ് പൊലീസിന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുക

Continue Reading
കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും
Kerala
1 min read
5.6k

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

ഏപ്രിൽ 18, 2026
0

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും പാന്‍ട്രിയും കഫെറ്റീരിയയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റ് മാതൃകയില്‍ ബസ് ഹോസ്റ്റസ്’ ഉം ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും

Continue Reading
സ്വർണവിലയിൽ വർധനവ്
Kerala
0 min read
6.1k

സ്വർണവിലയിൽ വർധനവ്

ഏപ്രിൽ 18, 2026
0

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 600 രൂപ ഉയർന്ന് 1,14,240 രൂപയിലെത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 14,280 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിലാണിപ്പോൾ സ്വർണവില. ഇന്നലെ രാവിലെ 1,13,080 രൂപയായിരുന്നു സ്വർണവില. ഹോർമുസ് കടലിടുക്ക് തുറന്നതോടെ പശ്ചിമേഷ്യയിൽ സമാധാനം വരുമെന്ന സൂചനകൾ ഇന്നലെ രാത്രിയോടെ സ്വർണവിലയെ ഉയർത്തിയിരുന്നു. അസംസ്കൃത എണ്ണ വില വൻതോതിൽ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. പവന് 580 രൂപയാണ് ഇന്നലെ രാത്രി ഉയർന്നത്. ഇതുകൂടി

Continue Reading
വാൽപ്പാറ ദുരന്തം; അമ്പലപ്പറമ്പ് ഗവ. സ്കൂളിൽ പൊതുദര്‍ശനം, വിട നൽകാൻ ആയിരങ്ങള്‍
Kerala
0 min read
5.6k

വാൽപ്പാറ ദുരന്തം; അമ്പലപ്പറമ്പ് ഗവ. സ്കൂളിൽ പൊതുദര്‍ശനം, വിട നൽകാൻ ആയിരങ്ങള്‍

ഏപ്രിൽ 18, 2026
0

വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു. സ്കൂളിൽ പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. പ്രിയപ്പെട്ടവർക്ക് വിട നൽകാൻ നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർത്ഥികളും സ്കൂൾ വളപ്പിലേക്ക് ഒഴുകിയെത്തുകയാണ്. പൊലീസ് അകമ്പടിയോടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലെത്തിച്ചത്. മരിച്ച എല്ലാവരുടെയും സംസ്കാരം ഉച്ചയ്ക്ക് മുൻപായി പൂർത്തിയാക്കും.

Continue Reading
നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ
Kerala
0 min read
5.7k

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ

ഏപ്രിൽ 18, 2026
0

അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ ​കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ. നോ​യി​ഡ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ്, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ

Continue Reading
ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്നാരോപിച്ച് അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala
0 min read
5.4k

ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്നാരോപിച്ച് അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഏപ്രിൽ 18, 2026
0

ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷിനെയാണ് (39) ഹരിപ്പാട് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഹരിപ്പാട് ചിക്കൻ ചിക്കാഗോ ഹോട്ടലിലായിരുന്നു സംഭവം. മഹേഷ് ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്ന് പറഞ്ഞ് സപ്ലയറായ സിയാദുമായി തർക്കത്തിലാകുകയായിരുന്നു.തുടർന്ന് യുവാവ് ബില്ലിങ് കൗണ്ടറിലുണ്ടായിരുന്ന റീജ എന്ന ജീവനക്കാരിയെ അസഭ്യം

Continue Reading
6,000 മെട്രിക് ടൺ ബിറ്റുമിനുമായി ഹോർമുസ് കടലിടുക്കു വഴി കപ്പലെത്തി
Karnataka
0 min read
5.2k

6,000 മെട്രിക് ടൺ ബിറ്റുമിനുമായി ഹോർമുസ് കടലിടുക്കു വഴി കപ്പലെത്തി

ഏപ്രിൽ 18, 2026
0

ഹോർമുസ് കടലിടുക്കു കടന്ന് 6,000 മെട്രിക് ടൺ ബിറ്റുമിനുമായി കപ്പൽ കർണാടകയിലെ കാർവാർ തീരത്തെത്തി. പെട്രോളിയം ഉൽപന്നമായ ബിറ്റുമിൻ ക്ഷാമം കാരണം ഇന്ത്യയിലെ റോഡ് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു ഷാർജയിൽ നിന്നു പുറപ്പെട്ട ദക്ഷിണാഫ്രിക്കയുടെ എംഎസ്‌ജി എന്ന കപ്പൽ ഹോർമുസ് കടലിടുക്കു വഴിയാണു കാർവാറിൽ എത്തിയത്.

Continue Reading
‘പപ്പ ബുക്ക’ പ്രദർശനം നാളെ ബെംഗളൂരുവിൽ
Karnataka
1 min read
5.3k

‘പപ്പ ബുക്ക’ പ്രദർശനം നാളെ ബെംഗളൂരുവിൽ

ഏപ്രിൽ 18, 2026
0

രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ സിനിമ ‘പപ്പ ബുക്ക’ നാളെ വൈകിട്ട് 4നു പാലസ്‌റോഡ് മാണിക്യവേലു മാൻഷനിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ പ്രദർശിപ്പിക്കും. സംവിധായകൻ ഡോ.ബിജു, സംഗീതസംവിധായകൻ റിക്കി കേജ്, ക്യാമറമാൻ യദു, കലാസംവിധായകൻ ദിലീപ് എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും. ഫോൺ: 9880115618.പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ അലമ്‌നൈ അസോസിയേഷൻ്റെ നേതൃത്വത്തിലാണു പ്രദർശനം.

Continue Reading
മന്ത്രിസഭാ പുനഃസംഘടന; കോൺഗ്രസ് എംഎൽഎമാർ രൺദീപ് സിങ് സുർജേവാലയുമായി ചർച്ച നടത്തി
India
0 min read
6.4k

മന്ത്രിസഭാ പുനഃസംഘടന; കോൺഗ്രസ് എംഎൽഎമാർ രൺദീപ് സിങ് സുർജേവാലയുമായി ചർച്ച നടത്തി

ഏപ്രിൽ 18, 2026
0

മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ടു മുതിർന്ന കോൺഗ്രസ് എംഎൽഎമാർ എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുമായി ചർച്ച നടത്തി. ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്‌ച.പുനഃസംഘടന നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.ബ്രിഡ്‌ജ് ബെംഗളുരു സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിലെത്തിയ പശ്ചാത്തലത്തിൽ വിഷയം സജീവമാക്കാനാണു എംഎൽഎമാരുടെ തീരുമാനം. എംഎൽഎമാർ ഐഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും കണ്ടിരുന്നു.

Continue Reading