ട്രക്കിങിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്
കുടകിലെ തടിയൻഡമോൾ മലമുകളിലെ കൊടുംകാട്ടിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ട്രക്കിങിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്. ട്രക്കിങ് കേന്ദ്രങ്ങളിൽ അപകടത്തിൽപ്പെടുന്നതും ആളുകളെ കാണാതാവുന്നതും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണിത്. മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ശരണ്യയെ മൂന്നു ദിവസത്തിനുശേഷം രക്ഷപ്പെടുത്തുകയായിരുന്നു. യാത്രാസഹായിയില്ലാതെ ഒരാളെയും കർണാടകത്തിൽ ട്രക്കിങ്ങിന് അനുവദിക്കില്ലെന്ന് എസ്.ഒ.പി. പുറത്തിറക്കിക്കൊണ്ട് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. എസ്.ഒ.പി. പ്രകാരം പത്ത് മലകയറ്റക്കാർക്ക് ഒരു അംഗീകൃത
വീട്ടിൽ കയറിയ പുലിയെ മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി
മൈസൂരു സിദ്ധാർഥ ലേഔട്ടിൽ വീട്ടിൽ കയറിയ പുലിയെ മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ഇന്നലെ രാവിലെയാണു വീടിനുള്ളിലെ കിടപ്പുമുറിയിൽ പുലി കയറിയത്. മൈസൂരുവിൽ ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിൻ്റെ വീട്ടിലാണ് മൂന്ന് വയസ്സോളം പ്രായമുള്ള പുലി കയറിയത്. സുരേഷിൻ്റെ ഭാര്യ സുജാത, അമ്മ ശൈലജ എന്നിവർ വീട്ടിലുള്ളപ്പോഴാണ് പുലിയെ കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിന് അടിയിൽ പുലി ഒളിച്ചിരിക്കുകയായിരുന്നു. പുലിയെ കണ്ടയുടൻ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി.
കെംപെഗൗഡ ടെർമിനലിലെ ബസ് പാർക്കിങ് തുറന്നു
കെംപെഗൗഡ ടെർമിനലിലെ നവീകരിച്ച ബസ് പാർക്കിങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരുവിലെ മജസ്റ്റിക്കിലെ കെമ്പെഗൗഡ ബസ് സ്റ്റേഷൻ്റെ ടെർമിനൽ -1 ൽ ഏകദേശം 2.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിംഗ് സൗകര്യം കഴിഞ്ഞ ദിവസം കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു. എൻഡബ്ല്യുആർടിസി, കെകെആർടിസി ബസുകൾക്കാണ് ഇവിടെ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. 3.29 കോടി രൂപ ചെലവഴിച്ചാണ് പാർക്കിങ് കേന്ദ്രം നവീകരിച്ചത്. 2.5 ഏക്കറിലുള്ള കേന്ദ്രത്തിൽ 100 ബസുകൾക്ക് പാർക്ക്
വാൽപ്പാറ ദുരന്തം; മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി
വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാൽ ഇന്ന് ഉച്ചയോടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വെക്കും. ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കുക. ഉടൻതന്നെ മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോകും. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ സുഹറ, (43), റംലത്ത്, (52), ആശ(41), അധ്യാപകനായ അബ്ദുൽ
വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
തമിഴ്നാട്ടിലെ വാൽപ്പാറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്കായി പ്രാർഥിക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു. വിനോദയാത്ര സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് എക്‌സിൽ കുറിച്ചു.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്നും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അവർക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
വാൽപ്പാറയിലുണ്ടായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
നിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് കഴിയാതെ വന്നതോടെയാണ് ബിൽ തള്ളപ്പെട്ടത്. 537 അംഗങ്ങളുള്ള ലോക്സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാൽ 293 അംഗങ്ങൾ മാത്രമുള്ള എൻഡിഎയ്ക്ക് ആവശ്യമായ 67 വോട്ടുകൾ അധികമായി സമാഹരിക്കാൻ സാധിച്ചില്ല. വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ
ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
തളിപ്പറമ്പ് തിമിരിയിൽ ആർ എസ് എസ് – ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ. തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, പി.പി സത്യൻ, ടി.വി ബിനു, പാലേരി വിജയൻ,
തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. മലപ്പുറത്തെ ഒരു എൽ പി സ്‌കൂൾ അധ്യാപകരാണ് മരിച്ചവർ എന്നാണ് അറിയുന്നത്. ഡ്രൈവർക്ക് വാനിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ആകെ 16 പേരായിരുന്നു വാഹനത്തിൽ
രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കില്‍ ഒരു കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസിൻ്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച രേഖകൾ വളരെ രഹസ്യ സ്വഭാവമുള്ളതിനാൽ തുറന്ന കോടതിയിൽ വാദം കേൾക്കരുതെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച മുതിർന്ന